Politics

ഗുജറാത്തില്‍ സംഭവിച്ചത് രാജസ്ഥാനില്‍ സംഭവിക്കാതിരിക്കാന്‍ നീക്കം നടത്തി കോണ്‍ഗ്രസ്; ആര്‍എല്‍ഡിയുമായി സഖ്യം പ്രഖ്യാപിച്ചു 

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയത് 99 സീറ്റ് നേടിയാണ്. കോണ്‍ഗ്രസിനേക്കാള്‍ 22 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് നടത്തിയ വിലയിരുത്തല്‍ ആഞ്ഞുപിടിച്ചാല്‍ ഗുജറാത്തില്‍ അധികാരത്തിലെത്താം എന്നായിരുന്നു. കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍ ശരിവെക്കുന്ന തരത്തിലായിരുന്നു കണക്കുകളും. 16 സീറ്റുകള്‍ കോണ്‍ഗ്രസിന് നഷടപ്പെട്ടത് 3000 വോട്ടുകള്‍ക്കാണ്. മൂന്ന് സീറ്റുകള്‍ നഷ്ടപ്പെട്ടത് 1000 വോട്ടിന് താഴെ ഭൂരിപക്ഷത്തിനാണ്. 258 വോട്ടിനും 327 വോട്ടുകള്‍ക്കും 906 വോട്ടുകള്‍ക്കും പരാജയപ്പെട്ട സീറ്റുകള്‍ ഉണ്ടായിരുന്നു. ഈ സീറ്റുകളിലെല്ലാം മത്സരിച്ച ബിഎസ്പി, എന്‍സിപി അടക്കമുള്ള പാര്‍ട്ടികള്‍ ഭൂരിപക്ഷം സ്ഥലങ്ങളിലും 4000നും 5000 ഇടയില്‍ വോട്ട് പിടിച്ച സ്ഥലങ്ങളുണ്ടായിരുന്നു. ഈ പാര്‍ട്ടികളുമായി സീറ്റ് ധാരണയുണ്ടായിരുന്നുവെങ്കില്‍ ഒരു പക്ഷേ ഗുജറാത്ത് ഭരിക്കാമായിരുന്നു എന്ന വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് എത്തിയത്.

 രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത്ത് സിംഗ് 
രാഷ്ട്രീയ ലോക്ദള്‍ നേതാവ് അജിത്ത് സിംഗ് 

ഗുജറാത്തില്‍ സംഭവിച്ചത് രാജസ്ഥാനില്‍ സംഭവിക്കരുത് എന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ്. അത് കൊണ്ടാണ് വരുന്ന തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ ലോക്ദളുമായി സഖ്യം ഉണ്ടാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. ഉത്തര്‍പ്രദേശില്‍ ജാട്ടുകളുടെ പാര്‍ട്ടിയായി അറിയപ്പെടുന്ന രാഷ്ട്രീയ ലോക്ദളിന് രാജസ്ഥാനില്‍ ചിലയിടങ്ങളിലെങ്കിലും സ്വാധീനമുണ്ട്. സംസ്ഥാനത്തെ ഭരണം ആര് നടത്തണം എന്ന് തീരുമാനിക്കുന്ന മാര്‍വര്‍ മേഖലയിലെ 43 സീറ്റുകളിലെ പ്രബല സമുദായങ്ങളാണ് ജാട്ടുകളും രജപുത്രരും. സംസ്ഥാനത്തെ ഭരണം ആര് നടത്തണം എന്ന് തീരുമാനിക്കുന്ന മാര്‍വര്‍ മേഖലയിലെ 43 സീറ്റുകളിലെ പ്രബല സമുദായങ്ങളാണ് ജാട്ടുകളും രജപുത്രരും. സംസ്ഥാനത്താകമാനവും ജാട്ടുകള്‍ ഭൂരിപക്ഷ സമുദായമാണ്. 2003ലും 2013ലും ബിജെപിയെ അധികാരത്തിലെത്തിച്ചത് ജാട്ടുകളുടെ പിന്തുണ പൂര്‍ണ്ണമായും ലഭിച്ചതുകൊണ്ടാണ്.

അത് കൊണ്ട് തന്നെ ജാട്ട് പാര്‍ട്ടിയെന്ന് അറിയപ്പെടുന്ന രാഷ്ട്രീയ ലോക്ദളുമായി സഖ്യമുണ്ടാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ട്. ആറ് സീറ്റുകളാണ് രാഷ്ട്രീയ ലോക്ദളിന് നല്‍കിയത്. കോണ്‍ഗ്രസിന് ലഭിക്കാതിരിക്കുന്ന ജാട്ട് വോട്ടുകള്‍ രാഷ്ട്രീയ ലോക്ദളിന് ചിലപ്പോള്‍ ലഭിച്ചേക്കും എന്ന കണക്ക്കൂട്ടല്‍ കോണ്‍ഗ്രസിനുണ്ട്.

മധ്യപ്രദേശിലും ചത്തീസ്ഗഡിലും രാഷ്ട്രീയ ലോക്ദള്‍ കോണ്‍ഗ്രസിനെ പിന്തുണക്കും. മഹാസഖ്യം സാധ്യമാവുകയാണെങ്കില്‍ യുപിയില്‍ എസ്പിയും ബിഎസ്പിയും രാഷ്ട്രീയ ലോക്ദളും ചേര്‍ന്നാല്‍ മികച്ച വിജയം നേടാം എന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018