Politics

ആദിവാസി വിഭാഗങ്ങള്‍ കഴിഞ്ഞ രണ്ട് തവണയും മധ്യപ്രദേശില്‍ ബിജെപിക്കൊപ്പം നിന്നു; ഇത്തവണ പക്ഷെ വിയര്‍പ്പൊഴുക്കേണ്ടി വരും 

മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന 13 വര്‍ഷവും ആദിവാസി-ഗോത്ര വിഭാഗങ്ങളെ കോണ്‍ഗ്രസില്‍ നിന്നും അകറ്റാനുള്ള ശ്രമമാണ് ശിവരാജ് സിംഗ് ചൗഹാന്‍ നടത്തിയിരുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും ആദിവാസി-ഗോത്രവിഭാഗങ്ങള്‍ ബിജെപിക്കൊപ്പം നിലയുറപ്പിച്ചു. പക്ഷെ ഇത്തവണ ബിജെപിയെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല ആദിവാസികളെ ഒപ്പം നിര്‍ത്താന്‍.

ഗോത്രമേഖലകളില്‍ പ്രധാനമന്ത്രി മന്ത്രി ആവാസ് യോജന പദ്ധതിയുടെ ഭാഗമായി പണിത വീടുകളെ ചൊല്ലിയാണ് ബിജെപിയോട് പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. വീടുകളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വന്‍അഴിമതിയാണ് നടന്നിരിക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മാത്രമല്ല പണിത കോണ്‍ക്രീറ്റ് വീടുകളില്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും ആദിവാസികള്‍ പറയുന്നു.

ചൂടുകാലത്ത് കടുത്ത ചൂടും തണുപ്പ് കാലത്ത് കൊടും തണുപ്പുമാണ് വീടിനകത്തെന്ന് ആദിവാസികള്‍ പറയുന്നു. ഇത് കൊണ്ട് തന്നെ പലരും തങ്ങളുടെ മണ്ണ് കൊണ്ട് നിര്‍മ്മിച്ച പഴയ വീടുകളിലേക്ക് മടങ്ങി. ആടുകളെയും പശുക്കളെയും പാര്‍പ്പിക്കാനുമാണ് ഇവര്‍ ഇപ്പോള്‍ ഈ കോണ്‍ക്രീറ്റ് വീടുകള്‍ ഉപയോഗിക്കുന്നത്. കടുത്ത ജാലക്ഷമമാണ് ഓരോ മേഖലയിലും. അത് കൊണ്ട് തന്നെ പുതുതായി നിര്‍മ്മിച്ച ശൗചാലയങ്ങള്‍ ഇവര്‍ ഉപയോഗിക്കുന്നില്ല. കുടിക്കാന്‍ വെള്ളമില്ലാത്തിടത്ത് എങ്ങനെ ശൗചാലത്തില്‍ വെള്ളം ഉപയോഗിക്കുമെന്നും ആദിവാസികള്‍ ചോദിക്കുന്നു.

നിലവാരം കുറഞ്ഞ വീടുകളാണ് ആദിവാസികള്‍ക്ക് വേണ്ടി നിര്‍മ്മിച്ചിരിക്കുന്നത്. വോട്ട് നേടാന്‍ വേണ്ടി മാത്രം ചെയ്ത ഒന്ന്. ഇതിന് വേണ്ടി ചെലവഴിച്ച പണത്തെ കുറിച്ച് പ്രത്യേക ഓഡിറ്റ് നടത്തണം. വീടുകളുടെ നിലവാരത്തെ കുറിച്ചും അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപേന്ദ്ര ഗുപത പറയുന്നു. എന്നാല്‍ തനിക്കിതിനെ കുറിച്ചൊന്നും അറിയില്ലെന്നാണ് തദ്ദേശവകുപ്പ് മന്ത്രി ഗോപാല്‍ ഭാര്‍ഗവ പറയുന്നത്.

ആദിവാസികള്‍ അവര്‍ക്ക് വേണ്ടി നിര്‍മ്മിച്ച വീടുകളില്‍ അല്ല താമസിക്കുന്നത് എന്നെനിക്കറിയില്ല. കെട്ടിട നിര്‍മ്മാണ സാധനങ്ങളുടെ വില പ്രാദേശിക വ്യവസായികള്‍ കൂട്ടിയതും അഴിമതി നടന്നതിനെ കുറിച്ചും എനിക്കറിയില്ല. ഈ കാര്യം ഞാന്‍ പരിശോധിക്കാം. 
തദ്ദേശവകുപ്പ് മന്ത്രി ഗോപാല്‍ ഭാര്‍ഗവ 

ബിജെപിയുടെ വിജയത്തില്‍ വലിയ പങ്ക് വഹിച്ച ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ രൂപം കൊണ്ട പ്രതിഷേധം വോട്ടാക്കിമാറ്റാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇതൊന്നും ബാധിക്കില്ലെന്ന നിലപാടിലാണ് ബിജെപി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018