National

ആദായ നികുതി വകുപ്പിന്റെ രാജ്യവ്യാപക റെയ്ഡില്‍ വിശദീകരണം തേടി ഇലക്ഷന്‍ കമ്മീഷന്‍; തെരഞ്ഞെടുപ്പ് സമയത്തെ റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് കോണ്‍ഗ്രസ്

രാജ്യവ്യാപക റെയ്ഡില്‍ തെരഞ്ഞെടുപ്പ കമ്മീഷന്‍ വിശദീകരണം തേടി. റവന്യൂ സെക്രട്ടറി എവി പാണ്ഡെ ആദായ നികുതി ബോര്‍ഡ് ചെയര്‍മാന്‍ പിസി മോഡി എന്നിവരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിപ്പിച്ചു. പരിശോധനയുടെ വിശദാംശങ്ങള്‍ അറിയാനാണ് ഇരുവരെയും വിളിപ്പിച്ചത്.

റെയ്ഡ് നടത്തുമ്പോള്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് കഴിഞ്ഞ ദിവസവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് നടത്തുന്ന റെയ്ഡുകള്‍ നിഷ്പക്ഷവും വിവേചന രഹിതവുമായിരിക്കണമെന്ന് ധനമന്ത്രാലയത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

രാജ്യവ്യാപകമായി നടക്കുന്ന റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിതിനെത്തുടര്‍ന്നാണ് വിശദീകരണം തേടി റവന്യു സെക്രട്ടറിയെയും ആദായ നികുതി ബോര്‍ഡ് ചെയര്‍മാനെയും കമ്മീഷന്‍ വിളിപ്പിച്ചത്.

റെയ്ഡ് രാഷ്ട്രീയ അക്രമമാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും പ്രതികരിച്ചിരുന്നു. ഞായറാഴിചയാണ് ആദായനികുതിവകുപ്പ് കമല്‍നാഥിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കര്‍, മുന്‍ ഉപദേഷ്ടാവ് രാജേന്ദ്ര കുമാര്‍ മിഗ്ലാനി എന്നിവരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. കാക്കറുടെ ഇന്‍ഡോറിലുള്ള വസതി, രാജേന്ദ്ര കുമാറിന്റെ ഡല്‍ഹിയിലെ വസതി എന്നിവയ്ക്കു പുറമെ ഇരുവരുമായി ബന്ധമുള്ള മറ്റ് കേന്ദ്രങ്ങളിലും റെയ്ഡ് നടത്തി്. ഇരുവരും ഹവാല പണമിടപാട് നടത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് എന്നായിരുന്നു വിവരം.

രാജ്യത്താകമാനം ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് കമല്‍ നാഥുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലും അന്വേഷണം എത്തിയത്. തെരഞ്ഞെടുപ്പ് അടുക്കുന്നതിനിടയില്‍ വലിയ അളവില്‍ ഉദ്യോഗസ്ഥര്‍ ഹവാല ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ റെയ്ഡ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമല്ലെന്നും 'കമ്മീഷനെ റെയ്ഡിന്റെ കാര്യം അറിയിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018