Politics

ബെല്ലാരിയില്‍ ഡികെ ശിവകുമാര്‍ ചിരിക്കും?; ശ്രീരാമലുവിന്റെ നീക്കങ്ങള്‍ പിഴച്ചേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ 

കര്‍ണാടകത്തിലെ ബെല്ലാരി ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അമ്പത് ശതമാനത്തിന് മുകളില്‍ പോളിംഗ് നടക്കില്ലെന്നായിരുന്നു പൊതുവേ കരുതിയിരുന്നത്. എന്നാല്‍ എല്ലാവിധ ധാരണകളെയും മറികടന്ന് പോളിംഗ് 64 ശതമാനത്തിലേക്ക് കുതിച്ചു. മണ്ഡലത്തിലെ എംപിയായിരുന്ന ബി ശ്രീരാമലു നിയമസഭ തെരഞ്ഞെടുപ്പില്‍ മൊല്‍ക്കല്‍മാരു നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എയായതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീരാമലുവിന്റെ സഹോദരി ജെ. ശാന്തയാണ് സ്ഥാനാര്‍ത്ഥി. വിഎസ് ഉഗ്രപ്പയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികള്‍ ഇവരാണെങ്കിലും മത്സരം നടക്കുന്നത് ശിവകുമാറും ശ്രീരാമലുവും തമ്മിലാണ്. കാരണം ഇവര്‍ക്കാണ് മണ്ഡലത്തിന്റെ ഉത്തരവാദിത്വം അതാത് പാര്‍ട്ടികള്‍ നല്‍കിയിട്ടുള്ളത്.

തെരഞ്ഞെടുപ്പിന് ശേഷമുള്ള നിരീക്ഷരുടെ അഭിപ്രായം ബെല്ലാരിയില്‍ ഒരു പക്ഷെ കോണ്‍ഗ്രസ് ജയിച്ചേക്കാം എന്നാണ്. മുസ്ലിംങ്ങള്‍, കുറുബ, ലിംഗായത്തുകള്‍, മഡിക, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. എന്നാല്‍ വാല്‍മീകി, മറ്റ് പട്ടികജാതി സമുദായങ്ങള്‍ എന്നിവര്‍ ബിജെപിക്കും വോട്ട് ചെയ്തു എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിജെപിയുടെ ഉറച്ച വോട്ട് ബാങ്കായ ലിംഗായത്തുകള്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രിയും ലിംഗായത്ത് സമുദായക്കാരനുമായ ബിഎസ് യെദ്യൂരപ്പയെ ശ്രീരാമലു ഒതുക്കാന്‍ ശ്രമിക്കുകയും അടുത്ത മുഖ്യമന്ത്രിയാകുവാന്‍ പരിശ്രമിക്കുന്നു എന്ന വികാരം ലിംഗായത്ത് സമുദായത്തിനിടക്ക് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ മകന്റെ മരണം താന്‍ ശപിച്ചതു കൊണ്ടാണെന്നുള്ള ബിജെപി നേതാവ് ജനാര്‍ദ്ധന്‍ റെഡ്ഡിയുടെ പരാമര്‍ശം, യെദ്യൂരപ്പയെ മറികടന്ന് മുഖ്യമന്ത്രിയാവാനുള്ള ശ്രീരാമലുവിന്റെ ശ്രമം എന്നിവെയാക്കെ ലിംഗായത്തുകളെ ബിജെപിക്ക് എതിരായി വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു എന്ന് പ്രാദേശിക ബിജെപി നേതാവ് പ്രതികരിച്ചു.

ബിജെപി നേതാവിന്റെ വാക്കുകള്‍ ശരിവെക്കുന്ന തരത്തിലാണ് നായക സമുദായത്തിലെ മുദ്ദല കൃഷ്ണ എന്ന യുവാവിന്റെ പ്രതികരണം. ഈ ഉപതെരഞ്ഞെടുപ്പില്‍ ഞാന്‍ വോട്ട് ചെയ്യുന്നില്ല എന്നാണ് ധരിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം മനസ്സ് മാറുകയും കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ തീരുമാനിക്കുകയും ആയിരുന്നു. ആവശ്യമില്ലാത്ത ഈ ഉപതെരഞ്ഞെടുപ്പ് വരുത്തി വച്ച ശ്രീരാമലുവിനെ ഒരു പാഠം പഠിപ്പിക്കണം എന്നെനിക്കുണ്ടായിരുന്നു യുവാവിന്റെ പ്രതികരണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018