NEWSGRID

ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയില്‍ കുടുങ്ങി 31 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍; 16 കുട്ടികളുള്‍പ്പെടെ ത്രിപുര പൊലീസ് കസ്റ്റഡിയില്‍ 

ത്രിപുരയില്‍ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിര്‍ത്തിയില്‍ കുടുങ്ങിയ 31 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയത് ത്രിപുര പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടൂ. ജനുവരി 18 മുതല്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ അതിർത്തി കടന്ന് ജമ്മുവില്‍ നിന്ന് ബംഗ്ലാദേശിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന സംഘം. ആറു വയസുള്ള കുഞ്ഞ് ഉള്‍പ്പെടെ 16 കുട്ടികളും സംഘത്തിലു ണ്ട്.

2012 മുതല്‍ ജമ്മുവിലെ അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുകയായിരുന്ന സംഘം ബംഗ്ലാദേശിലെ കോക്‌സ് ബസാറിലേക്ക് പോകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അതിര്‍ത്തിയിലെത്തിയതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. പ്രദേശവാസികളുടെ ഭീഷണികളെ തുടര്‍ന്നാണ് ജമ്മുവില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്നതെന്ന് അറസ്റ്റിന് ശേഷം ത്രിപുരയിലെ കോടതിയില്‍ ഹാജരാക്കപ്പെട്ട അവര്‍ പറഞ്ഞു. 'സുരക്ഷിതമായ' ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാനായിരുന്നു അവരുടെ ശ്രമം.

ബംഗ്ലാദേശിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ജനുവരി 18ന് അതിര്‍ത്തിയിലെ റെയ്മുറ ഔട്ട്‌പോസ്റ്റില്‍ വച്ചാണ് അവര്‍ പിടിയിലായത്. എന്നാല്‍ ബംഗ്ലാദേശിന്റെ അതിര്‍ത്തി രക്ഷാ സേനയായ ബോര്‍ഡര്‍ ഗാര്‍ഡ്‌സ് ഓഫ് ബംഗ്ലാദേശ് (ബിആര്‍ബി) അവരെ ബംഗ്ലാദേശിലേക്ക് കടക്കാന്‍ സമ്മതിച്ചില്ല. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് നുഴഞ്ഞുകയറിയവരാണ് എന്നതായിരുന്നു കാരണം പറഞ്ഞത്. എന്നാല്‍ അവര്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ബിഎസ്എഫ് പറയുന്നു.

ഇതോടെ 31 പേരും കൊടും തണുപ്പില്‍ രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ സീറോ പോയിന്റിലെ പാടത്ത് നാല് ദിവസത്തോളം കഴിയേണ്ടിവന്നു. ബിഎസ്എഫും ബിജിഎഫും തമ്മില്‍ നിരവധി വട്ടം ഫ്ളാഗ് മീറ്റിംഗുകള്‍ നടത്തിയെങ്കിലും എവിടെയും എത്തിയില്ല. മാനുഷിക പരിഗണനയില്‍ ബിഎസ്എഫ് 31 പേര്‍ക്കും ഭക്ഷണവും വെള്ളവും ബ്ലാങ്കറ്റുകളും നല്‍കി.

ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ ബിഎസ്എഫ് അവരെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. 2012ല്‍ മ്യാന്‍മര്‍ സൈനിക അതിക്രമത്തെ തുടര്‍ന്ന് മ്യാന്‍മറിലെ റഖീന സംസ്ഥാനത്ത് നിന്ന് പലായനം ചെയ്തവരാണ് തങ്ങളെന്ന് പൊലീസ് കസ്റ്റഡിയിലുള്ള അബ്ദുല്‍ ഷുക്കൂര്‍ പറഞ്ഞു. അവര്‍ പശ്ചിമ ബംഗാളിലൂടെ സഞ്ചരിച്ച് ജമ്മുവില്‍ എത്തുകയായിരുന്നു. ജമ്മു- നാര്‍വാല്‍ ബൈപാസിലെ മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്ന ജോലിയായിരുന്നു അവര്‍ ചെയ്തിരുന്നത്. അടുത്ത കാലത്ത് അവിടത്തെ ജനങ്ങളും സർക്കാരും ഭീകരവാദികളാണെന്ന് ആരോപിച്ച് ഞങ്ങള്‍ക്കെതിരെ തിരിഞ്ഞു. പ്രദേശവാസികള്‍ ഞങ്ങളോട് സ്ഥലം വിട്ടുപോകണമെന്ന് ഭീഷണിപ്പെടുത്തി'’ സംഘത്തിലുള്ള മുഹമ്മദ് ഷാജഹാന്‍ പറയുന്നു.

‘’ഞങ്ങളെ മ്യാന്‍മറിലേക്ക് തിരിച്ചയച്ചാല്‍ അവര്‍ ഞങ്ങളെ കൊല്ലും. ദയവായി തിരിച്ചയക്കരുത്’’ -മുഹമ്മദ് ഷാജഹാന്‍

2500ഓളം റോഹിങ്ക്യന്‍ കുടുംബങ്ങള്‍ ജമ്മുവില്‍ ജോലിയെടുത്ത് ജീവിച്ചിരുന്നതായി ഷാജഹാന്‍ പറയുന്നു. അതില്‍ 1500ഒളം പേര്‍ ഭീഷണിയെത്തുടര്‍ന്ന് ഭയപ്പെട്ട് സ്ഥലം വിട്ടു.

ബംഗ്ലാദേശിലേക്ക് പോകാന്‍ ജമ്മുവില്‍ നിന്ന് ത്രിപുരയിലെത്തിയപ്പോള്‍ തങ്ങളെ ബംഗ്ലാദേശ് അതിര്‍ത്തി രക്ഷാ സേന പിടികൂടുകയായിരുന്നുവെന്ന് ഷുക്കൂര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പിതാവ് അവിടെയുണ്ട്. 15 ലക്ഷം റോഹിങ്ക്യകള്‍ അവിടെയുണ്ട്. ഇന്ത്യ ഞങ്ങളെ സ്വീകരിക്കുന്നില്ല, മ്യാന്‍മര്‍ കൊല്ലുകയും ചെയ്യും. ബംഗ്ലാദേശാണ് സുരക്ഷിതമായ സ്ഥലമെന്ന് ഷുക്കൂര്‍ പറയുന്നു.

ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയില്‍ കുടുങ്ങി 31 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍; 16 കുട്ടികളുള്‍പ്പെടെ ത്രിപുര പൊലീസ് കസ്റ്റഡിയില്‍ 

തങ്ങളെ അറസ്റ്റ് ചെയ്ത ബിഎസ്എഫ് അധികൃതർ യുഎന്‍സിഎച്ച്ആര്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തതായും ഷൂക്കൂര്‍ ആരോപിച്ചു. 'യുഎന്‍സിഎച്ച്ആര്‍ കാര്‍ഡുകള്‍ കാണിച്ചാണ് ഞങ്ങള്‍ ജോലികള്‍ ചെയ്തിരുന്നത്.' എന്നാല്‍ തങ്ങള്‍ക്ക് യുഎന്‍സിഎച്ച്ആര്‍ അഭയാര്‍ത്ഥി കാര്‍ഡ് പിടിച്ചെടുത്തിട്ടിലെന്നാണ് ബിഎസ്എഫ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ആറ് വര്‍ഷം മുമ്പ് ഇന്ത്യയിലേക്ക് കടന്നപ്പോള്‍ പിടികൂടി അസമില്‍ ജയിലിലായിരുന്ന ഏഴ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കഴിഞ്ഞ വര്‍ഷം മ്യാന്‍മറിലേക്ക് തിരിച്ചയച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018