Politics

‘വെള്ളക്കുതിരപ്പുറത്തെ വീരനാണദ്ദേഹം’; തേള്‍ പരാമര്‍ശത്തിന് പിന്നാലെ മോഡിയെ പരിഹസിച്ച് ശശി തരൂര്‍  

ശശി തരൂര്‍
ശശി തരൂര്‍

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ശിവംലിംഗത്തിലെ തേളിനോട് ഉപമിച്ചുകൊണ്ടുള്ള പരാമര്‍ശത്തില്‍ ബിജെപി പാളയത്തില്‍ നിന്നുള്ള രൂക്ഷമായ ആക്രമണം വകവെയ്ക്കാതെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. എല്ലാറ്റിനന്റേയും മറുപടി തനിക്കറിയാമെന്ന് പ്രഖ്യാപിച്ച് വാളുമായി വെള്ളക്കുതിരപ്പുറത്തിരിക്കുന്ന വീരപുരുഷനാണ് മോഡിയെന്ന് തരൂര്‍ പരിഹസിച്ചു. മോഡി ഒരു 'വണ്‍ മാന്‍' ഗവണ്‍മെന്റാണ്. എല്ലാവരും മോഡിയുടെ താളത്തിനൊത്ത് തുള്ളുകയാണെന്നും തരൂര്‍ പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും കേന്ദ്രീകരിക്കപ്പെട്ട പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളത്. എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസാണ് എടുക്കുന്നത്. ഓരോ ഫയലുകളും പിഎംഓയിലേക്ക് അനുമതിക്കായി അയച്ചുകൊടുക്കണം.  
ശശി തരൂര്‍  

അമിതമായി കേന്ദ്രീകരിക്കപ്പെട്ട കാര്യക്ഷമതയില്ലാത്ത സര്‍ക്കാരാണ് രാജ്യത്തുള്ളത്. ഇന്ത്യന്‍ സാമ്പത്തികരംഗത്ത് പ്രതീക്ഷ നല്‍കുന്ന ഒന്നുമില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും കോണ്‍ഗ്രസും പ്രതിപക്ഷപാര്‍ട്ടികളും തമ്മില്‍ സഖ്യങ്ങളുണ്ടാകും. പക്ഷെ പ്രധാനമന്ത്രി മുഖമായെത്തുക രാഹുല്‍ ഗാന്ധി ആയിരിക്കില്ല. ബിജെപിയില്‍ നിന്നും വ്യത്യസ്തമായി വിശാല ചിന്തയുള്ളവരാണ് കോണ്‍ഗ്രസ്. ഞങ്ങള്‍ക്കൊപ്പം വലിയ ട്രാക്ക് റെക്കോഡുള്ള പ്രണബ് മുഖര്‍ജിയുണ്ടായിരുന്നു, പി ചിദംബരവും മറ്റുള്ളവരുമുണ്ടെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018