Politics

‘ശക്തി’യില്‍ മാര്‍ക്കുള്ള കോണ്‍ഗ്രസുകാരനാണെങ്കില്‍ സീറ്റുണ്ട്; അല്ലാത്തവര്‍ക്ക് നാട്ടിലേക്ക് വണ്ടി പിടിക്കാം 

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോവുകയാണ്. ജയിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത ഒരാളും സ്ഥാനാര്‍ത്ഥി പട്ടികകളില്‍ ഇടം നേടരുതെന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കരുതുന്നത്. അത് കൊണ്ട് തന്നെ നൂതനമായ ഒരു സംവിധാനത്തിലൂടെ പരിശോധന നടത്തിയതിന് മാത്രമേ സീറ്റ് അനുവദിക്കേണ്ടതുള്ളൂ എന്നാണ് രാഹുലിന്റെ തീരുമാനം. അതിന് രാഹുല്ഡ ഗാന്ധി കണ്ടെത്തിയ വഴിയാണ് 'ശക്തി'.

കോണ്‍ഗ്രസ് അടുത്ത കാലത്ത് നടപ്പിലാക്കിയ പ്രൊജക്ട് ശക്തി വഴിയായിരിക്കും സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക. ഓരോ ബൂത്തിലെയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായും അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരിട്ട് ഇടപെടുന്നതിന് വേണ്ടി നിര്‍മ്മിച്ച ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആണ് ശക്തി. ഫെബ്രുവരിയില്‍ ആണ് ശക്തി ആരംഭിച്ചത്. ഇതിലൂടെ ഓരോ പ്രവര്‍ത്തകനുമായും നേരിട്ട് ഇടപെടാനും വോട്ട് ശതമാനം ഉയര്‍ത്താനും കഴിയുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

അവസാന പട്ടികയില്‍ ഇടം നേടുന്ന ഓരോ സ്ഥാനാര്‍ത്ഥിയെയും കുറിച്ചുള്ള അഭിപ്രായം ശക്തിയിലെ അംഗങ്ങളോട് ചോദിക്കും. ഇതില്‍ ഏറ്റവും മികച്ച അഭിപ്രായം നേടുന്നയാളെയാണ് സ്ഥാനാര്‍ത്ഥിയാക്കുക. അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകില്‍ നിന്ന് സത്യസന്ധമായ അഭിപ്രായം നേടാമെന്നതാണ് ശക്തിയുടെ ഗുണമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി കരുതുന്നത്.

പൊജക്ട് ശക്തിയുമായി ബന്ധപ്പെടുത്തിയുള്ള ഒരു ടാബ്‌ലെറ്റ് എപ്പോഴും രാഹുല്‍ഗാന്ധിയുടെ കൈവശമുണ്ട്. ഇതിലൂടെയാണ് ബൂത്ത്‌ലെവല്‍ പ്രവര്‍ത്തകരുമായി രാഹുല്‍ സംവദിക്കുന്നത്. തന്റെ ഓഫീസില്‍ ഒരു റിയല്‍ ടൈം മോണിറ്ററും രാഹുല്‍ ഗാന്ധി ഒരുക്കിയിട്ടുണ്ട്. 35,82,595 പേരാണ് മധ്യപ്രദേശ്,രാജസ്ഥാന്‍, ചത്തീസ്ഗഡ്, തെലങ്കാന, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി ശക്തിയില്‍ അംഗങ്ങളായിട്ടുള്ളത്.

രാജ്യത്തെ 4.5 ലക്ഷം ബൂത്തുകളില്‍ ശക്തി സംവിധാനം നടപ്പിലാക്കിയതായി കോണ്‍ഗ്രസ് സമിതി അവകാശപ്പെടുന്നു. രാജസ്ഥാന്‍, ചത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിലെ എല്ലാ ബൂത്തുകളും പദ്ധതിക്ക് കീഴില്‍ വന്നു. മധ്യപ്രദേശിലെ 70% ബൂത്തുകളിലും പദ്ധതി നടപ്പിലായെന്നും സമിതി പറയുന്നു.

മത്സരം നടക്കുന്നത് രാഹുല്‍ഗാന്ധിയും മോഡിയും തമ്മിലല്ല. മത്സരം നടക്കുന്നത് ബൂത്ത് ലെവലിലാണ്. അത് കൊണ്ട് തന്നെ പ്രൊജക്ട് ശക്തി ഞങ്ങളെ ശക്തിപ്പെടുത്തുമെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018