Politics

രാഹുല്‍ ഗാന്ധിയുമായി പ്രശ്‌നങ്ങളില്ല, ലക്ഷ്യം മതേതര സഖ്യമെന്ന് ഡിഎംകെ; മോഡിയെ പരാജയപ്പെടുത്തലാണ് പ്രധാനം

പ്രാദേശിക പാര്‍ട്ടികളെ ഒരുമിപ്പിക്കുന്ന ദൗത്യം സ്റ്റാലിന്‍ ഏറ്റെടുക്കുമെന്നും രാജ വ്യക്തമാക്കി.

കേന്ദ്രത്തില്‍ ഒരു മതേതര സര്‍ക്കാരിനെ കൊണ്ടുവരാനുള്ള രാഷ്ട്രീയ നീക്കങ്ങളിലേക്ക് ഡിഎംകെയും സജീവമായി. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും കര്‍ണാടകത്തില്‍ ജെഡിഎസും വിശാല സഖ്യത്തിനുള്ള നീക്കങ്ങള്‍ സജീവമാക്കിയതിനൊപ്പമാണ് ദേശീയതലത്തില്‍ എന്‍ഡിഎയെ തോല്‍പ്പിക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളില്‍ ഡിഎംകെയും ഭാഗമാകുന്നത്. ദേശീയ തലലത്തില്‍ മോഡിയെയും എന്‍ഡിഎയെയും തോല്‍പ്പിക്കുകയാണ് ഡിഎംകെയുടെ ഇപ്പോഴത്തെ പ്രധാന ദൗത്യമെന്നാണ് പാര്‍ട്ടിയുടെ പൊതുതെരഞ്ഞെടുപ്പിലെ നയം വ്യക്തമാക്കി മുന്‍ ടെലികൊം മന്ത്രിയും ഡിഎംകെ നേതാവുമായ എ രാജ പറഞ്ഞത്.

സ്റ്റാലിന്റെ സാന്നിധ്യത്തില്‍ തമിഴ്‌നാട് പേരാമ്പലൂര്‍ നടന്ന നിര്‍ണായക യോഗത്തിലാണ് ഡിഎംകെയുടെ തെരഞ്ഞെടുപ്പ് ലക്ഷ്യം വ്യക്തമാക്കിയത്. പ്രാദേശിക പാര്‍ട്ടികളെ ഒരുമിപ്പിക്കുന്ന ദൗത്യം സ്റ്റാലിന്‍ ഏറ്റെടുക്കുമെന്നും രാജ വ്യക്തമാക്കി.

ഈ തെരഞ്ഞെടുപ്പ് ഡിഎംകെയും എഐഎഡിഎംകെയും തമ്മിലല്ല. എംകെ സ്റ്റാലിനും ഇപിഎസ്-ഒപിഎസും തമ്മിലല്ല. ഇത് കേന്ദ്ര സര്‍ക്കാരും ഡിഎംകെയും തമ്മിലുള്ള പോരാട്ടമാണ്. പ്രധാനമായും മോഡിയുമായിട്ട്. നമുക്കൊരു മതേതര സര്‍ക്കാര്‍ വേണം. 
എ രാജ  

ഡിഎംകെ ദേശീയ മുഖമുള്ള ഒരു പ്രാദേശിക പാര്‍ട്ടിയാണ്. പാര്‍ട്ടി കേന്ദ്ര സര്‍ക്കാരിന് മാര്‍ഗ്ഗദര്‍ശിയാവും. ഞങ്ങള്‍ പ്രധാനമന്ത്രിയേയും പ്രസിണ്ടന്റിനെയും തെരഞ്ഞടുക്കും. സംസ്ഥാന തലത്തില്‍ രാഷ്ട്രീയമായി തങ്ങള്‍ക്ക് തീരുമാനമുണ്ട്.- രാജ പറഞ്ഞു.

എന്നാല്‍ ദേശീയകാര്യത്തില്‍ തങ്ങള്‍ക്ക് തങ്ങളുടേതായ താല്പര്യങ്ങളുമുണ്ട്. ഇപ്പോള്‍ നമുക്ക് വേണ്ടത് മതേതര സര്‍ക്കാരിനെയാണ്. അതിനായി തങ്ങള്‍ക്കാവുന്നതുപോലെ പ്രവര്‍ത്തിക്കുമെന്നും രാജ പറഞ്ഞു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ വിശാല മതേതര മുന്നണി രുപപ്പെടുത്താന്‍ ശക്തമായ പങ്ക് വഹിക്കും. ബിജെപി ക്ക് ആവശ്യത്തിലേറെ പണമുണ്ട്. രാജ്യത്തുടനീളം മുഖ്യമന്ത്രിമാരുണ്ട്. എങ്കിലും കേന്ദ്ര സര്‍ക്കാരിനെ മറിച്ചിടാന്‍ ഒരു വിശാലസഖ്യത്തെ രൂപപ്പെടുത്തും. ഞങ്ങളതില്‍ തീരുമാനമെടുത്തുകഴിഞ്ഞു. ഇനി കോണ്‍ഗ്രസാണ് തീരുമാനമെടുക്കേണ്ടത്.

ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്റെ പങ്ക് പ്രാദേശിക പാര്‍ട്ടികളെ ഒരുമിപ്പിക്കുന്നതിലുമായിരിക്കും. അതിനായി അവര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കും. പ്രധാനമന്ത്രിയാകാനുള്ള യാതൊരു താല്പര്യവും മറ്റ് നേതാക്കളെ പോലെ സ്റ്റാലിനും വച്ച് പുലര്‍ത്തുന്നില്ല. എളുപ്പമല്ലെങ്കിലും വിശാല ഐക്യം മാത്രമാണ് പ്രധാനം. 40 സീറ്റില്‍ ഞങ്ങള്‍ മത്സരിക്കും അതില്‍ 35 മുതല്‍ 40 വരെ സീറ്റ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. രാജ കൂട്ടിചേര്‍ത്തു.

ആര് പ്രധാനമന്ത്രിയാകണമെന്നുള്ളതില്‍ യാതൊരു ഏകാധിപത്യ അഭിപ്രായവും വച്ച് പുലര്‍ത്തില്ല. സഖ്യ പാര്‍ട്ടികള്‍ ഒന്നിച്ച് നിന്ന് ചര്‍ച്ചചെയ്യും. അത് കൊണ്ടുതന്നെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതില്‍ യാതൊരു എതിര്‍പ്പോ തര്‍ക്കമോ ഇല്ല. 
എ രാജ  

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നാളെ സ്റ്റാലിനുമായി കൂടികാഴ്ചയ്ക്ക് തയ്യാറായിട്ടുണ്ട്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിശാലസഖ്യം വേണമെന്ന് നായിഡു പ്രഖ്യാപിച്ചിരുന്നു. കമല്‍ ഹാസനുമായി ഡിഎംകെ ചേരുമോ എന്ന ചോദ്യത്തിന് ഇതുവരെ അത്തരത്തിലൊരു ഒരുമിക്കല്‍ സാധ്യമായിട്ടില്ലെന്നാണ് രാജ പറഞ്ഞത്.

തമിഴ് നാട്ടിലെ ഭരണകക്ഷിയായാ എഐഎഡിഎംകെക്കെതിരെ രൂക്ഷ വിമര്‍ശമാണ് ഡിഎംകെ നടത്തിയത്. ജയലളിതയുടെ മരണത്തിന് ശേഷം എഐഎഡിഎംകെയിലുണ്ടായ ഭിന്നിപ്പ് ഉന്നം വെച്ചും ഡിഎംകെ നീക്കങ്ങള്‍ നടത്തുന്നു. ജയയുടെ അനുയായികളെ ഡിഎംകെയ്ക്ക് അനുകൂലമാക്കുകയാണ് ലക്ഷ്യം. മോഡി ഭരണകൂടത്തോടുള്ള ജയലളിതയുടെയും പളനി സാമിയുടെയും സമീപനത്തിലെ വ്യത്യാസം ചൂണ്ടിക്കാണിച്ചാണ് ഡിഎംകെ ഇത് സാധ്യമാക്കാന്‍ ശ്രമിക്കുന്നത്.

സംസ്ഥാനത്തിന്റെ താല്‍പര്യം ബലി കഴിക്കാതെയായിരുന്നു ജയലളിത കേന്ദ്രസര്‍ക്കാരിനോട് സഹകരിച്ചത്. രാഷ്ട്രീയമായി ധാരളം അഭിപ്രായ വ്യത്യാസം ജയലളിതയുമായി ഉണ്ടായിരുന്നു. എങ്കിലും ഒരു നേതാവെന്ന നിലയ്ക്ക് അവര്‍ കേന്ദ്രസര്‍ക്കാരുമായി അനീതിക്കെതിരെ പോരാട്ടത്തിനു തയ്യാറായിരുന്നു. സംസ്ഥാനത്തിന്റെ അവകാശങ്ങളെ ഒരിക്കലുമവര്‍ ബലി നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ പൂര്‍ണ്ണമായും മോഡി സര്‍ക്കാരിന് കീഴടങ്ങി. ഇപിഎസ് ഉം ഒപിഎസും പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ അടിമയായി കഴിഞ്ഞു.
രാജ

പതിറ്റാണ്ടുകളോളം തമിഴ്‌നാട് രാഷ്ട്രീയം അടക്കി ഭരിച്ചിരുന്ന എം കരുണാനിധിയും ജെ ജയലളിതയും മരിച്ചതിനുശേഷമുള്ള ആദ്യ ലോക്‌സഭ തെരഞ്ഞെടുപ്പാണ് 2019 ല്‍ നടക്കാനിരിക്കുന്നത്. നേതാക്കളുടെ മരണം ഉണ്ടാക്കിയ ശൂന്യതയില്‍ തമിഴ് രാഷ്ട്രീയം ആരെ ഉയര്‍ത്തികൊണ്ടുവരും എന്നൊക്കെ വിലയിരുത്തല്‍ കൂടിയാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018