Politics

‘ഹിന്ദുത്വ കൊണ്ട് മാത്രം ആളുകളുടെ വയര്‍ നിറയില്ല’; യെദ്യൂരപ്പ ഇനി കര്‍ണാട മുഖ്യമന്ത്രിയാവില്ലെന്ന ഉറപ്പിച്ച് പറഞ്ഞ് സിദ്ധാരാമയ്യ 

ബിജെപി നേതാവ് യെദ്യൂരപ്പ ഇനി കര്‍ണാട മുഖ്യമന്ത്രിയാവില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധാരാമയ്യ. ഹിന്ദുത്വ കൊണ്ട് മാത്രം ആളുകളുടെ വയര്‍ നിറയില്ലെന്നും മുന്‍മുഖ്യമന്ത്രി പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ശിവമോഹ ലോക്‌സഭ മണ്ഡലത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ധാരാമയ്യ.

ബിജെപി എപ്പോഴും ഹിന്ദുത്വ കാര്‍ഡ് ആണ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്നത്. അതെന്താ ഞാന്‍ ഹിന്ദുവല്ലേ. കോണ്‍ഗ്രസ് നേതാക്കളായ മധു, ജയമാല, പ്രമോദ്, സൊറാക്കെ എന്നിവരൊന്നും ഹിന്ദുവല്ലേ?. യെദ്യൂരപ്പ മാത്രമാണോ ഹിന്ദു. ഹിന്ദുത്വ കാര്‍ഡ് ഉപയോഗിച്ച് നിങ്ങളുടെ വോട്ടുകള്‍ നേടും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ 'ഹിന്ദുക്കള്‍' പിന്നോട്ടും നേതാക്കള്‍ മുന്നോട്ടും പോകുന്നുവെന്ന് സിദ്ധാരാമയ്യ പറഞ്ഞു.

മുഖ്യമന്ത്രിയാവാമെന്ന് കരുതിയാണ് ശിവമോഹ എംപി സ്ഥാനം യെദ്യൂരപ്പ രാജിവെച്ചത്. സഖ്യസര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് രണ്ട് ദിവസം മുമ്പ് വരെ ആ ആഗ്രഹം യെദ്യൂരപ്പക്ക് ഉണ്ടായിരുന്നു. യെദ്യൂരപ്പ മുഖ്യമന്ത്രിയാവുകയാണെങ്കില്‍ അതൊരു ജനാധിപത്യവിരുദ്ധമായ കാര്യമാണ്. അദ്ദേഹവും മകനും ചേര്‍ന്ന് ഈ പ്രദേശത്തെ ജനങ്ങളെ അപമാനിക്കുകയാണ്. മുതിര്‍ന്ന നേതാവ് ശോഭ കരന്തലജ യെദ്യൂരപ്പ ഇപ്പോള്‍ മുഖ്യമന്ത്രിയാവുമെന്ന സ്വപ്‌നത്തിലാണ്. എന്നാല്‍ അങ്ങനെ നടക്കില്ലെന്നും സിദ്ധാരാമയ്യ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018