Politics

‘ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി’; അദ്ദേഹത്തിന്റെ ജയന്തി ആഘോഷിക്കുക തന്നെ ചെയ്യുമെന്ന് കര്‍ണാടക സര്‍ക്കാര്‍ 

പ്രതിപക്ഷ കക്ഷിയായ ബിജെപി ഉയര്‍ത്തുന്ന പ്രതിഷേധത്തെ വകവെക്കാതെ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട്. ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അനിഷ്ടസംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ഇന്നലെ പൊലീസ് വകുപ്പ് യോഗം ചേര്‍ന്നു. അക്രമസംഭവങ്ങളൊന്നും സഭവിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു.

ബിജെപി അനാവശ്യമായാണ് ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷങ്ങളെ എതിര്‍ക്കുന്നത്. അവരുടെ പ്രതിഷേധം എത്ര കനത്തതാണെങ്കിലും, നമ്മള്‍ ടിപ്പു സുല്‍ത്താനെ ആഘോഷിക്കും. കാരണം അദ്ദേഹം ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ വ്യക്തിയാണെന്ന് ജി പരമേശ്വര പറഞ്ഞു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് ഇക്കാര്യം വച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ നോക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തയുണ്ടായിരുന്ന സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ ആഘോഷങ്ങളെല്ലാം ഈ സര്‍ക്കാരും നടത്തും. ബിജെപി എതിര്‍ത്തു എന്നതുകൊണ്ട് മാത്രം നിര്‍ത്താനാവില്ലെന്നും സംസ്ഥാന മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം ഹിന്ദു വിരുദ്ധമാണെന്നാണ് ബിജെപിയുടെ വാദം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018