Politics

മോഡിയെ നേരിടാന്‍ പ്രിയങ്ക ഗാന്ധി?; സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയുമായി നിരീക്ഷകര്‍, വാരണാസിയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടം കടുത്തേക്കും  

കഴിഞ്ഞ 25 വര്‍ഷമായി ബിജെപി ശക്തികേന്ദ്രമാണ് വാരണാസി. എന്നാല്‍ ഇത്തവണ അത്ര എളുപ്പമായിരിക്കില്ല ബിജെപിക്ക് ജയിച്ചു വരാന്‍ എന്ന് അഭിപ്രായമുള്ളവരും ഉണ്ട്.

ഇന്ത്യാ രാജ്യം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ പോവുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പാര്‍ട്ടിയായ ബിജെപി 543ല്‍ 315 സിറ്റുകളാണ് ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ 33 സീറ്റുകള്‍ അധികം. മഹാസഖ്യം സാധ്യമാക്കി ബിജെപിയെ മറികടക്കാം എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇത്തരമൊരു അവസ്ഥയില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചരണമുഖയമായ മോഡിയുമായി ആര് വാരണാസിയില്‍ മത്സരിക്കും എന്നറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. വാരണാസിയില്‍ മോഡിയെ എതിരിടാന്‍ സാധ്യതയുള്ളവരുടെ പട്ടിക ഇപ്പോള്‍ തന്നെ രാഷ്ട്രീയ നിരീക്ഷകര്‍ തയ്യാറാക്കി കഴിഞ്ഞു.

 മോഡിയെ നേരിടാന്‍ പ്രിയങ്ക ഗാന്ധി?; സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയുമായി നിരീക്ഷകര്‍, വാരണാസിയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടം കടുത്തേക്കും  

നരേന്ദ്രമോഡിയുടെ പ്രഭാവം, കഠിനാധ്വാനം, നേതൃപാടവം എന്നിവയാല്‍ വാരണാസി മാത്രമല്ല ഇന്ത്യയൊട്ടാകെ ഒരിക്കല്‍ക്കൂടി വിജയിച്ചു കയറാം എന്നാണ് ബിജെപി കരുതുന്നത്. എന്നാല്‍ നിലവിലെ ഭരണവിരുദ്ധ അവസ്ഥയില്‍ വാരണാസിയില്‍ പോലും മോഡിയെ തോല്‍പ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അത് കൊണ്ട് തന്നെ മികച്ച സ്ഥാനാര്‍ത്ഥികളെ തെരയുകയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം.

 മോഡിയെ നേരിടാന്‍ പ്രിയങ്ക ഗാന്ധി?; സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയുമായി നിരീക്ഷകര്‍, വാരണാസിയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടം കടുത്തേക്കും  

നരേന്ദ്രമോഡിക്കെതിരായി പ്രതിപക്ഷം അണിനിരത്താന്‍ സാധ്യതയുള്ളവരുടെ പട്ടിക നിരീക്ഷകര്‍ കുതുന്നത് ഇങ്ങനെയാണ്. ആ പട്ടികയില്‍ പ്രിയങ്ക ഗാന്ധിയും ബിജെപി വിമത എംപി ശത്രുഘ്‌നന്‍ സിന്‍ഹയുമാണ് ആദ്യ പേരുകാര്‍. മോഡി സര്‍ക്കാരിന്റെ നടപടികള്‍ വിവാദമായപ്പോഴൊക്കെ കടുത്ത വിമര്‍ശനവുമായി രംഗതെത്തിയ നേതാവാണ് ശത്രുഘ്‌നന്‍ സിന്‍ഹ. സമാജ് വാദി പാര്‍ട്ടിയുമായി അടുപ്പം പുലര്‍ത്തുന്ന ഇദ്ദേഹത്തെ വാരണാസിയില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ അഖിലേഷ് യാദവിന് താല്‍പര്യമുണ്ട്. ശത്രുഘ്‌നന്‍ സിന്‍ഹയുടെ പേര് അഖിലേഷ്‌യാദവ് മുന്നോട്ട് വച്ചാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അത് തള്ളിക്കളയാനുള്ള സാധ്യതയില്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

 മോഡിയെ നേരിടാന്‍ പ്രിയങ്ക ഗാന്ധി?; സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയുമായി നിരീക്ഷകര്‍, വാരണാസിയില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടം കടുത്തേക്കും  

കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അജയ് റായിയെ തന്നെ വീണ്ടും മത്സരിപ്പിക്കാനും സാധ്യതയുണ്ട്. തീരുമാനങ്ങളെല്ലാം മഹാസഖ്യം സാധ്യമാവുക അല്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കുക എന്നതിനെ ആശ്രയിച്ച് ഇരിക്കുമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

കഴിഞ്ഞ തവണ അരവിന്ദ് കെജ്രിവാളിനെ മത്സരിപ്പിച്ച ആംആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും ഇത്തവണ ഉണ്ടാവും. അത് പോലെ തന്നെ ഒരു പ്രാദേശിക ഹിന്ദു പുരോഹിതന്റെ പേരും പട്ടിയിലുണ്ട്. പ്രാദേശിക പാര്‍ട്ടികള്‍ പിന്തുണച്ചേക്കും. ഇക്കാര്യം യാഥാര്‍ത്ഥ്യമായാല്‍ വാരണാസിയിലെ തെരഞ്ഞെടുപ്പ് ശരിക്കും ചൂട് പിടിക്കും.

മോഡി തന്നെ വീണ്ടും വാരണാസി മണ്ഡലത്തില്‍ വിജയിക്കുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. വാരണാസി പോലൊരു മണ്ഡലത്തില്‍ ഒരു രാഷ്ട്രീയ മാറ്റം അത്ര എളുപ്പമല്ല അതിനാല്‍ തന്നെ കുറഞ്ഞ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മോഡി ജയിക്കുമെന്നാണ് ഇവര്‍ പറയുന്നത്.

2014ന് ശേഷം വാരണാസിയ്ക്ക് ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളും സര്‍ക്കാര്‍ ഏജന്‍സികളും അത് തിരിച്ചറിഞ്ഞിട്ടില്ല. ജനങ്ങള്‍ കടുത്ത രോഷത്തിലാണ്, പക്ഷെ മോഡിക്കെതിരെ ശക്തനായ ഒരാളല്ല സ്ഥാനാര്‍ത്ഥിയെങ്കില്‍ മോഡിക്ക് തന്നെ അവര്‍ വോട്ട് ചെയ്യേണ്ടി വരും 
രവി പാണ്ഡേ, മാധ്യമ പ്രവര്‍ത്തകന്‍ 
വാരണാസിയിലെ പ്രസിദ്ധമായ കൈത്തറി വ്യവസായം അപ്പാടെ പൊളിഞ്ഞുപോയി നോട്ട് നിരോധനത്തിന് ശേഷവും ജിഎസ്ടി നടപ്പിലാക്കിയതിന് ശേഷവും. ഭൂരിഭാഗം നെയ്ത്തുകാരനും ബുദ്ധിമുട്ടിലാണ്. എന്തായാലും വാരണാസി നല്ലതിന് വേണ്ടി മാറിയേക്കും   
റോഷന്‍ ജമീല്‍, നെയ്ത്തുകാരുടെ സംഘനേതാവ് 

കഴിഞ്ഞ 25 വര്‍ഷമായി ബിജെപി ശക്തികേന്ദ്രമാണ് വാരണാസി. എന്നാല്‍ ഇത്തവണ അത്ര എളുപ്പമായിരിക്കില്ല ബിജെപിക്ക് ജയിച്ചു വരാന്‍ എന്ന് അഭിപ്രായമുള്ളവരും ഉണ്ട്. ഗുജറാത്തില്‍ ഇതരസംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ ആക്രമിക്കുന്നതും പട്ടികജാതി-പട്ടികവര്‍ഗ അക്രമനിരോധനനിയമത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചതും വാരണാസിലെ പ്രധാനവിഷയമാണ്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018