Politics

കരുണാകരന്‍ രാജിവെച്ചത് എങ്ങനെയാണെന്ന് ഓര്‍മ്മയില്ലെന്ന് എം.എം ഹസന്‍; രാജിക്ക് കാരണം ഗ്രൂപ്പ് പോരാണെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ചാരക്കേസിലെ ഗൂഢാലോചന കണ്ടെത്താന്‍ സുപ്രീംകോടതി ഇന്നലെയാണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്റെ രാജിയില്‍ കലാശിച്ച ചാരക്കേസ് വീണ്ടും സജീവ ചര്‍ച്ചയാകുമ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ഗ്രൂപ്പ് തിരിഞ്ഞ് വ്യത്യസ്ത പ്രതികരണങ്ങളാണ് ഉയരുന്നത്.

ഐഎസ്ആര്‍ഒ ചാരക്കേസിലെ കോടതി വിധിയില്‍ വ്യത്യസ്ത പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ചാരക്കേസിലെ കോടതി വിധി കോണ്‍ഗ്രസിനെ ബാധിക്കുന്ന വിഷയമല്ലെന്നും കരുണാകരന്‍ രാജിവെച്ചത് എങ്ങനെയാണെന്ന് ഓര്‍മ്മയില്ലെന്നും കെപിസിസി പ്രസിഡന്റായ എം.എം ഹസന്‍ പറഞ്ഞു. കരുണാകരന്‍ രാജിവെച്ചത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവായ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.

ഐഎസ്ആര്‍ഒ കേസിലെ സുപ്രീം കോടതി വിധിയെക്കുറിച്ച് ഒന്നും പറയാനില്ല. ചാരക്കേസിലെ കോടതി വിധി കോണ്‍ഗ്രസിനെ ബാധിക്കുന്ന വിഷയമല്ല. പത്മജാ വേണുഗോപാല്‍ പറഞ്ഞതിനെക്കുറിച്ച് അവരോട് തന്നെ ചോദിക്കണം. കരുണാകരന്‍ രാജിവെച്ചത് എങ്ങനെയെന്ന് ഓര്‍മ്മയില്ല.
എം.എം ഹസന്‍, കെപിസിസി പ്രസിഡന്റ്
പി.വി നരസിംഹ റാവുവാണ് കരുണാകരനെ പുറത്താക്കിയതെന്ന് പ്രചരിപ്പിക്കുന്ന കെ.മുരളീധരന് സ്ഥാപിത താത്പര്യമാണ്. കരുണാകരന്‍ രാജിവയ്‌ക്കേണ്ടി വന്നത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെ തുടര്‍ന്നാണ്. കരുണാകരനെതിരെ പ്രവര്‍ത്തിച്ചവരുടെ പേര് പറയാന്‍ പത്മജ തയ്യാറാകണം. തുറന്ന് പറഞ്ഞാല്‍ നഷ്ടപ്പെടുന്നത് എന്തെങ്കിലും ഉണ്ടെങ്കില്‍ അത് വേണ്ടെന്ന് വയ്ക്കാന്‍ പത്മജ തയ്യാറാകണം. ഐഎസ്‌ഐര്‍ഒ ചാരക്കേസ് കോണ്‍ഗ്രസിലെ എതിര്‍ഗ്രൂപ്പുകാര്‍ ആയുധമാക്കുകയായിരുന്നു.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍

നരസിംഹ റാവു കരുണാകരനെ ചതിച്ചെന്ന് കെ.മുരളീധരനും കോണ്‍ഗ്രസിലെ അഞ്ചുപേരാണ് ചാരക്കേസിന് പിന്നിലെന്ന് പദ്മജയും പ്രതികരിച്ചിരുന്നു. പത്മജ പറയുന്ന അഞ്ച് നേതാക്കളെ കുറിച്ച് പറയാന്‍ തന്റെ കയ്യില്‍ തെളിവില്ലെന്നും കരുണാകരനെതിരെ ഉണ്ടായ രാഷ്ട്രീയ ഗൂഢാലോചനയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കിനെ കുറിച്ച് തനിക്കറിയില്ലെന്നും മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018