Politics

‘മോഡിയേക്കാള്‍ വലിയ അനാക്കോണ്ടയില്ല’; സിബിഐയെയും ആര്‍ബിഐയെയും വിഴുങ്ങിയെന്ന് ആന്ധ്ര ധനമന്ത്രി 

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അനാക്കോണ്ടയോട് ഉപമിച്ച് ആന്ധ്രാപ്രദേശ് ധനകാര്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി നേതാവുമായ യമാമല രാമകൃഷ്ണു. ആര്‍ബിഐയെയും സിബിഐയെയും വിഴുങ്ങുന്ന മോഡിയെക്കാള്‍ വലിയ അനാക്കോണ്ടയുണ്ടോ ?, അദ്ദേഹം ചോദിക്കുന്നു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മന്ത്രിയുടെ പരാമര്‍ശം.

‘നരേന്ദ്രമോഡിയെക്കാള്‍ വലിയ അനാക്കോണ്ടയുണ്ടോ?. എല്ലാ സ്ഥാപനങ്ങളെയും വിഴുങ്ങുന്ന ഒരു അനാക്കോണ്ടയാണ് അദ്ദേഹം. സിബിഐ ആര്‍ബിഐ പോലയുളള സ്ഥാപനങ്ങളെ അദ്ദേഹം വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്”.

‘മോഡിയേക്കാള്‍ വലിയ അനാക്കോണ്ടയില്ല’; സിബിഐയെയും ആര്‍ബിഐയെയും വിഴുങ്ങിയെന്ന് ആന്ധ്ര ധനമന്ത്രി 
എല്ലാവരും മുന്‍ കാല രാഷ്ട്രീയത്തെപ്പറ്റിയാണ് സംസാരിക്കുന്നത്. ഭൂതകാലമല്ല വര്‍ത്തമാനം. ഭാവിയും വര്‍ത്തമാനവും ഭൂതകാലമാകും. തെലുഗുദേശം പാര്‍ട്ടിയെ വിമര്‍ശിക്കുന്നവര്‍ ഇത് മനസ്സിലാക്കണം. ഒരോറ്റ പാര്‍ട്ടിക്കു എതിരായല്ല തെലുഗുദേശം പാര്‍ട്ടി രൂപികരിക്കപ്പെട്ടത്. വ്യവസ്ഥിതിക്കു എതിരായ രൂപപ്പെട്ടതാണ് പാര്‍ട്ടി.   
യമാമല രാമകൃഷ്ണു

ഇതാദ്യമായല്ല പ്രധാനമന്ത്രി നരേന്ദ്രമോഡിയെ രാഷ്ട്രീയ നേതാക്കള്‍ മറ്റു പേരുകളുമായി താരതമ്യപ്പെടുത്തുന്നത്. ലോക്‌സഭാ എംപി ശശി തരൂര്‍ കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ശിവലിംഗത്തിലിരിക്കുന്ന തേളായി താരതമ്യപ്പെടുത്തിയത്. ഒരു ആര്‍എസ്എസ്സുകാരന്‍ തന്നെയാണ് അദ്ദേഹത്തെ തേളിനോട് ഉപമിച്ചതെന്നും, അദ്ദേഹം ബംഗളൂരുവില്‍ നടന്ന സാഹിത്യോത്സവത്തില്‍ പരാമര്‍ശിക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഒരു കോണ്‍ഗ്രസ് എംഎല്‍എ മോഡിയെ ഡെങ്കു പരത്തുന്ന കൊതുകായും ഉപമിച്ചിരുന്നു. കൊതുകിനെ കീടനാശിനി ഉപയോഗിച്ചു നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018