Politics

എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സി.കെ ജാനു; വെളളാപ്പളളിയെ തളളി സമരം നയിക്കാന്‍ ബിഡിജെഎസുമായി തുഷാര്‍

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചതിനെതിരെ എന്‍ഡിഎ ഇന്ന് മുതല്‍ നടത്തുന്ന ശബരിമല സംരക്ഷണ യാത്രയില്‍ പങ്കെടുക്കില്ലെന്ന് സഖ്യകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ സഭയും പങ്കെടുക്കുമെന്ന് ബിഡിജെഎസും.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നുവെന്നും എന്‍ഡിഎയുടെ സമരത്തിനൊപ്പം ഉണ്ടാകില്ലെന്നുമാണ് ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ സി.കെ ജാനു പറഞ്ഞത്. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി പറഞ്ഞതിനെ വളിച്ചൊടിക്കേണ്ടതില്ലെന്നും എന്‍ഡിഎയുടെ സമരത്തില്‍ പങ്കെടുക്കുമെന്നും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നു. എല്ലാ ആചാരങ്ങളും മനുഷ്യനിര്‍മ്മിതമാണ്. ജാതി,മത, വര്‍ഗ,വര്‍ണ, ലിംഗ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും തുല്യനീതി എന്ന ഭരണഘടനാ തത്വമാണ് സുപ്രീംകോടതി വിധിയിലൂടെ നടപ്പായത്. എല്ലായിടത്തും പ്രതീക്ഷ നഷ്ടപ്പെടുമ്പോള്‍ നാം ആശ്രയിക്കുന്ന സംവിധാനം കോടതിയാണ്. ഞങ്ങളുടെ ഗോത്രാചാരങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പരിഗണനയാണ്. അതിന് പുറത്താണ് മറ്റ് ദൈവവിശ്വാസം. ആര്‍ത്തവം അയിത്തമല്ലെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. വിധിക്കെതിരെ തെരുവിലിറങ്ങുന്നത് ശരിയല്ല. എന്‍ഡിഎയില്‍ കടുത്ത അവഗണന നേരിടുന്ന സാഹചര്യത്തില്‍ മുന്നണി വിടുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ്. മൂന്ന് വര്‍ഷത്തോളമായി എന്‍ഡിഎയുടെ ഭാഗമായിട്ടും ഘടകകക്ഷി എന്ന നിലയില്‍ ഒരു പരിഗണനയും അവര്‍ നല്‍കിയില്ല. അമിത് ഷാ അടക്കമുളള നേതാക്കളുമായി പലതവണ സംസാരിച്ചിട്ടും ഫലമുണ്ടായില്ലെന്നും ഈ മാസം 14ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.
സി.കെ ജാനു, ജനാധിപത്യ രാഷ്ട്രീയ സഭ അധ്യക്ഷ
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ഒന്നുംചെയ്യാനാകില്ല. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും യോജിച്ചാലേ എന്തെങ്കിലും സാധ്യമാകു.ഇത്തരം പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ കേരളസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും മുന്നില്‍ എത്തിക്കണമെങ്കില്‍ സമരം നടത്തിയേ മതിയാകൂവെന്നതില്‍ തര്‍ക്കമില്ല. എസ്എന്‍ഡിപി യോഗം ഒരിക്കലും വിശ്വാസത്തിന് എതിരല്ല. ശബരിമലയില്‍ സ്ത്രീകളെ കയറുന്നതിനെ അനുകൂലിക്കുന്നുവെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാരിനെയോ കേരള സര്‍ക്കാരിനെയോ പഴിപറഞ്ഞിട്ടുകാര്യമില്ല. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കപ്പെടണം. അതിനുവേണ്ടി മുഴുവന്‍ ഹിന്ദുക്കളും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണ്. ഇത് തന്നെയാണ് ജനറല്‍ സെക്രട്ടറിയും പറഞ്ഞത്.
തുഷാര്‍ വെള്ളാപ്പള്ളി, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍

ശബരിമല സ്ത്രീപ്രവേശനത്തിനായുള്ള സമരങ്ങളെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ തളളിപ്പറഞ്ഞിരുന്നു. തെരുവുയുദ്ധംകൊണ്ടല്ല കോടതിവിധിയെ മറികടക്കേണ്ടതെന്നും താല്‍പര്യമില്ലാത്തവര്‍ ശബരിമലയ്ക്ക് പോകാതിരിക്കുകയാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോടതിവിധിക്കെതിരായ സമരത്തെ എസ്എന്‍ഡിപി ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.

പന്തളത്ത് നിന്ന് രാവിലെ ആരംഭിക്കുന്ന ശബരിമല സംരക്ഷണ യാത്ര 15ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലാണ് അവസാനിക്കുന്നത്. എന്‍ഡിഎ സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പന്തളം കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികള്‍, തിരുവാഭരണ പേടകവാഹകസംഘം ഗുരുസ്വാമിമാര്‍, തലപ്പാറ മൂപ്പന്‍, വിവിധ സംഘടനാ നേതാക്കള്‍ എന്നിവരാണ് യാത്ര നയിക്കുന്നത്.

വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ ഇന്ന് റോഡ് ഉപരോധിക്കും. 200 ഓളം താലൂക്ക് കേന്ദ്രങ്ങളിലാണ് വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തില്‍ ഉപരോധസമരം നടക്കുക.രാവിലെ 11 മുതല്‍ 12 വരെയാണ് ഉപരോധം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018