National

സൈന്യത്തിന്റെയും ബാലാകോട്ട് വ്യോമാക്രമണത്തിന്റെയും പേരില്‍ വോട്ടഭ്യര്‍ഥന; മോഡിയുടെ പ്രസംഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെയും ബാലാകോട്ട് വ്യോമാക്രമണം നടത്തിയ സൈനികരുടെയും പേരില്‍ വോട്ടു തേടിയ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുന്നു. പ്രസംഗത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മോഡി പ്രസംഗിച്ച മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.

എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.സൈനികരുടെയും സൈന്യത്തിന്റെയും പേരില്‍ വോട്ട് ആഭ്യര്‍ഥിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു.

മഹാരാഷട്രയിലെ ലാത്തൂരില്‍ നടന്ന റാലിയിലാണ് കന്നി വോട്ട് ചെയ്യുന്നവരോട് ആദ്യ വോട്ട് വ്യോമക്രമണം നടത്തിയ സൈനികര്‍ക്കും പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്കും സമര്‍പ്പിക്കാന്‍ മോഡി പറഞ്ഞത്.

മോഡിയുടെ പ്രസംഗത്തില്‍ നടപടി ആവശ്യപ്പെട്ട് സിപിഐഎം തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. മോഡിയുടെ പ്രസംഗം കമ്മീഷന്‍ നിര്‍ദേശങ്ങള്‍ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് ബിജെപി വ്യാപകമായി സൈന്യത്തെ പ്രചരണത്തിനായി ഉപയോഗിച്ചിരുന്നു. സൈന്യത്തിന്റെയും പാക് പിടിയിലായ വൈമാനികന്‍ അഭിനന്ദന്റെയും ചിത്രങ്ങളും പോസ്റ്ററുകളില്‍ ഉപയോഗിച്ചിരുന്നു. ഇതിനെതിരെ പരാതി ഉയര്‍ന്നപ്പോഴായിരുന്നു. 2013ലെ തന്നെ ചട്ടം ചൂണ്ടിക്കാട്ടി സൈനിക വിഭാഗങ്ങളെ പ്രചരണത്തിന് ഉപയോഗിക്കരുതെന്ന് കമ്മീഷന്‍ ഉത്തരവിട്ടത്.

തെരഞ്ഞെടുപ്പ് റാലികളില്‍ ഇന്ത്യന്‍ സൈന്യത്തെ 'മോഡി സേന' എന്ന് വിശേഷിപ്പിച്ചതിന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018