Politics

2003ല്‍ ബിജെപി നടപ്പിലാക്കിയ തന്ത്രം 2018ല്‍ പ്രയോഗിച്ച് കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ പോരാട്ടം കടുക്കും 

മധ്യപ്രദേശില്‍ ഇത്തവണ പോരാട്ടം കടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും പുറത്ത് വന്ന തെരഞ്ഞെടുപ്പ് സര്‍വ്വേകളും പറയുന്നത്. അത് കൊണ്ട് തന്നെ ബിജെപിയും കോണ്‍ഗ്രസും വളരെ സൂക്ഷിച്ചാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചിട്ടുള്ളത്. അതില്‍ തന്നെ കോണ്‍ഗ്രസ് ഗ്രൂപ്പ് താല്‍പര്യങ്ങളെ മാനിക്കാതെ ജയസാധ്യത മാത്രം പരിഗണിച്ചാണ് ഇത്തവണ സ്ഥാനാര്‍ത്ഥികളെ പരിഗണിച്ചിരിക്കുന്നത്. രാഹുല്‍ഗാന്ധിയുടെ മേല്‍നോട്ടത്തിലായിരുന്നു ഇത്തവണത്തെ സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ്. അതില്‍ തന്നെ മികച്ച ഒരു തെരഞ്ഞെടുപ്പാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.

 അരുണ്‍ യാദവ് 
അരുണ്‍ യാദവ് 

മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും മുന്‍ എംപിയുമായ അരുണ്‍ യാദവിനെയാണ് ശിവരാജ് സിംഗ് ചൗഹാനെ നേരിടാന്‍ ബുധ്‌നി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത്. അരുണ്‍ യാദവിനെ പോലെ പ്രമുഖനായ നേതാവ് മത്സരത്തിനിറങ്ങുമ്പോള്‍ മണ്ഡലത്തില്‍ മത്സരം കടുക്കും. സാധാരണ താരതമ്യേന പുതുമുഖങ്ങളെയോ യുവജന നേതാക്കളെയോ ആണ് ഇത്തരം മണ്ഡലങ്ങളില്‍ നിയോഗിക്കാറുള്ളത്. എന്നാല്‍ ഇത്തവണ മത്സരിച്ച് നോക്കാന്‍ തന്നെയാണ് കോണ്‍ഗ്രസ് തീരുമാനം. ജയിക്കാന്‍ സാധിച്ചില്ലെങ്കിലും ശിവരാജ് സിംഗ് ചൗഹാനെ സംസ്ഥാനത്തുടനീളം പ്രചരണത്തിന് പോകാന്‍ അനുവദിക്കാതെ മണ്ഡലത്തില്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കുമെന്ന തന്ത്രവും കോണ്‍ഗ്രസ് മനസ്സില്‍ കാണുന്നുണ്ട്.

2003ല്‍ ബിജെപി നടപ്പിലാക്കിയ തന്ത്രം 2018ല്‍ പ്രയോഗിച്ച് കോണ്‍ഗ്രസ്; മധ്യപ്രദേശില്‍ പോരാട്ടം കടുക്കും 

2003ല്‍ ഇതേ തന്ത്രം തന്നെയാണ് ബിജെപിയും പരീക്ഷിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായ ദിഗ്‌വിജയ് സിംഗിനെതിരെ ഇന്നത്തെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ രാഘോഘാര്‍ മണ്ഡലത്തില്‍ മത്സരിപ്പിച്ചിരുന്നു. അന്ന് ശിവരാജ് സിംഗ് ചൗഹാന്‍ പരാജയപ്പെട്ടെങ്കിലും ദിഗ്‌വിജയ് സിംഗിന് മണ്ഡലത്തിന് പുറത്തേക്ക് പോവാന്‍ സാധിക്കാത്ത രീതിയിലായിരുന്നു ശിവരാജ് സിംഗ് ചൗഹാന്റെ പ്രചരണം. 2003ല്‍ കോണ്‍ഗ്രസ് പരാജയപ്പെടുകയും ബിജെപി അധികാരത്തില്‍ എത്തുകയും ചെയ്തിരുന്നു. അതേ തന്ത്രം തന്നെ ഇത്തവണ നടപ്പിലാക്കാനാണ് കോണ്‍ഗ്രസ് ശ്രമം.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്ന മണ്ഡലമാണ് ബുധ്‌നി. ഇത് മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രചരണം നടത്തുകെയന്ന് അരുണ്‍ യാദവ് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് മധ്യപ്രദേശിലാണെന്നും അരുണ്‍ യാദവ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018