National

എന്നെ എന്തിനവര്‍ ബലമായി പന്നിയിറച്ചി കഴിപ്പിച്ചു ? അസ്സമില്‍ ബീഫ് വിറ്റതിന് ആക്രമിക്കപ്പെട്ട മധ്യവയസ്‌കന്‍ ചോദിക്കുന്നു

ബീഫ് വില്‍പന നടത്തിയതിന് അസ്സമിലെ ബിശ്വനാഥ് ജില്ലയില്‍ മുസ്ലിം കച്ചവടക്കാരന് നേരെയുണ്ടായത് സംഘടിത ആക്രമണം. ആക്രമണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരു കൂട്ടം ചെറുപ്പക്കാര്‍ ആക്രമണത്തിനിരയായ ഷൗക്കത്ത് അലി(68) നടത്തുന്ന ഭക്ഷണശാലയിലെത്തി അവിടെ ബീഫ് വില്‍പന നടത്തുന്നതില്‍ എതിര്‍പ്പറിയിച്ചിരുന്നു. മാര്‍ക്കറ്റിന്റെ മാനേജറോടും പരാതി പറഞ്ഞു.എന്നാല്‍ മാനേജര്‍ അവരെ തിരിച്ചയക്കുകയായിരുന്നു.

പിന്നീട് ഞായറാഴ്ച വീണ്ടും കുറച്ചു ചെറുപ്പക്കാര്‍ ബീഫ് വില്‍ക്കരുതെന്ന് അറിയിച്ചതായി മാനേജര്‍മാര്‍ അലിയോട് പറഞ്ഞു. തുടര്‍ന്ന് അന്ന് വീട്ടില്‍ നിന്ന് കൊണ്ടു വന്ന ചിക്കനും മീനും മാത്രമാണ് വിറ്റഴിച്ചത്. പക്ഷേ മൂന്ന് മണിയോടെ വീണ്ടും ചെറുപ്പക്കാരെത്തി കട പരിശോധിക്കുകയും പാത്രത്തില്‍ ഇറച്ചി കണ്ടെത്തിയതോടെ അക്രമണം അഴിച്ചു വിടുകയുമായിരുന്നുവെന്ന് ‘സ്‌ക്രോള്‍.ഇന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. .

കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി അലിയുടെ കുടുംബം നടത്തുന്ന ഭക്ഷണശാലയിലാണ് അക്രമികള്‍ കയ്യേറ്റം നടത്തിയത്. 1950ലെ അസ്സം കാലി സംരക്ഷണ നിയമം പ്രകാരം 14 വര്‍ഷം പ്രായമുള്ള, ജോലിക്ക് ഉപയോഗിക്കാന്‍ കഴിയാത്ത പശുക്കളെ അറവ് ചെയ്യാം. എന്നാല്‍ അത്തരം പശുക്കള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എന്നാല്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലെ അസ്സമില്‍ പശുവിനേയും, പോത്തിനേയും കാളയേയും നിയമത്തില്‍ വേര്‍തിരിച്ചു പറയുന്നില്ല.

ബംഗ്ലാദേശി എന്നു വിളിച്ചുകൊണ്ടായിരുന്നു ആക്രമണം, ഇത് പാകിസ്താനാണ് എന്നാണോ കരുതുന്നെതന്നും അക്രമികള്‍ ചോദിച്ചു. കട മുഴുവന്‍ അടിച്ചു തകര്‍ത്തു. മാര്‍ക്കറ്റിന്റെ മാനേജര്‍മാരോട് സഹായമഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ അവിടെ നിന്ന് പോകാനാണ് പറഞ്ഞത്. തുടര്‍ന്ന് ഓടി രക്ഷപെടാനായി ശ്രമം. ഓട്ടത്തിനിടയില്‍ മറ്റൊരു മാനേജറെ കാണുകയും അയാള്‍ അവിടെ നിന്ന് രക്ഷപെടുത്തി മറ്റൊരു സ്ഥലത്ത് കൊണ്ടു വന്നിടുകയുമായിരുന്നു.

എന്നാല്‍ അക്രമികള്‍ അവിടെ നിന്ന് വിടാതെ പിന്തുടരുകയും മര്‍ദ്ദിക്കുകയുമായിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് അക്രമികള്‍ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത്.

പ്രചരിക്കുന്ന വീഡിയോയില്‍ ബീഫ് വില്‍പ്പന ആരോപിച്ച് ആള്‍ക്കൂട്ടം ഷൗക്കത്തിനെ ചോദ്യം ചെയ്യുന്നത് കാണാം. ചെളിയില്‍ ഇരിക്കുന്ന ഷൗക്കത്തിനോട് ബീഫ് വില്‍ക്കാന്‍ ലൈസന്‍സുണ്ടോ എന്തിനാണ് ബീഫ് വില്‍ക്കുന്നത് എന്നിങ്ങനെയെല്ലാമുള്ള ചോദ്യങ്ങളാണ് അക്രമികള്‍ ചോദിച്ചത്. അലിയുടെ ദേശീയതയെയും അക്രമികള്‍ ചോദ്യം ചെയ്യുന്നുണ്ട്. നിങ്ങള്‍ ബംഗ്ലാദേശിയാണോ, പേര് പൗരത്വ പട്ടികയിലുണ്ടോ എന്നും ചോദിക്കുന്നു.

അലിയുടെ പേര് പൗരത്വ പട്ടികയിലുണ്ടെന്ന് കുടുംബം പറഞ്ഞു. ആക്രമണത്തില്‍ പരുക്കേറ്റ ആശുപത്രിയിലാണ് ഇപ്പോള്‍ അലി. തല്ലിച്ചതച്ചതില്‍ വേദനയുണ്ടെങ്കിലും മറ്റൊന്നാണ് അലിക്ക് ചോദിക്കാനുള്ളത്.

എന്തിനാണ് അവര്‍ എന്നെക്കൊണ്ട് പന്നിയിറച്ചി കഴിപ്പിച്ചത്? ഹിന്ദുക്കള്‍ അവിടെ വന്ന് ഭക്ഷണം കഴിക്കാത്തത് കൊണ്ടാണ് ഞങ്ങള്‍ അവിടെ ബീഫ് വിറ്റത്. എന്റെ പിതാവ് 40 വര്‍ഷം നടത്തിയ ഭക്ഷണശാലയാണിത്. എല്ലാവര്‍ക്കും അറിയാം പക്ഷേ ഇതുവരെ പരാതിയുണ്ടായിട്ടില്ല.
ഷൗക്കത്ത് അലി

മാര്‍ക്കറ്റില്‍ വീണ്ടും കച്ചവടം നടത്തുന്നതിന് കുഴപ്പമില്ലെന്ന് മാനേജര്‍മാര്‍ അറിയിച്ചതായി അലി പറഞ്ഞു. പക്ഷേ ഇനി ബീഫ് വില്‍ക്കാന്‍ പാടില്ല. അത് കുഴപ്പമില്ലെന്നും ചിക്കനും മീനും വിറ്റുകൊള്ളാമെന്നും അലി കൂട്ടിച്ചേര്‍ത്തു.

അലി എന്തെങ്കിലും തെറ്റ് ചെയ്തിരുന്നുവെങ്കില്‍ പൊലീസിലായിരുന്നു ഏല്‍പ്പിക്കേണ്ടതെന്ന് സഹോദരനും അധ്യാപകനുമായ റഹ്മാന്‍ പറഞ്ഞു. എന്തിനാണ് അവര്‍ പന്നിയിറച്ചി കഴിപ്പിക്കാന്‍ ശ്രമിച്ചത്. തങ്ങള്‍ക്ക് തങ്ങളുടെ വിശ്വാസങ്ങളോട് വലിയ ആദരവാണുള്ളതെന്നും സഹോദരന്‍ പറഞ്ഞു. സംഭവത്തിന് വര്‍ഗീയ സ്വഭാവം വരരുതെന്ന് ആഗ്രഹിക്കുന്നു. ഹിന്ദുക്കളെല്ലാവരെയും ഞങ്ങള്‍ കുറ്റപ്പെടുത്തുന്നില്ല. മറിച്ച് പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന് മാത്രമാണുള്ളത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2014, ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനും മുന്‍പ് ബീഫുമായി ബന്ധപ്പെട്ട പല അക്രമങ്ങള്‍ അസ്സമില്‍ നടന്നിരുന്നു. ബിജെപി അധികാരത്തിലെത്തിയ ശേഷം സംഘ്പരിവാറിന്റെ കടന്നു കയറ്റവും സംസ്ഥാനത്തുണ്ടായി. നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വീണ്ടും ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം വീണ്ടുമുണ്ടായത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018