National

ബീഫ് വില്‍പന ആരോപിച്ച് അസ്സമില്‍ മുസ്ലീം കച്ചവടക്കാരന് നേരെ ആള്‍ക്കൂട്ട ആക്രമണം; ബലമായി പന്നിയിറച്ചി കഴിപ്പിച്ചു 

ബീഫ് വില്‍പന നടത്തി എന്നാരോപിച്ച് അസ്സമിലെ ബിസ്വനാഥ് ജില്ലയില്‍ മുസ്ലിം കച്ചവടക്കാരനു നേരെ ആള്‍ക്കൂട്ട ആക്രമണം. ഷൗക്കത്ത് അലി(68) എന്ന കച്ചവടക്കാരനെയാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

പ്രചരിക്കുന്ന വീഡിയോയില്‍ ബീഫ് വില്‍പ്പന ആരോപിച്ച് ആള്‍ക്കൂട്ടം ഷൗക്കത്തിനെ ചോദ്യം ചെയ്യുന്നത് കാണാം. ചെളിയില്‍ ഇരിക്കുന്ന ഷൗക്കത്തിനോട് ബീഫ് വില്‍ക്കാന്‍ ലൈസന്‍സുണ്ടോ എന്തിനാണ് ബീഫ് വില്‍ക്കുന്നത് എന്നിങ്ങനെയെല്ലാമുള്ള ചോദ്യങ്ങളാണ് അക്രമികള്‍ ചോദിച്ചത്. അലിയുടെ ദേശീയതയെയും അക്രമികള്‍ ചോദ്യം ചെയ്യുന്നുണ്ട്. നിങ്ങള്‍ ബംഗ്ലാദേശിയാണോ, പേര് പൗരത്വ പട്ടികയിലുണ്ടോ എന്നും ചോദിക്കുന്നു.

മറ്റൊരു വീഡിയോയില്‍ ശിക്ഷയായി അക്രമികള്‍ ഷൗക്കത്തിനെ ബലമായി പന്നിയിറച്ചി കഴിപ്പിക്കുന്നതും കാണാം. സംഭവത്തില്‍ പരുക്കേറ്റ ഷൗക്കത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 35 വര്‍ഷമായി അതേ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്നയാളാണ് ഷൗക്കത്ത്.

ഷൗക്കത്തിനെ കൂടാതെ അതേ മാര്‍ക്കറ്റിലെ മാനേജറായ കമല്‍ താപ്പയെയുും ആക്രമികള്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഷൗക്കത്തിന്റെ ബന്ധുക്കളുടെയും കമലിന്റെയും പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

1950ലെ അസ്സം കാലി സംരക്ഷണ നിയമം പ്രകാരം ് 14 വര്‍ഷം പ്രായമുള്ള, ജോലിക്ക് ഉപയോഗിക്കാന്‍ കഴിയാത്ത പശുക്കളെ അറവ് ചെയ്യാം. എന്നാല്‍ അത്തരം പശുക്കള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാല്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലെ അസ്സമില്‍ പശുവിനേയും, പോത്തിനേയും കാളയേയും നിയമത്തില്‍ വേര്‍തിരിച്ചു പറയുന്നില്ല.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018