Politics

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ തന്നെ നയിക്കണമെന്ന് കുമാരസ്വാമി; ‘ അദ്ദേഹം നിഷ്‌കളങ്കനായ നേതാവ്; പ്രതിപക്ഷ ഐക്യത്തിന് ജയം അകലെയല്ല’ 

അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ ഉണ്ടാക്കാനായിരിക്കും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ ശ്രമമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കര്‍ണാടക ഉപതെരഞ്ഞെടുപ്പിലെ മികച്ച വിജയം വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനു നല്‍കുന്ന ആത്മവിശ്വാസമാണ് കുമാര സ്വാമിയുടെ വാക്കുകളില്‍ വ്യക്തമാകുന്നത്.

എല്ലാതവണയും സഖ്യത്തെ നശിപ്പിക്കാന്‍ ബിജെപി ശ്രമിക്കും. ഈ വര്‍ഷാദ്യം ഉത്തര്‍പ്രദേശില്‍ നാം അത് കണ്ടതാണ്. മായവതിയും അഖിലേഷ് യാദവും തമ്മിലുള്ള സഖ്യശക്തി ബിജെപി തകര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്രമോഡി ഒരു ഘടകമേയല്ല, മോഡിക്ക് എന്തു കഴിയുമെന്ന് കര്‍ണാടകയിലെ ജനങ്ങള്‍ കണ്ടുകൊണ്ടിരുന്നതല്ലേ. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത് 2019 ല്‍ ഒരു വിശാലസഖ്യ സര്‍ക്കാര്‍ ഉണ്ടാകുമെന്നു തന്നെയാണ്. ആ സഖ്യത്തെ ജനങ്ങള്‍ പിന്തുണയ്ക്കുകതന്നെ ചെയ്യും. സോണിയ ഗാന്ധി മായവതിയെ ആലിംഗനം ചെയ്യുന്നതും, അഖിലേഷ് യാദവിന്റെ ചിരിയും, ദലിത് ശക്തിയോടപ്പം ചേര്‍ന്ന് നില്‍ക്കുന്നതും ഇന്ന് വൈറല്‍ ആവുകയാണ്. എന്തിന് അരവിന്ദ് കേജ്‌രിവാള്‍ അടക്കം പുതിയതായി ഡല്‍ഹിയില്‍ കോണ്‍ഗ്രസിനോടപ്പം ചേര്‍ന്ന് നില്‍ക്കാന്‍ എത്തികഴിഞ്ഞു. 
എച്ച്ഡി കുമാരസ്വാമി   

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മറ്റ് പ്രദേശിക ലീഡര്‍മാരെയൊക്കെ രാഹുല്‍ ഗാന്ധി സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് അവരാണെന്ന് കുമാരസ്വാമി പറഞ്ഞു. രാഹുല്‍ ഗാന്ധി വളരെ നിഷ്‌കളങ്കനായ വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധത്തില്‍ അദ്ദേഹം വളരെ വിശ്വസ്തനും, സത്യസന്ധ നുമായാണ് തനിക്ക് അനുഭവപ്പെട്ടത്. കോണ്‍ഗ്രസ് വളരെയധികം പിന്തുണ തനിക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിയുന്ന വിധം കോണ്‍ഗ്രസിനെ സഹായിക്കുക എന്നത് തന്റെ കടമയാണെന്നും കുമാരസ്വാമി പറഞ്ഞു.

വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ് കഴിഞ്ഞ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് ലഭിച്ചിട്ടും സ്വമനസ്സോടെ മുഖ്യമന്ത്രി സ്ഥാനം ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് നല്‍കിയിരുന്നു. ഇതിന്റ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം കര്‍ണാടകയില്‍ ശക്തിയാര്‍ജിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018