National

‘ബിജെപിയ്ക്ക് വോട്ട് ചെയ്യരുത്’; ആത്മഹത്യാക്കുറിപ്പെഴുതി കര്‍ഷകന്‍ വിഷംകഴിച്ച് ജീവനൊടുക്കി 

ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്നും, തെറ്റായ പദ്ധതികള്‍ കൊണ്ടാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്നും കോണ്‍ഗ്രസ്.

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി വച്ച് ഹരിദ്വാറില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ദാദ്കി ഗ്രാമത്തിലെ കര്‍ഷകനായ ഈശ്വര്‍ ചന്ദ് ശര്‍മയാണ്(65) വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ബാങ്ക് വായ്പ ശരിയാക്കിത്തരമാമെന്ന് പറഞ്ഞ് ഇടനിലക്കാരന്‍ തന്നെ പറ്റിച്ചുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്.

അഞ്ച് വര്‍ഷം കൊണ്ട് ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ തകര്‍ത്തു കളഞ്ഞു. അവര്‍ക്ക് വോട്ട് ചെയ്യരുത്. ഇനിയും അവരെ അധികാരത്തിലെത്തിക്കരുത്. ഇനിയും അവര്‍ അധികാരത്തിലെത്തിയാല്‍ ഇവിടെ ജീവിക്കുന്ന എല്ലാവരേയും അവര്‍ ചായ വില്‍പ്പനക്കാരാക്കും.
ഈശ്വര്‍ ചന്ദ്

ബാങ്ക് ലോണ്‍ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഇടനിലക്കാരന്‍ തന്നെ കൊണ്ട് ബ്ലാങ്ക് ചെക്കില്‍ ഒപ്പിടുവിച്ചെന്നും അഞ്ച് ലക്ഷം രൂപ അയാള്‍ തട്ടിയെടുത്തുവെന്നും കത്തില്‍ കര്‍ഷകന്‍ കുറിച്ചു.

ആത്മഹത്യാ കുറിപ്പിന്റെ സത്യാവസ്ഥ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.കാര്‍ഷിക വിളകള്‍ക്ക് ന്യായമായ ലാഭം ലഭിക്കാത്തതും വിളനാശവുമെല്ലാം കര്‍ഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. സര്‍ക്കാരിന്റെ നടപടിക്കെതിരെ വലിയ പ്രതിഷേധം നടത്തിയിരുന്നെങ്കിലും തങ്ങള്‍ക്ക് സഹായമൊന്നും ലഭിച്ചിരുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു.

അതേസമയം ഈശ്വര്‍ ചന്ദിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ബിജെപിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 17 കര്‍ഷകരാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തതെന്നും ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്നും, തെറ്റായ പദ്ധതികള്‍ കൊണ്ടാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018