NEWSGRID

ഡോക്ടര്‍മാരുടെ ജാതിയും മതവും ചോദിച്ച് ഡെല്‍ഹി എയിംസ്; ഞെട്ടിക്കുന്നതെന്ന് ഡോക്ടര്‍മാര്‍

ജാതിയും മതവും രേഖപ്പെടുത്തണമെന്ന് സീനിയര്‍ ഡോക്ടര്‍മാര്‍മാരോട്‌ ഡെല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സസ് (AIIMS) ആവശ്യപ്പെട്ടു. മറ്റ് വിവരങ്ങള്‍ക്ക് പുറമെ ജാതിയും മതവും രേഖപ്പെടുത്തി ഫോം പൂരിപ്പിച്ച് നല്‍കണമെന്നാണ് നിര്‍ദ്ദേശം. സീനിയര്‍ ഡോക്ടര്‍മാരുടെ ഡാറ്റ ബേസ് തയ്യാറാക്കുന്നതിനാണ് നടപടിയെന്നാണ് വിശദീകരണം.

എന്നാല്‍ ഇത്തരത്തില്‍ ഒരു ഫോം വിതരണം ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നാണ് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറയുന്നത്. 'ഒരു സീനിയര്‍ ഡോക്ടറോടും ഇതുവരെ ജാതിയും മതവും ചോദിച്ചിട്ടില്ല. ഞാന്‍ ഇതുവരെ ഫോം കണ്ടിട്ടില്ലെങ്കില്‍ പോലും അത് അസംബന്ധമാണ്. ഞങ്ങള്‍ എയിംസിലെ ഡോക്ടര്‍മാര്‍ ഒരു ഡോക്ടറുടെയും ജാതിയെയും മതത്തെയും കുറിച്ച് ചിന്തിക്കാറില്ല. ഇത്തരം കാര്യങ്ങള്‍ ചോദിക്കുന്നത് ന്യായീകരിക്കാനാവില്ല,' ഡോ. ഗുലേറിയ പറഞ്ഞു.

ഇത് ഞെട്ടിക്കുന്ന നടപടിയാണെന്ന് മറ്റ് ഡോക്്ടര്‍മാരും പ്രതികരിച്ചു. 'ഇത് ഞങ്ങളെ ഞെട്ടിച്ചുകളഞ്ഞു. ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുടെ ജാതിയും മതവും അവര്‍ എന്തിനാണ് അറിയുന്നത്? പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ പോലും ഇത്തരം ചോദ്യങ്ങളെ എതിര്‍ക്കാറുണ്ട്' മറ്റൊരു ഡോക്ടര്‍ പറഞ്ഞു.

വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് തെറ്റു പറ്റിയെന്നാണ് എയിംസ് അധികൃതര്‍ വിശദീകരിക്കുന്നത്. 'തെറ്റായി കൂട്ടിച്ചേര്‍ത്തതാണ്,' ഭരണ നടപടികളുടെ ചുമതലയുള്ള എയിംസ് ഫാക്കല്‍ട്ടി സെല്‍ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018