Politics

ഗണപതി സ്ഥാനമൊഴിഞ്ഞു; സിപിഐ മാവോയിസ്റ്റിന് ഇനി പുതിയ ജനറല്‍ സെക്രട്ടറി   

ഗണപതി സ്ഥാനമൊഴിഞ്ഞു, ബസവരാജ് എന്ന് അറിയപ്പെടുന്ന നമ്പല്ല കേശവ റാവു പുതിയ ജനറല്‍ സെക്രട്ടറി
ഗണപതി സ്ഥാനമൊഴിഞ്ഞു, ബസവരാജ് എന്ന് അറിയപ്പെടുന്ന നമ്പല്ല കേശവ റാവു പുതിയ ജനറല്‍ സെക്രട്ടറി

ഇന്ത്യയിലെ കമ്യൂണിസ്റ്റ് വിപ്ലവപ്രസ്ഥാനമായ സിപിഐ മാവോയിസ്റ്റിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനം ഗണപതി ഒഴിഞ്ഞു. പുതിയ തലമുറയ്ക്ക് നേതൃത്വം കൈമാറുകയെന്ന ഉദ്ദേശ്യത്തോടെയാണ് 71 കാരനായ ഗണപതി എന്ന മുപ്പല ലക്ഷ്മണ റാവു സ്ഥാനമൊഴിയുന്നത്. ബസവരാജ് എന്ന് അറിയപ്പെടുന്ന നമ്പല്ല കേശവ റാവു ആണ് പുതിയ ജനറല്‍ സെക്രട്ടറി. ഗണപതിയെ പോലെ 63 കാരനായ ബസവരാജും തെലഗുഭാഷാ മേഖലയില്‍നിന്നുള്ള നേതാവാണ്. തെലങ്കാനയിലെ ബീര്‍പൂര്‍ ആണ് ഗണപതിയുടെ നാട്. ബസവരാജ് ആന്ധ്രപ്രദേശിലെ ശ്രീകാകുളും ജില്ലയിലും.

പാര്‍ട്ടിയില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന സൂചന കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ തന്നെയുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ യുവത്വത്തിന് വഴിമാറാന്‍ സ്വയം സന്നദ്ധരാകണമെന്ന് കേന്ദ്രകമ്മിറ്റി യോഗം നിര്‍ദേശിച്ചിരുന്നു. സ്ഥാനമൊഴിയുന്ന മുതിര്‍ന്ന നേതാക്കള്‍ക്ക് സുരക്ഷയൊരുക്കുന്നതിന് പ്രത്യേക വിഭാഗത്തെ നിയോഗിക്കും. ഇവര്‍ക്ക് വനത്തിനുള്ളില്‍ മതിയായ സുരക്ഷ ഒരുക്കുക ബുദ്ധിമുട്ടാണെങ്കില്‍ നഗരപ്രദേശങ്ങളിലെ സുരക്ഷിത താവളങ്ങളിലേക്ക് താമസം മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഛത്തീസ്ഗഡില്‍ അടുത്തിടെ കീഴടങ്ങിയ മുതിര്‍ന്ന നക്‌സലൈറ്റ് നേതാവ് നേതൃമാറ്റം സംബന്ധിച്ച വിവരങ്ങള്‍ പൊലീസിന് നല്‍കിയിരുന്നു.

സ്‌ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിലും ഗറില്ലാ യുദ്ധമുറിയിലും വിദഗ്ധനാണ് പുതിയ ജനറല്‍ സെക്രട്ടറി നമ്പല്ല കേശവ റാവു. 28 വര്‍ഷമായി ഒളിവില്‍പ്രവര്‍ത്തിക്കുന്ന നേതാവാണ്. വാറങ്കല്‍ റീജിയണല്‍ എഞ്ചിനീയറിങ് കോളെജില്‍നിന്ന് ബിരുദം നേടിയ ശേഷമാണ് നക്‌സൈലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന് തുടങ്ങിയത്. സിപിഐഎംഎല്‍ പീപ്പിള്‍സ് വാര്‍ ഗ്രൂപ്പിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ റാഡിക്കല്‍ സ്റ്റുഡന്റ് യൂണിയനില്‍ (ആര്‍എസ യു) വില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ആര്‍എസ്എസുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ 1980 ജനുവരി ഒന്നിന് കേശവ റാവുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഒരിക്കലും പൊലീസിന് കേശവ റാവുവിനെ പിടികൂടാനായിട്ടില്ല.

സിപിഐ മാവോയിസ്റ്റ് നേതൃത്വത്തിലെ ഈ മാറ്റം സംഘടനയുടെ പ്രവര്‍ത്തന രീതിയില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുകയെന്ന് നിരീക്ഷിക്കുകയാണ് പൊലീസ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018