Politics

ബെല്ലാരിയില്‍ 1 ലക്ഷത്തിന്റെ ലീഡ് നേടി കോണ്‍ഗ്രസ്; ഡികെ ശിവകുമാറിന്റെ തന്ത്രങ്ങള്‍ വിജയത്തിലേക്ക് 

കര്‍ണാടകയിലെ ലോക്‌സഭ, നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ എല്ലാ മണ്ഡലത്തിലും കോണ്‍ഗ്രസ്-ജനതാദള്‍ സഖ്യം ലീഡ് നേടിയിരുന്നു. എന്നാല്‍ ഷിമോഗയില്‍ ഇപ്പോള്‍ ബിജെപി ലീഡ് നേടിയിരിക്കുകയാണ്.

എല്ലാവരും ഉറ്റ് നോക്കുന്ന പോരാട്ടം നടക്കുന്ന ബെല്ലാരി ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ബെല്ലാരിയില്‍ 1,00,723 വോട്ടിന്റെ ലീഡ് നേടിയിരിക്കുകയാണ്. മണ്ഡലത്തിലെ എംപിയായിരുന്ന ബി ശ്രീരാമലു നിയമസഭ തെരഞ്ഞെടുപ്പില്‍ മൊല്‍ക്കല്‍മാരു നിയോജക മണ്ഡലത്തില്‍ നിന്ന് ജയിച്ച് എംഎല്‍എയായതോടെയാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.

ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീരാമലുവിന്റെ സഹോദരി ജെ. ശാന്തയാണ് സ്ഥാനാര്‍ത്ഥി. വിഎസ് ഉഗ്രപ്പയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സ്ഥാനാര്‍ത്ഥികള്‍ ഇവരാണെങ്കിലും മത്സരം നടക്കുന്നത് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറും ശ്രീരാമലുവും തമ്മിലാണ്. കാരണം ഇവര്‍ക്കാണ് മണ്ഡലത്തിന്റെ ഉത്തരവാദിത്വം അതാത് പാര്‍ട്ടികള്‍ നല്‍കിയിട്ടുള്ളത്. ശക്തരായ രണ്ട് നേതാക്കളുടെ മത്സരമായാണ് മത്സരത്തെ എല്ലാവരും നോക്കികാണുന്നത്.

തെരഞ്ഞെടുപ്പിന് ശേഷമുള്ള നിരീക്ഷരുടെ അഭിപ്രായം ബെല്ലാരിയില്‍ ഒരു പക്ഷെ കോണ്‍ഗ്രസ് ജയിച്ചേക്കാം എന്നാണ്. മുസ്ലിംങ്ങള്‍, കുറുബ, ലിംഗായത്തുകള്‍, മഡിക, മറ്റ് പിന്നോക്ക വിഭാഗക്കാര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. എന്നാല്‍ വാല്‍മീകി, മറ്റ് പട്ടികജാതി സമുദായങ്ങള്‍ എന്നിവര്‍ ബിജെപിക്കും വോട്ട് ചെയ്തു എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ബിജെപിയുടെ ഉറച്ച വോട്ട് ബാങ്കായ ലിംഗായത്തുകള്‍ ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ മുഖ്യമന്ത്രിയും ലിംഗായത്ത് സമുദായക്കാരനുമായ ബിഎസ് യെദ്യൂരപ്പയെ ശ്രീരാമലു ഒതുക്കാന്‍ ശ്രമിക്കുകയും അടുത്ത മുഖ്യമന്ത്രിയാകുവാന്‍ പരിശ്രമിക്കുന്നു എന്ന വികാരം ലിംഗായത്ത് സമുദായത്തിനിടക്ക് രൂപപ്പെട്ടതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ മകന്റെ മരണം താന്‍ ശപിച്ചതു കൊണ്ടാണെന്നുള്ള ബിജെപി നേതാവ് ജനാര്‍ദ്ധന്‍ റെഡ്ഡിയുടെ പരാമര്‍ശം, യെദ്യൂരപ്പയെ മറികടന്ന് മുഖ്യമന്ത്രിയാവാനുള്ള ശ്രീരാമലുവിന്റെ ശ്രമം എന്നിവെയാക്കെ ലിംഗായത്തുകളെ ബിജെപിക്ക് എതിരായി വോട്ട് ചെയ്യാന്‍ പ്രേരിപ്പിച്ചു എന്ന് പ്രാദേശിക ബിജെപി നേതാവ് പ്രതികരിച്ചു.

ബിജെപി നേതാവിന്റെ വാക്കുകള്‍ ശരിവെക്കുന്ന തരത്തിലാണ് നായക സമുദായത്തിലെ മുദ്ദല കൃഷ്ണ എന്ന യുവാവിന്റെ പ്രതികരണം. ഈ ഉപതെരഞ്ഞെടുപ്പില്‍ ഞാന്‍ വോട്ട് ചെയ്യുന്നില്ല എന്നാണ് ധരിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം മനസ്സ് മാറുകയും കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ തീരുമാനിക്കുകയും ആയിരുന്നു. ആവശ്യമില്ലാത്ത ഈ ഉപതെരഞ്ഞെടുപ്പ് വരുത്തി വച്ച ശ്രീരാമലുവിനെ ഒരു പാഠം പഠിപ്പിക്കണം എന്നെനിക്കുണ്ടായിരുന്നു യുവാവിന്റെ പ്രതികരണം.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018