Politics

ബിജെപിക്കെതിരെ കിങ് മേക്കറുടെ നീക്കങ്ങള്‍ തകൃതി; ദേവെ ഗൗഡയുമായി ചന്ദ്രബാബു നായിഡുവിന്റെ കൂടിക്കാഴ്ച; വിശാലസഖ്യത്തിന് സാധ്യതയേറുന്നു 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്കെതിരെ വിശാല സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ഊര്‍ജിതമായി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ബംഗളൂരുവിലെത്തി ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവെ ഗൗഡയുമായി കൂടിക്കാഴ്ച നടത്തി. 2019ലെ തെരഞ്ഞെടുപ്പില്‍ വിശാല ഐക്യം രൂപീകരിക്കുന്നതിന്റെ ഭാഗമായിരുന്നു ചര്‍ച്ച. കൂടിക്കാഴ്ചയില്‍ ദേവെഗൗഡയ്‌ക്കൊപ്പം കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും പങ്കെടുത്തു.

എന്‍ഡിഎ സംഖ്യ ഏതാനും നാളുകള്‍ക്ക് മുമ്പ് ഉപേക്ഷിച്ച ശേഷം തനിച്ച് നിന്ന ചന്ദ്രബാബു നായിഡു അടുത്തിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ച് രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിച്ചിരുന്നു. ആന്ധ്രയിലെ തെലുഗുദേശം-കോണ്‍ഗ്രസ് ധാരണയ്ക്കപ്പുറം ദേശീയ തലത്തില്‍ വിശാല മതേതര ഐക്യത്തിനുള്ള നീക്കങ്ങള്‍ ഇതോടെ ശക്തമാവുകയും ചെയ്തു. നേരത്തെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കേന്ദ്രീകരിച്ച് ഇത്തരം നീക്കങ്ങള്‍ നടന്നിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല. ചന്ദ്രബാബു നായിഡു വന്നതോടെ ഇത് കുറേക്കൂടി ചടുലമായിട്ടുണ്ട്.

കര്‍ണാടകത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സംഖ്യം ബിജെപിയെ നിഷ്പ്രഭമാക്കിയത് പ്രതിപക്ഷ ഐക്യനിരയെന്ന ആശയത്തിന് ശക്തിപര്‍കന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ ജയം എന്നതിലുപരി ബിജെപിയുടെ വോട്ട് ബാങ്കില്‍ അതിശക്തമായ വിള്ളല്‍ വീഴ്ത്താന്‍ കര്‍ണാടകത്തിലെ മതേതര ശക്തിക്കായിട്ടുണ്ട്. ഈ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളിലും ഐക്യം സാധ്യമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ലക്ഷ്യം. ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യം പരിശോധിച്ച് പ്രതിപക്ഷ പാര്‍ട്ടികളിലെ ഭിന്നിപ്പ് ലഘൂകരിക്കാനും ശ്രമം നടക്കുന്നുണ്ട്. നേരത്തെ കോണ്‍ഗ്രസുനും ബിജെപിക്കും എതിരായി ദേശീയ തലത്തില്‍ രൂപംകൊണ്ട് ഐക്യമുന്നണിയുടെ കണ്‍വീനറായിരുന്നു ചന്ദ്രബാബു നായിഡു. രാഷ്ട്രീയ നീക്കുപോക്കുകളില്‍ ചന്ദ്രബാബു നായിഡുവിന്റെ ചുവടുകള്‍ എല്ലാഘട്ടത്തിലും നിര്‍ണായകമാകാറുണ്ട്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018