National

‘ഓടാം, പക്ഷെ ഒളിക്കാനാവില്ല’; റഫേല്‍ ചോദ്യത്തില്‍ മാധ്യമപ്രവര്‍ത്തകയോട് പൊട്ടിത്തെറിച്ച മോഡിയോട് രാഹുല്‍ ഗാന്ധി  

മോഡി
മോഡി

റഫേല്‍ ഇടപാടിനേക്കുറിച്ച് ചോദിച്ചതിന് മാധ്യമപ്രവര്‍ത്തകയോട് പൊട്ടിത്തെറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നിങ്ങള്‍ക്ക് ഓടിക്കൊണ്ടിരിക്കാമെന്നും പക്ഷെ ഒളിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. മോഡി എബിപി ന്യൂസിന് നല്‍കിയ അഭിമുഖത്തിലെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ട്വിറ്റര്‍ പ്രതികരണം.

നിങ്ങളുടെ കര്‍മ്മങ്ങള്‍ നിങ്ങളെ പിന്തുടരും. നിങ്ങളുടെ ശബ്ദത്തില്‍ നിന്ന് രാജ്യത്തിന് അത് കേള്‍ക്കാന്‍ കഴിയുന്നുണ്ട്. സത്യം ശക്തിമത്തായ ഒന്നാണ്. അഴിമതിയേക്കുറിച്ച് സംവാദം നടത്താന്‍ ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു.   
രാഹുല്‍ ഗാന്ധി  

അഭിമുഖത്തിനിടെ 'റഫേല്‍ ഇടപാടില്‍ താങ്കള്‍ അനില്‍ അംബാനിയെ സഹായിച്ചില്ല എന്നത് നുണയാണോ?' എന്ന് എബിപി മാധ്യമപ്രവര്‍ത്തക റൂബിക ലിയാഖത്ത് ചോദിച്ചതോടെയാണ് മോഡിയുടെ നിയന്ത്രണം വിട്ടത്. രോഷാകുലനായ പ്രധാനമന്ത്രി നിങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ വിശ്വാസം ഇല്ലേയെന്ന് തിരിച്ചടിച്ചു.

നിങ്ങള്‍ക്ക് സുപ്രീം കോടതിയില്‍ പോലും വിശ്വാസമില്ലേ? എബിപി ന്യൂസിന് സുപ്രീം കോടതിയില്‍ വിശ്വാസമില്ലെങ്കില്‍ അതിലും ദൗര്‍ഭാഗ്യകരമായി ഒന്നുമില്ല. നിങ്ങള്‍ സിഎജിയെ വിശ്വസിക്കില്ലേ? ഫ്രഞ്ച് പ്രധാനമന്ത്രിക്ക് പറയാനുണ്ടായിരുന്നത് നിങ്ങള്‍ അംഗീകരിക്കില്ലേ?   
നരേന്ദ്ര മോഡി  

ചാനല്‍ പക്ഷപാതം കാണിക്കുകയാണെന്നും മോഡി ആരോപിക്കുകയുണ്ടായി. എബിപി ന്യൂസ് അഭിമുഖത്തില്‍ ഉടനീളം മോഡിയോട് മൃദുസമീപനമാണ് പുലര്‍ത്തിയതെന്ന് രൂക്ഷവിമര്‍ശനമുണ്ടായിരുന്നു. മോഡിയെ ഒട്ടും അലോസരപ്പെടുത്താത്ത ചോദ്യങ്ങളായിരുന്നു മിക്കവയും. മോഡിയുമായി റിപ്പബ്ലിക്ക് ചാനല്‍ മേധാവി അര്‍ണബ് ഗോസ്വാമി നടത്തിയ അഭിമുഖവും പ്രഹസനം മാത്രമാണെന്ന വിമര്‍ശനം നേരിട്ടിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018