Politics

സച്ചിന്‍ പൈലറ്റ്, 2014ലെ തോല്‍വി കാര്യമാക്കിയില്ല; പതുക്കെയും സ്ഥിരതയോടെയും പ്രവര്‍ത്തിച്ച് മുഖ്യമന്ത്രിയാവാനുള്ള പോരാട്ടത്തില്‍ മുന്നിലിടം നേടി  

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തി വരുന്ന സര്‍വ്വേകളില്‍ മുഖ്യമന്ത്രിയായി വരണമെന്ന് കൂടുതല്‍ ആളുകള്‍ അഭിപ്രായപ്പെടുന്ന നേതാവായി മാറിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. നിലവില്‍ മുഖ്യമന്ത്രിയായ വസുന്ധര രാജെയെക്കാളും മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ അശോക് ഗെഹ്ലോട്ടിനേക്കാള്‍ വളരെ മുന്നിലാണ് ഓരോ സര്‍വ്വേകളിലും സച്ചിന്‍ പൈലറ്റ്.

 സച്ചിന്‍ പൈലറ്റ്, 2014ലെ തോല്‍വി കാര്യമാക്കിയില്ല; പതുക്കെയും സ്ഥിരതയോടെയും പ്രവര്‍ത്തിച്ച് മുഖ്യമന്ത്രിയാവാനുള്ള പോരാട്ടത്തില്‍ മുന്നിലിടം നേടി  

നാല് വര്‍ഷം മുമ്പ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അജ്മീര്‍ ലോക്‌സഭ മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്നു സച്ചിന്‍ പൈലറ്റ്. അന്ന് പരാജയപ്പെട്ട സച്ചിന്‍ പൈലറ്റ് ഇത്തരമൊരു തിരിച്ചു വരവ് നടത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ജനങ്ങളുമായി അധികം ബന്ധമില്ലാത്ത ഒരു ഡല്‍ഹി നേതാവ് മാത്രമായിരുന്നു സച്ചിന്‍ പൈലറ്റ്. സച്ചിന്‍ പൈലറ്റിന്റെ സമുദായത്തിനാണെങ്കില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വലിയ സ്വാധീനവുമില്ല. ഇവിടെ നിന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ മുഖമായി മാറുന്നതിന് പിന്നില്‍ സച്ചിന്‍ പൈലറ്റ് വലിയ കഠിനാധ്വാനമാണ് നടത്തിയത്.

രാജസ്ഥാന്‍ പാര്‍ട്ടിയില്‍ സച്ചിന്‍ പൈലറ്റിന് ഏറ്റുമുട്ടേണ്ടിയിരുന്നത് വളരെ ശക്തരായ മുന്‍മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോടും ഒരു കാലത്ത് രാഹുല്‍ഗാന്ധിയുടെ മുന്നണിപ്പോരാളിയായിരുന്ന സിപി ജോഷിയോടുമാണ്. അതേ സമയം തന്നെ കുടുംബാധിപത്യ രാഷ്ട്രീയത്തെ തുടര്‍ന്ന് വളര്‍ന്നുവന്നയാളെന്ന വിമര്‍ശനവും സച്ചിന്‍ പൈലറ്റിനെതിരെയുണ്ടായിരുന്നു. ഈ വെല്ലുവിളികളെയെല്ലാം നേരിട്ടു സച്ചിന്‍ പൈലറ്റ്.

 സച്ചിന്‍ പൈലറ്റ്, 2014ലെ തോല്‍വി കാര്യമാക്കിയില്ല; പതുക്കെയും സ്ഥിരതയോടെയും പ്രവര്‍ത്തിച്ച് മുഖ്യമന്ത്രിയാവാനുള്ള പോരാട്ടത്തില്‍ മുന്നിലിടം നേടി  

സച്ചിന്‍ പൈലറ്റ് രാജസ്ഥാനിലെ കോണ്‍ഗ്രസ് നിരയില്‍ പ്രധാനിയാവാന്‍ പല കാരണങ്ങള്‍ ഉണ്ടെന്നാണ് മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായ സന്യം ലോധ പറയുന്നത്. ഒന്ന്് സംസ്ഥാന കോണ്‍ഗ്രസ് അദ്ധ്യക്ഷനായി അഞ്ച് വര്‍ഷം സച്ചിന്‍ പൈലറ്റിന് ലഭിച്ചു. ഇക്കാലത്ത് അദ്ദേഹത്തിന്റെതായ സംവിധാനങ്ങള്‍ ഉണ്ടാക്കുവാനും ജനങ്ങളുമായി ബന്ധപ്പെടുവാനും കോണ്‍ഗ്രസിന്റെ മുഖമായി മാറുവാനും സാധിച്ചു. രണ്ടാമത്തെ കാരണം, അദ്ദേഹം നിരന്തരം യാത്ര ചെയ്യുകയും പാര്‍ട്ടി കെട്ടിപ്പടുക്കുകയും ചെയ്തു. മൂന്നാമത്തെ കാരണം, അദ്ദേഹം യുവാവാണ്, ആകര്‍ഷിക്കാന്‍ കഴിവുള്ളയാളാണ്, കൃത്യതയോടെ സംസാരിക്കാനും കഴിവുണ്ട്. ഈ കാരണങ്ങളാണ് സച്ചിന്‍ പൈലറ്റിനെ ഒന്നാം നിര നേതാവാക്കിയത്. മാത്രമല്ല യുവ വോട്ടര്‍മാര്‍ക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. അവര്‍ കരുതുന്നത് അദ്ദേഹം പുരോഗമനകാരിയാണെന്നാണ് എന്നും സന്യം ലോധ പറഞ്ഞു.

 സച്ചിന്‍ പൈലറ്റ്, 2014ലെ തോല്‍വി കാര്യമാക്കിയില്ല; പതുക്കെയും സ്ഥിരതയോടെയും പ്രവര്‍ത്തിച്ച് മുഖ്യമന്ത്രിയാവാനുള്ള പോരാട്ടത്തില്‍ മുന്നിലിടം നേടി  

സച്ചിന്‍ പൈലറ്റിന്റെ സമുദായവും അദ്ദേഹത്തിന് ഗുണകരമാണ്. പ്രബലമായ സമുദായങ്ങളായ രാജ്പുത്, ബ്രാഹ്മണര്‍, ജാട്ടുകള്‍ എന്നിവര്‍ക്ക ഗുജ്ജറായ സച്ചിന്‍ പൈലറ്റിനോട് എതിരഭിപ്രായമില്ല. എന്നാല്‍ മുന്‍മുഖ്യമന്ത്രിയായ അശോക് ഗെഹ്ലോട്ടിന് ജാട്ട് വിഭാഗങ്ങള്‍ക്കിടയില്‍ മാത്രമാണ് വലിയ സ്വാധീനമുള്ളത്. അത് കൊണ്ട് തന്നെ രാജസ്ഥാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ മുഖ്യമന്ത്രിയാവുന്നതിനെ തടസ്സപ്പെടുത്തുന്ന രണ്ട് പ്രതിബന്ധങ്ങളാണ് സച്ചിന്‍ പൈലറ്റിനെ കാത്തിരിക്കുന്നത്. ബിജെപി സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഉണ്ട്. അതിനാല്‍ നിലവിലെ ഭൂരിപക്ഷം എംഎല്‍എമാരെയും മാറ്റാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ ഏത് രീതിയിലാണ് സ്വാധീനിക്കുക എന്നതാണ് അറിയാനുള്ളത്. മറ്റൈാന്ന്, മുഖ്യമന്ത്രിയാവാനുള്ള പോരാട്ടത്തില്‍ നിന്ന് അശോക് ഗെഹ്ലോട്ട് പിന്‍വാങ്ങിയിട്ടില്ല. ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുള്ള നീക്കങ്ങള്‍. ഈ രണ്ട് തടസ്സങ്ങളാണ് ഇപ്പോള്‍ ഉള്ളത്.

 സച്ചിന്‍ പൈലറ്റ്, 2014ലെ തോല്‍വി കാര്യമാക്കിയില്ല; പതുക്കെയും സ്ഥിരതയോടെയും പ്രവര്‍ത്തിച്ച് മുഖ്യമന്ത്രിയാവാനുള്ള പോരാട്ടത്തില്‍ മുന്നിലിടം നേടി  

മുന്‍ കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ് സിംഗ് കച്ചരിയാവാസ് പറയുന്നത് സച്ചിന്‍ പൈലറ്റിന്റെ മികച്ചതും സ്ഥിരയും ഉള്ള പ്രകടനത്തില്‍ ആളുകള്‍ ജാതിയും ഗോത്രവും മറന്ന് സംതൃപ്തരാണ്. പ്രത്യേകിച്ച് ഗരമേഖലകളില്‍ എന്നാണ്. സംസ്ഥാനത്ത് വസുന്ധര രാജെയുെട ജനപ്രീതി ഇടിഞ്ഞതിനെ തുടര്‍ന്ന് വലിയ ഒരു ഇടം ഒഴിഞ്ഞു കിടക്കുന്നുണ്ട്. പൈലറ്റ് അടിത്തട്ടില്‍ ഇറങ്ങിച്ചെന്ന് രാജെയ്‌ക്കെതിരെ പോരാടുന്നുണ്ട്. അത് ജനങ്ങള്‍ മറക്കില്ല എന്നും പ്രതാപ് സിംഗ് കച്ചരിയാവാസ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാവുമെന്നാണ് ഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും കരുതുന്നത്. എന്നാല്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതായിരിക്കും. സച്ചിന്‍ തന്നെ വേണമോ അശോക് ഗെഹ്ലോട്ട് മതിയോ എന്ന്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018