National

വിവിപാറ്റ് എണ്ണണമെന്ന് സുപ്രീം കോടതി; ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് മെഷീനുകളിലെ രസീതുകള്‍ എണ്ണി ഉറപ്പാക്കണം  

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ എണ്ണുന്നതിനെക്കാള്‍ അഞ്ച് ഇരട്ടി വി വി പാറ്റ് രസീതുകള്‍ എണ്ണാന്‍ സുപ്രീം കോടതി ഉത്തരവ്. ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു വി വി പാറ്റ് മെഷിനിലെ രസീതുകള്‍ ആണ് ഇപ്പോള്‍ എണ്ണുന്നത്. ഇത് അഞ്ച് മെഷിനുകള്‍ ആക്കാന്‍ ആണ് ഉത്തരവ്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ കൃത്യത ഉറപ്പാക്കാനാണെന്ന് എണ്ണുന്ന മെഷീനുകളുടെ എണ്ണം വര്‍ധിപ്പിച്ചതെന്ന് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി മാത്രമല്ല സാധാരണക്കാരനും തൃപ്തിപ്പെടാനായിട്ടാണ് നിര്‍ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത ഉറപ്പാക്കാന്‍ 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണിയേ തീരൂ എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഫലം അറിയാന്‍ അഞ്ച് ദിവസം കാത്തിരിക്കാന്‍ തയ്യാറാണെന്നും വിവി പാറ്റ് രസീതുകള്‍ എണ്ണാന്‍ ഇപ്പോള്‍ ഉളളതിനെക്കാളും ഇരട്ടി ആള്‍ക്കാരെ ചുമതലപ്പെടുത്തിയാല്‍ വേഗത്തില്‍ എണ്ണല്‍ പുര്‍ത്തിയാക്കാമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റ വാദം.

കേവലം ഊഹങ്ങളുടെയും ആശങ്കയുടെയും അടിസ്ഥാനത്തില്‍ ആണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഹര്‍ജി നല്‍കിയതെന്ന് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ ആ ആശങ്കകള്‍ക്ക് അടിസ്ഥാനമോ വസ്തുതകളുടെ പിന്‍ബലമോ ഇല്ല. പരാതികള്‍ ഉണ്ടെങ്കിലും വ്യവസ്ഥ തകര്‍ന്നിട്ടില്ലെന്നും കൈകള്‍ ഉപയോഗിച്ച് കൂടുതല്‍ രസീതുകള്‍ എണ്ണുന്നത് തെറ്റ് വര്‍ധിപ്പിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

നിലവിൽ ഒരു നിയമസഭാ മണ്ഡലത്തിലെ ഒരു മെഷീനിലെ രസീതുകൾ മാത്രമാണ് എണ്ണുന്നത്. ഇത് അഞ്ചാക്കി ഉയർത്തുന്നതുകൊണ്ട് ഗണ്യമായ സമയവ്യത്യാസം ഫലപ്രഖ്യാപനത്തിൽ ഉണ്ടാകാനിടയില്ല. ഏതെങ്കിലും സ്ഥാനാർത്ഥിക്ക് പരാതിയുണ്ടെങ്കിൽ വീണ്ടും വോട്ടെണ്ണൽ നടത്താം. അപ്പോൾ വേണ്ടിവന്നാൽ മുഴുവൻ വിവിപാറ്റ് രസീതുകളും എണ്ണാനാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയെ അറിയിച്ചു.

വി വി പാറ്റ് രസീതുകള്‍ എണ്ണുന്നതിന് കൂടുതല്‍ സീനിയര്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടം ആവശ്യം ആണെന്നും അതും പ്രായോഗിക ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും കോടതിയും അംഗീകരിച്ചു.

സിപിഐഎമ്മും കോണ്‍ഗ്രസും ഉള്‍പ്പെടെ 21 പ്രതിപക്ഷ പാര്‍ട്ടികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മെയ് 23ന് ഫലപ്രഖ്യാപനം നിശ്ചയിച്ചിരിക്കുന്നുവെന്നും വിവിപാറ്റുകള്‍ എണ്ണേണ്ടിവന്നാല്‍ ഫലപ്രഖ്യാപനം ആറു ദിവസം വരെ നീണ്ടുപോകാമെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018