Politics

വരാന്‍ പോകുന്നത് കോണ്‍ഗ്രസിന്റെ ‘നല്ല നാളുകള്‍’; ബിജെപിയെ പരിഹസിച്ചും കോണ്‍ഗ്രസിനെ വാഴ്ത്തിയും ശിവസേന 

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചു വരാന്‍ കഴിയുന്ന അച്ഛേ ദിന്‍ (നല്ല നാളുകളാണ്) വരാന്‍ പോകുന്നതെന്ന് ശിവസേന. കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് ശിവസേനയുടെ പ്രതികരണം. മുഖപത്രം സാംമ്‌നയിലൂടെയാണ് പ്രതികരണം നടത്തിയത്.

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസിന് തിരിച്ചു വരാനുള്ള പുതുജീവനാണ് നല്‍കിയിരിക്കുന്നത്. രാമക്ഷേത്രമടക്കമുള്ള എല്ലാ വാഗ്ദാനങ്ങളും ബിജപി നടപ്പിലാക്കാത്തതാണ് കര്‍ണാടകയിലെ പരാജയകാരണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

എന്ത് കൊണ്ട് ഉപതെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടു എന്ന് ബിജെപി പഠിക്കുകയും തിരുത്തുകയും വേണം. ഉത്തര്‍പ്രദേശില്‍ നിന്ന് ആരംഭിച്ചതാണ് പരാജയം. പക്ഷെ ബിജെപി പറയുന്നത് രാജ്യം നല്ലത് എന്തെക്കെയോ സംഭവിച്ചെന്നും വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടായെന്നുമാണ്. എങ്കില്‍ എന്ത് കൊണ്ട് തോല്‍വികള്‍ തുടരുന്നുവെന്ന് ബിജെപിയോട് മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

കോണ്‍ഗ്രസ് മുക്തഭാരതം എന്നായിരുന്നു 2014ല്‍ ബിജെപി പറഞ്ഞത്. ആ മുദ്രാവാക്യം പൊളിഞ്ഞു. അതേ സമയം കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം പറയുന്നത് കോണ്‍ഗ്രസിന് ഇനി നല്ല നാളുകളാണ് വരാന്‍ പോകുന്നതെന്നുമാണെന്ന് ശിവസേന പറയുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018