Politics

മധ്യപ്രദേശില്‍ നേതാക്കളെ പൊക്കുന്നതില്‍ മുന്നില്‍ കോണ്‍ഗ്രസ്; ബിജെപി മുഖ്യന്റെ ഭാര്യാസഹോദരനടക്കം ആറു നേതാക്കളെ ക്യാപിലെത്തിച്ച് നീക്കം 

തെരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനമോഹികളായ നേതാക്കളുടെ പാര്‍ട്ടി മാറ്റവും തകൃതിയായി നടക്കുകയാണ്. കോണ്‍ഗ്രസില്‍ നിന്നും നേതാക്കളെ അടര്‍ത്തിമാറ്റി തെരഞ്ഞെടുപ്പ് വിജയിക്കുന്ന ബിജെപി തന്ത്രം കോണ്‍ഗ്രസും പയറ്റാന്‍ തുടങ്ങിയതോടെ ബിജെപിയും പ്രതിരോധത്തിലായി.

മധ്യപ്രദേശില്‍ നേതാക്കളെ പൊക്കുന്നതില്‍ കോണ്‍ഗ്രസാണ് മുന്നില്‍. മുഖ്യമന്ത്രിയും ബിജെപിയിലെ അതികായനുമായ ശിവരാജ് സിങ് ചൗഹാന്റെ ഭാര്യാസഹോദരന്‍ സഞ്ജയ് സിങ് മസാനിയടക്കം ആറു പേരെയാണ് കോണ്‍ഗ്രസ് ക്യാമ്പിലെത്തിച്ചത്. കോണ്‍ഗ്രസില്‍ നിന്നും രണ്ടുപേരെ ബിജെപിയും അടര്‍ത്തിമാറ്റി.

കോണ്‍ഗ്രസിനെതിരെ ബിജെപി നിരന്തരം ഉന്നയിച്ചിരുന്ന കുടുംബ വാഴ്ചയെന്ന വാദമുന്നയിച്ചാണ് മസാനി കോണ്‍ഗ്രസിലെത്തിയത്. ഇഷ്ടക്കാര്‍ക്കും ബന്ധുക്കള്‍ക്കും മാത്രമാണ് ബിജെപി സീറ്റ് ന്ല്‍കുന്നതെന്നാണ് മസാനി ആരോപിച്ചത്. ശിവരാജ് സിങ് ചൗഹാനെതിരെ ബുധ്‌നിയില്‍ മസാനിയെ കോണ്‍ഗ്രസ് മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന.

ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയവര്‍

സഞ്ജയ് ശര്‍മ

ടെന്‍ഡുകേഡ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സഞ്ജയ് ശര്‍മ സംസ്ഥാനത്തെ ധനികരായ എംഎല്‍എ മാരില്‍ മൂന്നാമനാണ്. 60 കോടിയുടെ ആസ്തിയാണ് ഇദ്ദേഹത്തിനുളളത്

കമലാപഠ് ആര്യ

ചമ്പല്‍ പ്രദേശത്ത് സ്വാധീനമുളള നേതാവ്. മുന്‍പ് കോണ്‍ഗ്രസിലായിരുന്ന ഇദ്ദേഹം 2002 ലാണ് ബിജെപിയിലെത്തിയത്. ഭണ്ഡര്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു

ഗുലാബ് സിങ് കിരാര്‍

സംസ്ഥാന ഒബിസി കമ്മീഷന്‍ അധ്യക്ഷന്‍, വ്യാപം അഴിമതിയില്‍ കുറ്റാരോപിതനായ ഇദ്ദേഹം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ കിരാര്‍ സമുദായത്തില്‍ പെട്ട നേതാവാണ്.

സുനില്‍ മിശ്ര

മധ്യപ്രദേശില്‍ നേതാക്കളെ പൊക്കുന്നതില്‍ മുന്നില്‍ കോണ്‍ഗ്രസ്; ബിജെപി മുഖ്യന്റെ ഭാര്യാസഹോദരനടക്കം ആറു നേതാക്കളെ ക്യാപിലെത്തിച്ച് നീക്കം 

ദലിത് നേതാവായ ഇദ്ദേഹം മുര്‍വാരയില്‍ നിന്നുളള മുന്‍ എംഎല്‍എയാണ്. കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം 2014 ലാണ് ബിജെപിയില്‍ ചേര്‍ന്നത്.

ഖിലാഡി സിങ്

ജബല്‍പൂരിലെ ഷിഹോരയില്‍ നിന്നുളള ബിജെപി നേതാവ്.

കോണ്‍ഗ്രസ് ദലിത് നേതാവും മുന്‍ എംപിയുമായ പ്രേംചന്ദ് ഗുഡ്ഡു കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നിരുന്നു. മുപ്പത് വര്‍ഷമായി കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രേംചന്ദ് രണ്ടു തവണ നിയമസഭാ അംഗമായിട്ടുണ്ട്. ഷദോള്‍ ജില്ലാ പഞ്ചായത്ത് അംഗവായ ശരത് കോളും ബിജെപി ക്യാമ്പിലെത്തിയിരുന്നു.കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമായിരുന്നു.

വിജയ സാധ്യതയുളളവരെ സ്വന്തം പാര്‍ട്ടിയിലെത്തിച്ച് തെരഞ്ഞെടുപ്പിനെ നേരിടുക എന്നത് മാത്രമാണ് ഇപ്പോള്‍ പാര്‍ട്ടികളുടെ തന്ത്രം. നേതാക്കളുടെ മുന്‍ നിലപാടുകളും മറ്റും ഇക്കാര്യത്തില്‍ വിലങ്ങു തടിയാകുന്നില്ല

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018