Politics

തോല്‍വി മുന്നറിയിപ്പെന്ന് സമ്മതിച്ച് യെദ്യൂരപ്പ; ലോക്സഭയില്‍ ജയിക്കാന്‍ ഇപ്പോഴേ കഠിനാധ്വാനം തുടങ്ങണം   

പ്രതീക്ഷിച്ചതിലേറെ വലിയ തോല്‍വിനേരിട്ടതിന്റെ ആഘാതത്തിലാണ് കര്‍ണാടക ബിജെപി. ഉറപ്പായും ജയിക്കുമെന്ന് കരുതിയ മണ്ഡലങ്ങളില്‍ വമ്പിച്ച തിരിച്ചടി കിട്ടിയെന്ന് മാത്രമല്ല, കഴിഞ്ഞ തവണ മൂന്നര ലക്ഷം വോട്ടിന് യെദ്യുരപ്പ ജയിച്ച ഷിമോഗയില്‍ ഇക്കുറി മകന് കഷ്ടിച്ച് കടന്നുകൂടാനേ സാധിച്ചുള്ളൂ. തോല്‍വിയുടെ ഈ ക്ഷീണം മറച്ചുവെക്കാന്‍ ഫലപ്രഖ്യാപനത്തിന് ശേഷം യെദ്യൂരപ്പക്കായില്ല.

ഇത് ഞങ്ങള്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. ഇനി കഠിനാധ്വാനം ഇപ്പോഴേ തുടങ്ങേണ്ടിയിരിക്കുന്നു. പണവും അധികാരത്തിന്റെ മസില്‍ പവറും ഉപയോഗിച്ചാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ജയിച്ചത്
ബിഎസ് യെദ്യൂരപ്പ

ധാരളം പണവും മദ്യവും ചെലവഴിച്ചാണ് കോണ്‍ഗ്രസും ജെഡിഎസും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഷിമോഗ ലോക്‌സഭയില്‍ മാത്രമാണ് ബിജെപിക്ക് സീറ്റ് നിലനിര്‍ത്താനായത്. അതാകട്ടെ കുറഞ്ഞ വോട്ടിന്റെ ഭൂരിപക്ഷത്തിനും. യെദ്യൂരപ്പ മൂന്നര ലക്ഷത്തിന് ജയിച്ച മണ്ഡലത്തില്‍ ഇത്തവണ മകന്‍ ബിവൈ രാഘവേന്ദ്രയ്ക്ക് അരലക്ഷം വോട്ട് മാത്രമേ ഭൂരിപക്ഷം നേടാനായുള്ളൂ. കര്‍ണാടക നിയമസഭയിലേക്ക് യെദ്യൂരപ്പ ജയിച്ച പശ്ചാത്തലത്തിലാണ് ഷിമോഗ ലോക്‌സഭാ സീറ്റ് ഒഴിഞ്ഞത്.

ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പാഠമുള്‍ക്കൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് ഇപ്പോഴേ ഒരുങ്ങുകയാണ് മാര്‍ഗമെന്ന് യെദ്യൂരപ്പ് പറയുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മോഡിയെ വീണ്ടും അധികാരത്തിലെത്തിക്കുകയെന്നതാണ് ഇനുയുള്ള ദൗത്യമെന്നാണ് പ്രവര്‍ത്തകരോട് യെദ്യൂരപ്പയുടെ ആഹ്വാനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018