Politics

‘മുഖ്യമന്ത്രി വിദേശത്ത് പോയശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി’; നഷ്ടങ്ങളുടെ കണക്കെടുപ്പ് പോലും തുടങ്ങിയിട്ടില്ലെന്ന് വി.ഡി സതീശന്‍

പ്രളയത്തിന് ശേഷം സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വി.ഡി സതീശന്‍ നേരത്തെയും രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിലും സതീശന്‍ സര്‍ക്കാര്‍ വീഴ്ചകള്‍ അക്കമിട്ട് നിരത്തിയിരുന്നു.

കേരളത്തില്‍ പ്രളയം സര്‍വ്വനാശം വിതച്ചിട്ട് ഒരുമാസം തികയുമ്പോള്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ഡി സതീശന്‍ എംഎല്‍എ. സര്‍ക്കാരിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വെറും വാചക കസര്‍ത്ത് മാത്രമാണെന്നും പ്രളയദുരന്തത്തിലെ നഷ്ടത്തിന്റെ കണക്കെടുപ്പ് ഇതുവരെ തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തേക്ക് പോയശേഷം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായിരിക്കുകയാണ്.

ദുരിതാശ്വാസ പ്രവര്‍ത്തനം മുന്നോട്ട് പോകാന്‍ കഴിയാത്ത വിധത്തില്‍ ഭരണ സ്തംഭനമാണ് സംസ്ഥാനത്തെന്നും അദ്ദേഹം ആരോപിക്കുന്നു. അടിയന്തര ധനസഹായമായ 10,000 രൂപയുടെ വിതരണം ഒരു മാസമായിട്ടും പൂര്‍ത്തിയായില്ലെന്നും ക്യാംപുകളില്‍ കഴിയുന്നവരെ താത്കാലിക ഷെല്‍റ്ററുകളിലേക്ക് മാറ്റുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനങ്ങളെടുക്കാന്‍ പോലും മന്ത്രിമാര്‍ക്ക് ആകുന്നില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

പ്രളയബാധിതര്‍ക്കായി സര്‍ക്കാര്‍ പിരിവ് മാത്രം നടത്തിയിട്ട് കാര്യമില്ലെന്നും അര്‍ഹിക്കുന്നവര്‍ക്ക് സഹായം എത്തുകയാണ് വേണ്ടതെന്നും വി.ഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. തന്റെ മണ്ഡലമായ പറവൂരില്‍ അടക്കം പലയിടത്തും സര്‍ക്കാര്‍ ദുരിതബാധിതര്‍ക്കായി പ്രഖ്യാപിച്ച ആശ്വാസ ധനസഹായം 10,000 രൂപ ആര്‍ക്കും കിട്ടിയിട്ടില്ല, ഒരു ശതമാനം ദുരിതബാധിതര്‍ക്ക് പോലും ഭക്ഷ്യകിറ്റുകള്‍ കിട്ടിയിട്ടില്ല, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത തുടരുകയാണ് എന്നിങ്ങനെ ആയിരുന്നു അദ്ദേഹത്തിന്റെ ആരോപണങ്ങള്‍.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018