Politics

കര്‍ണ്ണാടകത്തില്‍ കോട്ടകള്‍ തകര്‍ന്ന് ബിജെപി; നാലിടത്തും കോണ്‍ഗ്രസ് ജെഡിഎസ് മുന്നേറ്റം; ബെല്ലാരിയും പിടിച്ചെടുത്തു; ഷിമോഗയില്‍ ലീഡ് മാറിമറിയുന്നു 

കര്‍ണാടകയിലെ മൂന്ന് ലോക്സഭയിലേക്കും രണ്ട് നിയമസഭയിലേക്കും നടന്ന ഉപതെരെഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് അനുകൂലമാണ്.

രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ജെഡിഎസ് സഖ്യമാണ് ലീഡ് ചെയ്യുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയുടെ മകന്‍ ബി വൈ രാഘവേന്ദ്ര മത്സരിക്കുന്ന ഷിമോഗയില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഇവിടെയും ആദ്യം ജെഡിഎസ് സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്തിരുന്നത്. മുന്‍ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകന്‍ മധു ബംഗാരപ്പയാണ് ഇവിടുത്തെ ജെഡിഎസ് സ്ഥാനാര്‍ഥി.

രാമനഗര, ജാംഖണ്ഡി നിയമസഭാ സീറ്റുകളിലേക്കും ശിവമോഗ, ബല്ലാരി, മാണ്ഡ്യ എന്നീ ലോക് സഭാസീറ്റുകളിലേക്കുമാണ് ശനിയാഴ്ച്ച ഉപതെരഞ്ഞെടുപ്പ് നടന്നത്.

മാണ്ഡ്യയില്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ജെഡിഎസ് സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നത്. ബെല്ലാരിയില്‍ കോണ്‍ഗ്രസിന്റെ ഉഗ്രപ്പയുടെ ലീഡ് നില ഒരു ലക്ഷത്തി ഇരുപതിനായിരം കടന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീരാമലുവിന്റെ സഹോദരി ജെ. ശാന്തയും കോണ്‍ഗ്രസിന്റെ വിഎസ് ഉഗ്രപ്പയും തമ്മിലാണ് ബെല്ലാരിയില്‍ പോരാട്ടം. മണ്ഡലത്തിലെ എംപിയായിരുന്ന ബി ശ്രീരാമലു നിയമസഭ തെരഞ്ഞെടുപ്പില്‍ മൊല്‍ക്കല്‍മാരു നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എയായതോടെയാണ് ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

ഷിമോഗയില്‍ വോട്ടെണ്ണല്‍ മാറി മറിഞ്ഞു കൊണ്ടിരിക്കുകയാണ് ആദ്യ ഫലസൂചനകളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നിന്നെങ്കിലും പിന്നീട് ബിജെപി ലീഡ് സ്വന്തമാക്കി വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ലീഡ് തിരിച്ചു പിടിക്കുന്ന കാഴ്ചയും ഷിമോഗയില്‍ കണ്ടു. ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി 2627 വോട്ടുകള്‍ക്ക് മാത്രമാണ് ലീഡ് ചെയ്യുന്നത്.

രാമനഗരിയില്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി അനിത കുമാരസ്വാമി ലീഡ് ചെയ്യുകയാണ്. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുന്‍പ് രാമനഗരിയിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി നേതാക്കള്‍ എത്തിയില്ലെന്നാരോപിച്ചായിരുന്നു രാജി.

ബല്ലാരിയില്‍ 63.85 ശതമാനവും ശിവമോഗയില്‍ 61.05 ശതമാനവും മാണ്ഡ്യയില്‍ 53.93 ശതമാനവും ജാംഖണ്ഡിയില്‍ 77.17 ശതമാനവും രാമനഗരയില്‍ 71.88 ശതമാനവും പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം ഒന്നിച്ചു മത്സരിക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് ആയതിനാല്‍ സഖ്യത്തിന് നിര്‍ണായകമാണ് ഉപതെരഞ്ഞെടുപ്പ് ഫലം. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന്റെ ഭാവി എന്തെന്നും ഈ തെരെഞ്ഞെടുപ്പു ഫലം കൊണ്ട് നിര്‍ണയിക്കപ്പെടും. അധികാരത്തില്‍ നിന്നും പുറത്താക്കപ്പെട്ട ബിജെപിക്കും അഭിമാന പോരാട്ടമാണ് കര്‍ണ്ണാടകയിലേത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018