Politics

ഷാഫി പറമ്പിലിനെ മുന്‍നിര്‍ത്തി യൂത്ത് കോണ്‍ഗ്രസ് നിലനിര്‍ത്താന്‍ എഗ്രൂപ്പ്; ശബരിനാഥിനെ കളത്തിലറക്കി പിടിച്ചെടുക്കാന്‍ ഐ ഗ്രൂപ്പ്, തെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണ്ടെന്ന് എംപിമാരും സംസ്ഥാന നേതൃത്വവും  

യൂത്ത് കോണ്‍ഗ്രസ് നേതൃസ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. അംഗത്വ വിതരണത്തിന് നടപടികള്‍ ആരംഭിച്ചതോടെ എ, ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ് പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ 19നാണ് അംഗത്വ വിതരണം അവസാനിക്കുക. ഇതോടെ നിലവിലുള്ള കമ്മറ്റികള്‍ ഇല്ലാതാവും.

ഷാഫി പറമ്പിലിന്റെ പേരാണ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് ഉയര്‍ത്തുന്നത്. നിലവില്‍ ഷാഫിയുടെ പേര് മാത്രമാണ് എ ഗ്രൂപ്പില്‍ നിന്നും വരുന്നത്. കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന ഷാഫിയെ മത്സരിപ്പിച്ച് കഴിഞ്ഞ രണ്ട് തവണയും തങ്ങള്‍ക്ക് ലഭിച്ച പ്രസിഡണ്ട് സ്ഥാനം ഇത്തവണയും ഉറപ്പിക്കാനാണ് എ ഗ്രൂപ്പ് ശ്രമം.

ഐ ഗ്രൂപ്പ് കെഎസ് ശബരീനാഥന്‍ എംഎല്‍എയാണ് തങ്ങളുടെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി കാണുന്നത്. മുന്‍ എന്‍എസ്‌യു പ്രസിഡണ്ടും എംഎല്‍എയുമായ ഹൈബി ഈഡനെ രംഗത്തിറക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പ്രസിഡണ്ട് സ്ഥാനം ഉറപ്പില്ലാത്തതിനാല്‍ ഹൈബി മത്സരത്തിനിറങ്ങാനുള്ള സാധ്യത കുറവാണ്. മുന്‍ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡണ്ട് റിജില്‍ മാക്കുറ്റിയുടെ പേരും ഐ ഗ്രൂപ്പിന്റെ സാധ്യത പട്ടികയില്‍ വളരെ സജീവമായുണ്ട്.

ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന അഭിപ്രായം എംപിമാര്‍ക്കും സംസ്ഥാന നേതൃത്വത്തിനും ഉണ്ട്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ കണ്ട് ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതി എന്ന് ആവശ്യപ്പെടാന്‍ പോവുകയാണ് ഇവര്‍. അതിനാല്‍ തന്നെ അഡ്‌ഹോക് കമ്മറ്റി രൂപീകരിക്കാനുള്ള സാധ്യതയും ഉണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018