Politics

ഡോ ഹിരലാല്‍ ആല്‍വ തുരുപ്പുചീട്ടാകുമോ?: ജയ് ആദിവാസി യുവശക്തിയെ ഒപ്പം നിര്‍ത്തി മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കം  

കോണ്‍ഗ്രസ് ഇത്തവണ മധ്യപ്രദേശില്‍ പോരാട്ടത്തിനിറങ്ങുന്നത് ആദിവാസി മേഖലയില്‍ സ്വാധീനം ചെലുത്തുന്നവരെയും ബിജെപി വിട്ട് കോണ്‍ഗ്രില്‍ എത്തിയവരെയും അണിനിരത്തി. നവംബര്‍ 28 ന് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയിലാണ് കോണ്‍ഗ്രസിന്റെ ശ്രദ്ധേയമായ നീക്കം.

പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിലെ 57 എംഎല്‍എ മാരില്‍ 46 പേരും ആദ്യപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപി വെള്ളിയാഴ്ച 177 പേരടങ്ങുന്ന പട്ടിക പുറത്തുവിട്ടിരുന്നു.

ജയ് ആദിവാസി യുവശക്തി (ജെഎവൈഎസ്) നേതാവായ ഡോ ഹിരലാല്‍ ആല്‍വ കോണ്‍ഗ്രസ് ചിഹ്നത്തിലായിരിക്കും മത്സരിക്കുക. മനവാര്‍ മണ്ഡലത്തിലാണ് ഇദ്ദേഹം മത്സരിക്കാന്‍ തീരുമാനമായത്. കുക്ഷിയിലും,വേറെയും കുറച്ച് സീറ്റ് ലഭിച്ചാല്‍ മാത്രമെ കോണ്‍ഗ്രസുമായി സഖ്യത്തിനു തയ്യാറാവുകയുള്ളുവെന്ന് നേരത്തെ ജെഎവൈഎസ് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ആല്‍വ തന്റെ വ്യക്തിഗത താല്പര്യങ്ങള്‍ക്കായി ആദിവാസി പ്രസ്ഥാനത്തെ ഉപയോഗിക്കുകയാണെന്ന് പാര്‍ട്ടികകത്തുന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ആല്‍വയെ നേരിടുമെന്ന് അണികള്‍ക്കിടയില്‍ നിന്ന് മുന്നറിയിപ്പ് വന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ കടുംപിടുത്തം ചെലുത്താതെ ആല്‍വ പിന്‍വാങ്ങുകയായിരുന്നു.

അടുത്തിടെ ബിജെപി വിട്ടു വന്ന എംഎല്‍എ സഞ്ചയ് ശര്‍മ, മുന്‍ എംഎല്‍എ പദ്മ ശുക്ല എന്നിവര്‍ തെന്തുകേദ, വിജയ്‌രാഗോഗര്‍ എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിന്റെ മകന്‍ ജയ്‌വര്‍ദ്ദന്‍ സിംഗ്, മുന്‍ മുഖ്യമന്ത്രിയുടെ ഇളയ സഹോദരന്‍ ലക്ഷമണ്‍ സിംഗ് എന്നിവര്‍ യഥാക്രമം രാഗോഗര്‍ ചാച്ചൗറ എന്നിവടങ്ങളിലും മത്സരിക്കും. ലക്ഷമണ്‍ 2003 ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പിന്നീട് 2013 ലാണ് വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ഭോജ്പൂര്‍ മണ്ഡലത്തില്‍ നിന്ന് മുന്‍ കേന്ദ്രമന്ത്രിയും മുന്‍ സംസ്ഥാന കോണ്‍ഗ്രസ് മേധാവിയുമായ സുരേഷ് പാച്ചോരിയും, പാര്‍ട്ടിക്ക് സ്വാധിനമുള്ള ചൗര്‍ഹതില്‍നിന്ന് പ്രതിപക്ഷ നേതാവ് അജയ് സിംഗും, റൗ നിന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ജിതു പദ്‌വാരിയും, ദിയോദ്‌ലാബാദില്‍ നിന്ന് മുന്‍ ബിഎസ്പി എംഎല്‍എയായ വിദ്യാവാദി പട്ടേലും, അഗറില്‍ നിന്ന് എന്‍എസ് യുഐ മേധാവി വിപിന്‍ വാങ്കേഡയും, കാലപിപലില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് മേധാവി കുനാല്‍ ചൗധരിയും മത്സരിക്കും.

രണ്ട് മുസ്ലി സ്ഥാനര്‍ത്ഥികള്‍ പട്ടികയിലുണ്ട്. ഭോപ്പാല്‍ നോര്‍ത്തില്‍ നിന്ന് ആരിഫ് അക്വീലും ബര്‍ഹന്‍പൂറില്‍ നിന്ന് മുന്‍ എന്‍സിപി എംഎല്‍എ ഹമീദ് ഘാസിയും മത്സരത്തിനുണ്ടാവും. കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയില്‍ 22 സ്ത്രീകള്‍ ഇടം നേടിയപ്പോള്‍ 177 പേരടങ്ങുന്ന ബിജെപിയുടെ പട്ടികയില്‍ 16 സ്ത്രീകള്‍ ഇടം നേടി.

സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടര്‍മാര്‍ക്കിടയില്‍ പ്രചാരണം നടത്തുവാന്‍ ആവശ്യത്തിനു സമയം ലഭിക്കുവാന്‍ വേണ്ടിയാണ് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുന്‍പ് തന്നെ പട്ടിക പുറത്തുവിടുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രിയും സംസ്ഥാന കോണ്‍ഗ്രസ് മേധാവിയുമായ കമല്‍ നാഥ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018