Politics

ഭരണ യൂണിയനുകളും തച്ചങ്കരിക്കെതിരെ; മന്ത്രിയുടെ പിന്തുണ എംഡിക്ക്; കെഎസ്ആര്‍ടിസിയില്‍ പ്രവര്‍ത്തന പ്രതിസന്ധി 

തച്ചങ്കരി എംഡിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് നിരവധി പരിഷ്‌കാരങ്ങളാണ് കെഎസ്ആര്‍ടിസിയില്‍ നടപ്പിലാക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമുണ്ട്. വാടകയ്ക്ക് ബസ് ഇറക്കുന്നത് അടക്കമുളള തീരുമാനങ്ങള്‍ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുന്നതാണെന്നും സംയുക്ത ട്രേഡ് യൂണിയനുകള്‍ ആരോപിക്കുന്നു.

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരി നടപ്പിലാക്കുന്ന പരിഷ്‌കാരങ്ങള്‍ സര്‍ക്കാരിന്റെ നയമാണെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. കെഎസ്ആര്‍ടിസിയെ ലാഭകരമായ പൊതുമേഖലാ സ്ഥാപനമാക്കി മാറ്റാനാണ് എംഡി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ക്കെതിരെ കെഎസ്ആര്‍ടിസിയില്‍ ട്രേഡ് യൂണിയനുകള്‍ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കെയാണ് എംഡിയെ പിന്തുണച്ച് മന്ത്രി രംഗത്തെത്തുന്നതും. കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളോടും എംഡിയോടും എതിര്‍പ്പുള്ളതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.

ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡി ആയ ശേഷമുള്ള പരിഷ്‌കാരങ്ങളാണ് ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ തൊഴിലാളികളുടെ അവകാശങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുകയാണെന്നാണ് ആക്ഷേപം. കോടതി നിര്‍ദേശം മറികടന്ന് അശാസ്ത്രീയമായ ഡ്യൂട്ടി പാറ്റേണ്‍ നടപ്പിലാക്കുന്നു, പ്രമോഷന്‍ തടഞ്ഞു, ശമ്പളപരിഷ്‌കരണവും ക്ഷാമബത്തയും ഇല്ല, മെഡിക്കല്‍ അഡ്വാന്‍സും കൊടുക്കുന്നില്ല. ഇതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശവും പുതിയ എംഡി നിഷേധിച്ചിരുന്നു.

തുടര്‍ന്നാണ് സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി ഡ്രൈവേഴ്സ് യൂണിയന്‍ എന്നി സംഘടനകള്‍ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചത്. പണിമുടക്ക് അടക്കമുളള സമരപരിപാടികളാണ് ആലോചിക്കുന്നത്. തിരുവനന്തപുരത്ത് വൈക്കം വിശ്വന്‍, കെ പി രാജേന്ദ്രന്‍, തമ്പാനൂര്‍ രവി, വിഎസ് ശിവകുമാര്‍, എം.ജി രാഹുല്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ജൂലൈ 10ന് എല്ലാ യൂണിറ്റുകളിലും അവകാശ പ്രഖ്യാപന സമ്മേളനം നടത്താന്‍ തീരുമാനിച്ചിരുന്നു. കൂടാതെ 24ന് ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ സമര പ്രഖ്യാപനം നടത്തി പണിമുടക്കും പ്രഖ്യാപിക്കും.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018