Politics

കര്‍ണാടകത്തില്‍ മതേതര ഐക്യത്തില്‍ അടിതെറ്റി ബിജെപി; മാണ്ഡ്യയും ബെല്ലാരിയും പിടിച്ചടക്കിയത് രണ്ടര ലക്ഷത്തിന്

കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കോണ്‍ഗ്രസ്-ജനതാദള്‍ എസ് സഖ്യം നേടിയത് വന്‍വിജയം. മൂന്ന് ലോക്‌സഭ മണ്ഡലങ്ങളിലേക്കും രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് ലോക്‌സഭ മണ്ഡലങ്ങളും രണ്ട് നിയമസഭ മണ്ഡലങ്ങളുമാണ് സഖ്യം വന്‍ഭൂരിപക്ഷത്തോടെ സ്വന്തമാക്കിയത്. ഷിമോഗ ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി വിജയിച്ചെങ്കിലും ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.

ബെല്ലാരി-ലോക്‌സഭ മണ്ഡലം

കര്‍ണാടകത്തിലെ ജനങ്ങള്‍ ആകാംക്ഷയോടെ നോക്കിയ മത്സരമായിരുന്നു ബെല്ലാരി ലോക്‌സഭ മണ്ഡലത്തിലേത്. 243161 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഈ മണ്ഡലം കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥി വിഎസ് ഉഗ്രപ്പ പിടിച്ചെടുക്കുകയായിരുന്നു. ഉഗ്രപ്പ 5,54,139 വോട്ട് നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി ബിജെപിയുടെ ബി ശാന്തക്ക് 3,39,313 വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ. കഴിഞ്ഞ 16 വര്‍ഷമായി ബിജെപിയുടെ ശക്തികേന്ദ്രമായ ഈ മണ്ഡലം ഇത്തവണ കോണ്‍ഗ്രസ് തിരിച്ചുപിടിക്കുകയായിരുന്നു.

കര്‍ണാടകത്തില്‍ മതേതര ഐക്യത്തില്‍ അടിതെറ്റി ബിജെപി; മാണ്ഡ്യയും ബെല്ലാരിയും പിടിച്ചടക്കിയത്  രണ്ടര ലക്ഷത്തിന്
കര്‍ണാടകത്തില്‍ മതേതര ഐക്യത്തില്‍ അടിതെറ്റി ബിജെപി; മാണ്ഡ്യയും ബെല്ലാരിയും പിടിച്ചടക്കിയത്  രണ്ടര ലക്ഷത്തിന്

മാണ്ഡ്യ-ലോക്‌സഭ മണ്ഡലം

മാണ്ഡ്യ ലോക്‌സഭ മണ്ഡലത്തിലെ ഫലം പുറത്ത് വന്നപ്പോള്‍ ജനതാദള്‍ എസ് സ്ഥാനാര്‍ത്ഥി എല്‍ആര്‍ ശിവരാമഗൗഡ രണ്ടരലക്ഷം വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ഷിമോഗ-ലോക്‌സഭ മണ്ഡലം

ബിഎസ് യെദ്യൂരപ്പയുടെ സ്വന്തം മണ്ഡലമെന്ന് വിശേഷിപ്പിക്കുന്ന ലോക്‌സഭ മണ്ഡലമാണ് ഷിമോഗ. യെദ്യൂരപ്പ എംപി സ്ഥാനം രാജിവെച്ച് എംഎല്‍എയായതിനെ തുടര്‍ന്ന് ഇവിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായെത്തിയത് മകന്‍ ബിവൈ രാഘവേന്ദ്ര ആയിരുന്നു. 52,1484 വോട്ടുകള്‍ക്ക് രാഘവേന്ദ്ര ജയിച്ചുകയറിയെങ്കിലും ജയത്തിന്റെ തിളക്കം കുറഞ്ഞു. പിതാവും മുന്‍മുഖ്യമന്ത്രിയുമായ യെദ്യൂരപ്പ കഴിഞ്ഞ തവണ മൂന്നരലക്ഷത്തിന് മേല്‍ ജയിച്ച മണ്ഡലത്തിലാണ് അരലക്ഷത്തോളം വോട്ടുകള്‍ക്ക് മാത്രം ജയിച്ചത്.

കര്‍ണാടകത്തില്‍ മതേതര ഐക്യത്തില്‍ അടിതെറ്റി ബിജെപി; മാണ്ഡ്യയും ബെല്ലാരിയും പിടിച്ചടക്കിയത്  രണ്ടര ലക്ഷത്തിന്
കര്‍ണാടകത്തില്‍ മതേതര ഐക്യത്തില്‍ അടിതെറ്റി ബിജെപി; മാണ്ഡ്യയും ബെല്ലാരിയും പിടിച്ചടക്കിയത്  രണ്ടര ലക്ഷത്തിന്

രാമനഗര-നിയോജകമണ്ഡലം

തെരഞ്ഞെടുപ്പിന് മുമ്പേ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലമായിരുന്നു രാമനഗരം നിയോജകമണ്ഡലം. ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച എല്‍ ചന്ദ്രശേഖര്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോയതിനെ തുടര്‍ന്നാണ് മണ്ഡലം രാജ്യശ്രദ്ധയാകര്‍ഷിച്ചത്. ഇവിടെ ബിജെപിക്ക് മറ്റൊരു സ്ഥാനാര്‍ത്ഥിയുണ്ടായിരുന്നില്ല. ഇവിടെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ഭാര്യ 1,09137 വോട്ടുകളുടെ അനിതാ കുമാരസ്വാമി വിജയിച്ചു. കോണ്‍ഗ്രസിലേക്ക് തിരികെ പോയ ചന്ദ്രശേഖറിന് 15906 വോട്ടുകള്‍ ലഭിച്ചു.

കര്‍ണാടകത്തില്‍ മതേതര ഐക്യത്തില്‍ അടിതെറ്റി ബിജെപി; മാണ്ഡ്യയും ബെല്ലാരിയും പിടിച്ചടക്കിയത്  രണ്ടര ലക്ഷത്തിന്
കര്‍ണാടകത്തില്‍ മതേതര ഐക്യത്തില്‍ അടിതെറ്റി ബിജെപി; മാണ്ഡ്യയും ബെല്ലാരിയും പിടിച്ചടക്കിയത്  രണ്ടര ലക്ഷത്തിന്

ജമഖണ്ഡി- നിയോജകമണ്ഡലം

ജമഖണ്ഡി നിയോജകമണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആനന്ദ് എസ് ന്യാമഗൗഡ 39480 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ആനന്ദ് ബിജെപി സ്ഥാനാര്‍ത്ഥി ശ്രീകാന്ത് കുല്‍ക്കര്‍ണിക്ക് 57, 492 വോട്ടുകളാണ് ലഭിച്ചത്.

കര്‍ണാടകത്തില്‍ മതേതര ഐക്യത്തില്‍ അടിതെറ്റി ബിജെപി; മാണ്ഡ്യയും ബെല്ലാരിയും പിടിച്ചടക്കിയത്  രണ്ടര ലക്ഷത്തിന്
കര്‍ണാടകത്തില്‍ മതേതര ഐക്യത്തില്‍ അടിതെറ്റി ബിജെപി; മാണ്ഡ്യയും ബെല്ലാരിയും പിടിച്ചടക്കിയത്  രണ്ടര ലക്ഷത്തിന്

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 