Politics

രാമക്ഷേത്രം പോലുള്ള പ്രഖ്യാപനവുമായി തെക്കെ ഇന്ത്യയിലേക്ക് വരേണ്ടെന്ന് ബിജെപിയോട്‌ ഡികെ ശിവകുമാര്‍; ‘ബിജെപി ഭരണത്തില്‍ ജനങ്ങള്‍ മടുത്തതിന്റെ പ്രതിഫലനം’   

സംസ്ഥാനത്തെ കോണ്‍ഗ്രസ് തരംഗമാണ് തെരഞ്ഞെടുപ്പില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. ബിജെപിയുടെ സിറ്റിങ് സീറ്റായ ബെല്ലാരിയില്‍ രണ്ട് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം കൂടി ലഭിച്ചതോടെ കോണ്‍ഗ്രസ്-ജെഎഡിഎസ് സഖ്യം നാലിടങ്ങളിലും വന്‍വിജയം നേടി.

ബിജെപി ഭരണത്തിലുള്ള ജനങ്ങളുടെ അസംതൃപ്തിയാണ് തെരഞ്ഞെടുപ്പിലൂടെ വെളിവായതെന്ന് ശിവകുമാര്‍ പറയുന്നു.

ബിജെപി ഭരണത്തില്‍ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷമായി ജനങ്ങള്‍ക്ക് വേണ്ടി അവര്‍ ഒന്നും ചെയ്തിട്ടില്ല. ഈ ദീപാവലിയില്‍ കര്‍ണാടകയിലെ പ്രത്യേകിച്ച് ബെല്ലാരിയിലെ ജനങ്ങള്‍ക്കാണ് ഈ റെക്കോര്‍ഡ് വിജയം സമ്മാനിച്ചതിന് നന്ദി പറയുന്നത്. രാമക്ഷേത്രം പോലുള്ള ബിജെപിയുടെ പ്രഖ്യാപനങ്ങള്‍ തെക്കേ ഇന്ത്യയില്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നതുമല്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെയും പിന്തുണയും പ്രോത്സാഹനവും മൂലമാണ് ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിച്ചത്. 
ഡികെ ശിവകുമാര്‍

വിജയപരാജയങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. തങ്ങളെ വിശ്വസിച്ചവര്‍ക്ക് വോട്ട് ചെയ്തവര്‍ക്ക് വികസനം ഉറപ്പുവരുത്തുമെന്നും ബെല്ലാരിയിലും കര്‍ണാടകയിലും മികച്ച ഭരണം കാഴ്ച വെയ്ക്കുമെന്നും ശിവകുമാര്‍ പ്രതികരിച്ചു.

ശിവകുമാറിനായിരുന്നു ബെല്ലാരിയുടെ ചുമതല. ബെല്ലാരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉഗ്രപ്പയും ബിജെപി സ്ഥാനാര്‍ത്ഥി ശാന്തയും തമ്മിലായിരുന്നു തെരഞ്ഞെടുപ്പിലെ മത്സരം. ബാലറ്റിന് പുറത്തെ യഥാര്‍ത്ഥ മത്സരം ശിവകുമാറും ശ്രീരാമലവും തമ്മിലും. ശ്രീരാമലുവിനെയും യെദ്യൂരപ്പയെയും ശിവകുമാര്‍ നിഷ്പ്രഭമാക്കി എന്നതാണ് ബെല്ലാരിയുടെ ഫലത്തിന്റെ രാഷ്ട്രീയപരിണാമം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018