NEWSGRID

‘ഇനി മിണ്ടാതിരിക്കില്ല’; മീടൂ കാലത്ത് ഡബ്ല്യൂസിസി ചോദ്യം ചെയ്തത് മലയാള സിനിമയിലെ പുരുഷാധിപത്യത്തെ  

സഹപ്രവര്‍ത്തകയെ ക്വട്ടേഷന്‍ നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ പ്രതിസ്ഥാനത്തുള്ള നടന്‍ ദിലീപിനെ സംരക്ഷിക്കുന്ന താരസംഘടന നേതൃത്വത്തെ പരസ്യമായി ചോദ്യം ചെയ്ത് ഡബ്ല്യൂസിസി അംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം മലയാള സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യലായി.

ദീര്‍ഘകാലമായി അടക്കിപ്പിടിച്ച രോഷം പുറത്തറിയിക്കുന്നതായിരുന്നു ഡബ്ല്യൂസിസി പ്രവര്‍ത്തകരുടെ വാര്‍ത്താസമ്മേളനം. ഇന്ത്യയില്‍ പലഭാഗത്തും മീടൂ വെളിപ്പെടുത്തല്‍ വന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഡബ്ല്യൂസിസി പ്രവര്‍ത്തകരുടെ തുറന്നുപറച്ചില്‍ എന്നതും ശ്രദ്ധേയമാണ്. ഇക്കാര്യം എടുത്തുപറഞ്ഞായിരുന്നു വാര്‍ത്താസമ്മേളനം. ഇനി മിണ്ടാതിരിക്കില്ലെന്നും സംഘടന ഇതുപോലെ തുടരുകയാണെങ്കില്‍ കൂടുതല്‍ മീടൂകള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.

ഡബ്ല്യൂസിസി ഉന്നയിച്ച ആവശ്യങ്ങള്‍ ഒന്നര വര്‍ഷമായി അഗവണിക്കുന്ന അമ്മ നേതൃത്വത്തിന്റെ സമീപനത്തെയാണ് ചോദ്യം ചെയ്യുന്നത്. നടിക്ക് സംസരക്ഷണം നല്‍കുന്നതിന് പകരം അവരെ വീണ്ടും വീണ്ടും അപമാനിക്കുകയും കുറ്റാരോപിതന് എല്ലാ സംരക്ഷണം നല്‍കുന്നതിന്റെയും വിവരങ്ങള്‍ ഡബ്ലൂസിസി അക്കമിട്ട് നിരത്തി. അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെ നിശിത വിമര്‍ശനവമായാണ് മുതിര്‍ന്ന നടി രേവതി വാര്‍ത്താസമ്മേളനം തുടങ്ങിയത് തന്നെ. ഡബ്ല്യൂസിസിക്ക് വേണ്ടി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ പോയ രേവതിയുടെയും പത്മപ്രിയയുടെയും പാര്‍വതിയുടെയും പേര് പറയാന്‍ പോലും തയ്യാറാകാതെ നടിമാര്‍ എന്ന് മാത്രം വിശേഷിപ്പിച്ചതിലൂടെ മോഹന്‍ലാല്‍ അപമാനിക്കുകയായിരുന്നു ചെയ്തതെന്ന് രേവതി പറഞ്ഞു. മൂന്നു ആളുകളുടെ പേര് പറയാന്‍ പോലും കഴിയില്ലേ എന്നായിരുന്നു രേവതിയുടെ ചോദ്യം.

നടിമാരായ രേവതി, പാര്‍വ്വതി, പദ്മപ്രിയ, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, സജിത മഠത്തില്‍, സംവിധായിക അഞ്ജലി മേനോന്‍, വിധു വിന്‍സന്റ്, ദീദി ദാമോദരന്‍, ബീന പോള്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

ഡബ്ല്യൂസിസി ഉന്നയിച്ച് ആവശ്യങ്ങള്‍ അവഗണിക്കാന്‍ സംഘടന നടത്തിയ നീക്കങ്ങളാണ് പ്രധാനമായും വെളിപ്പെടുത്തിയത്. നേരത്തെ ഡബ്ല്യൂസിസി നല്‍കിയ കത്ത് ചര്‍ച്ചചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗം എങ്ങനെ പ്രഹസനമായി തീര്‍്ന്നു എന്നുകൂടി വിവരിച്ചു. മാധ്യമങ്ങളോട് ഒന്നും വെളിപ്പെടുത്താതിരിക്കാനുള്ള സമ്മര്‍ദം ഡബ്ല്യൂസിസി അംഗങ്ങളുടെ മേല്‍ അമ്മ അഭാരവാഹികള്‍ നടത്തിക്കൊണ്ടേയിരുന്നു എന്നാണ് ഇവര്‍ വെളിപ്പെടുത്തുന്നത്. നടിമാര്‍ക്ക് ഒപ്പമാണെന്ന പ്രതീതി സൃഷ്ടിക്കുകയും സംഘടനയുടെ നിലപാട് മറിച്ചാവുകയും ചെയ്യുന്നതിനെ ഇവര്‍ ചോദ്യം ചെയ്യുന്നു. ഇതിനുള്ള ഉദാഹരങ്ങളും വാര്‍ത്താസമ്മേലനത്തില്‍ നിരത്തി.

സംഘടന ഇനിയും ഇതേരീതിയില്‍ മുന്നോട്ടുപോവുകയാണെങ്കില്‍ കൂടുതല്‍ മീടുകളുണ്ടാകുമെന്നത് മലയാള സിനിമയ്ക്കുള്ള ഒരു മുന്നറിയിപ്പാണ്. ഡബ്ല്യൂസിസിയുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ ജനറല്‍ ബോഡി യോഗം വിളിച്ചുചേര്‍ക്കണമെന്ന വാദം ഉയര്‍ത്തുന്ന അമ്മ നേതൃത്വത്തിന് പൊതുസമൂഹത്തിന് മുന്നില്‍ ഇനി കൂടുതല്‍ വിശദീകരിക്കേണ്ടിവരും. താരസംഘടനയ്‌ക്കൊപ്പം ഫെഫ്ക നേതൃത്വത്തിനെതിരെയും വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ലെന്ന ആരോപണത്തിന് ഉണ്ണികൃ്ഷണനും വിശദീകരണം നല്‍കേണ്ടിവരും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018