Politics

മൂന്നരലക്ഷം ഭൂരിപക്ഷത്തില്‍ നിന്ന് അരലക്ഷത്തിലേക്ക്; ഷിമോഗയില്‍ ബിജെപി ജയിച്ചു കയറിയത് കഷ്ടിച്ച്   

കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പില്‍ ബിജെപി രക്ഷപ്പെട്ട ഷിമോഗ ലോക്‌സഭ മണ്ഡലത്തിലെ ഭൂരിപക്ഷം വെറും 52,148 മാത്രം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ ബിഎസ് യെദ്യൂരപ്പ 3,63,305 വോട്ട് ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണിത്.

കഴിഞ്ഞ തവണ ലഭിച്ച വലിയ ഭൂരിപക്ഷത്തിന്റെ സ്ഥാനത്താണ് യെദ്യൂരപ്പയുടെ മകന്‍ ബിവൈ രാഘവേന്ദ്രയ്ക്ക് വെറും 52,148 വോട്ടിന്റെ ഭൂരിപക്ഷം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്.

ജെഡിഎസ് മത്സരാര്‍ത്ഥി മധു ബംഗാരപ്പയെയാണ് രാഘവേന്ദ്ര തേല്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രിയും നാലു തവണ ഷിമോഗയില്‍ നിന്ന് പാര്‍ലമെന്റ് അംഗവുമായ എസ് ബംഗാരപ്പയുടെ മകനാണ് മധു ബംഗാരപ്പ.

ബിജെപിയുടെ വോട്ടില്‍ വന്നിട്ടുള്ള വന്‍ ചോര്‍ച്ച കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്റെ രാഷ്ട്രീയ തന്ത്രം മാത്രമായികാണാന്‍ കഴിയുന്നതല്ല. കേന്ദ്രഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം കൂടി വോട്ടുകളില്‍ പ്രതിഫലിച്ചുവെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ 2019 ല്‍ വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ഇത് പ്രതിഫലിക്കുവാന്‍ സാധ്യതയുണ്ട്.

രാമനഗര, ജമഖണ്ഡി നിയമസഭാ സീറ്റുകളിലേക്കും ഷിമോഗ, ബല്ലാരി, മാണ്ഡ്യ എന്നീ ലോക് സഭാസീറ്റുകളിലേക്കുമാണ് ശനിയാഴ്ച്ച ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ ഷിമോഗയില്‍ 61.05 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചിരുന്നു. ഇന്ന് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ഷിമോഗയില്‍ ബിജെപിയ്ക്ക് ലഭിച്ച് വോട്ട് - 542922, കോണ്‍ഗ്രസിന് ജെഡിഎസ് സഖ്യത്തിന് ലഭിച്ച വോട്ട്- 490774 ഭൂരിപക്ഷം-52148.

ഉപതെരഞ്ഞെടുപ്പില്‍ അഞ്ചില്‍ നാലിടത്തും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം വിജയിച്ചു.രാമനഘരയില്‍ 1,09137 വോട്ട് ഭൂരിപക്ഷത്തിനും,ജമഖണ്ഡിയില്‍ 39480 വോട്ട് ഭൂരിപക്ഷത്തിനും, ബെല്ലാരിയില്‍ 214826 വോട്ട് ഭൂരിപക്ഷത്തിനും, മാണ്ഡ്യയില്‍ 324943 വോട്ട് ഭൂരിപക്ഷത്തിനും ബിജെപിക്കെതിരെ സഖ്യം വിജയിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018