Politics

തെലങ്കാന തെരഞ്ഞെടുപ്പിനൊരുങ്ങുന്നു; ചിത്രം ഇങ്ങനെയാണ് 

തെലങ്ങാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പ് വരികയാണ്. ഡിസംബര്‍ 7നാണ് വോട്ടെടുപ്പ് നടക്കുക. 119 നിയോജകമണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. നിലവില്‍ തെലങ്കാന രാഷ്്ട്ര സമിതിയാണ് സംസ്ഥാനം ഭരിക്കരുന്നത്. കെ ചന്ദ്രശേകര്‍ റാവു മുഖ്യമന്ത്രിയും. 2019ലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ സെപ്തംബര്‍ 6ന് കെസിആര്‍ എന്ന കെ ചന്ദ്രശേഖര്‍ റാവു നിയമസഭ പിരിച്ചു വിട്ടതിനാലാണ് നേരത്തെ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 11ന് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരും.

മത്സരിക്കുന്ന പ്രധാന പാര്‍ട്ടികളും സഖ്യവും

1.ടിആര്‍എസ്- തെലങ്കാന രാഷ്ട്ര സമിതി

തെലങ്കാന സംസ്ഥാനം രൂപീകരിക്കുക എന്ന ഒറ്റ അജണ്ട മേല്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനമാണ് ടിആര്‍എസ്. ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി. 2014ലെ തെരഞ്ഞെടുപ്പില്‍ 119 സീറ്റില്‍ 63 സീറ്റ് നേടിയാണ് ടിആര്‍എസ് അധികാരത്തില്‍ എത്തിയത്.

2. കോണ്‍ഗ്രസ് നയിക്കുന്ന മഹാസഖ്യം

കോണ്‍ഗ്രസ് കണ്ണ് വെക്കുന്ന തെന്നിന്ത്യന്‍ സംസ്ഥാനമാണ് തെലങ്കാന. എന്‍ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുമായും സിപിഐയുമായും തെലങ്കാന ജനസമിതിയുമായും സഖ്യം രൂപീകരിച്ചാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. എന്നാല്‍ സീറ്റ് വിതരണത്തില്‍ വഴിമുട്ട് നില്‍ക്കുകയാണ് സഖ്യം.

3. ബിജെപി

നിലവില്‍ അഞ്ച് എംഎല്‍എമാരാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് സംസ്ഥാനത്തുള്ളത്. ഈ എണ്ണം കൂട്ടാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

4.എഐഎംഐഎം- ആള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് അല്‍ മുസ്ലിമീന്‍

ഹൈദരാബാദിനും തൊട്ടടുത്ത് കിടക്കുന്ന പ്രദേശങ്ങളിലും സ്വാധീനമുള്ള പാര്‍ട്ടിയാണ് അസാസുദീന്‍ ഒവൈസിയുടെ ആള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദ് അല്‍ മുസ്ലിമീന്‍. 24 സീറ്റുകളാണ് ഈ പ്രവിശ്യയില്‍ വരുന്നത്. ഇതില്‍ ഏഴോളം സീറ്റുകളിലാണ് ഒവൈസിയുടെ പാര്‍ട്ടി കണ്ണ് വെക്കുന്നത്.

5. ആപ്- ആംആദ്മി പാര്‍ട്ടി

അരവിന്ദ് കെജ്‌രിവാള്‍ നേതൃത്വം നല്‍കുന്ന ആംആദ്മി പാര്‍ട്ടിയും ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. 119 സീറ്റുകളിലും മത്സരിക്കാനാണ് ആപ് പാര്‍ട്ടി ഒരുങ്ങുന്നത്.

തെരഞ്ഞെടുപ്പിന് മുമ്പേ വന്ന സര്‍വ്വേകള്‍ ഭരണകക്ഷിയായിരുന്ന ടിആര്‍എസിന് അനുകൂലമാണ്. എന്നാല്‍ ജനങ്ങള്‍ ടിആര്‍എസിനോടും മുഖ്യമന്ത്രിയായിരുന്ന കെസിആറിനോടും കടുത്ത വിയോജിപ്പിലാണെന്നാണ് കോണ്‍ഗ്രസ് ഭാക്ഷ്യം. തെന്നിന്ത്യയില്‍ മറ്റൊരു സംസ്ഥാനത്ത് കൂടി തങ്ങളുടെ സ്വാധീനം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018