Politics

‘കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലീംങ്ങള്‍ക്ക് സ്ഥാനമില്ല’; ഷാജിയുടെ അയോഗ്യതയിലേക്ക് വഴിതെളിച്ച ലഘുലേഖകളും കേസും ഇങ്ങനെ

കെ.എം ഷാജിയുടെ തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയത് ഇസ്ലാം മത വിശ്വാസിയല്ലാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെടുന്ന ലഘുലേഖകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന്. തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഉയര്‍ന്ന ആരോപണങ്ങള്‍ അടക്കമാണ് നികേഷ് കുമാര്‍ ഷാജിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ പോരാട്ടം നടന്ന സ്ഥലമായിരുന്നു അഴീക്കോട് മണ്ഡലം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാധ്യമപ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാറും യൂത്ത് ലീഗ് നേതാവായ കെ.എം ഷാജിയും തമ്മിലുളള മത്സരം പ്രചാരണഘട്ടം മുതല്‍ ഏറെ ആവേശത്തിലുമായിരുന്നു.

പ്രചാരണഘട്ടത്തില്‍ അടക്കം പലപ്പോഴും വ്യക്തിഹത്യ ചെയ്യുന്നതും അല്ലാത്തതുമായ ലഘുലേഖകള്‍ പ്രചരിപ്പിക്കുന്നതായി നികേഷ് കുമാര്‍ തുടര്‍ന്ന് പരാതി നല്‍കി.

പിന്നീട് തെരഞ്ഞെടുപ്പിനുളള വോട്ടെണ്ണല്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ കെ.എം ഷാജിയുടെ പിഎ അടക്കമുളളവരെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിഹത്യ ചെയ്യുന്നതും മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുമുളള ലഘുലേഖകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

കെ എം ഷാജിയുടെ പി എ അറഫാത്ത്, ഫൈസല്‍, മന്‍സൂര്‍, വളപട്ടണം പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ മനോരമ, മറ്റ് യുഡിഎഫ് പ്രവര്‍ത്തകര്‍ എന്നിവരെയാണ് പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് കുറ്റകൃത്യമായതിനാല്‍ ജനപ്രാധിനിത്യ നിയമ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. നികേഷിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡില്‍ വളപട്ടണം പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടില്‍ നിന്നും ആയിരക്കണക്കിന് ലഘുലേഖകള്‍ പിടിച്ചെടുത്തിരുന്നു.

കെ.എം ഷാജിയുടെ വിജയത്തിനായി പ്രചരിപ്പിച്ച ലഘുലേഖകളില്‍ ഒന്ന്.
കെ.എം ഷാജിയുടെ വിജയത്തിനായി പ്രചരിപ്പിച്ച ലഘുലേഖകളില്‍ ഒന്ന്.

അമുസ്ലിങ്ങള്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കില്ലെന്നും മുസ്ലിമായ ഷാജിക്കാണ് മുസ്ലിങ്ങള്‍ വോട്ട് ചെയ്യേണ്ടതെന്നുമായിരുന്നു യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ച നോട്ടീസിന്റെ ഉളളടക്കം. ഇത്തരത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തിലുളള എട്ടോളം നോട്ടീസുകള്‍ പ്രചരിപ്പിച്ചിരുന്നു.

അറബി വാചകങ്ങളും മതവികാരമുണര്‍ത്തുന്ന വാക്യങ്ങളും നോട്ടീസുകളില്‍ ഉപയോഗിച്ചിരുന്നു. കാരുണ്യവാനായ അല്ലാഹുവിന്റെ അടുക്കല്‍ അമുസ്ലിംങ്ങള്‍ക്ക് സ്ഥാനമില്ല. അന്ത്യനാളില്‍ അവര്‍ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവര്‍ ചെകുത്താന്റെ കൂടെ അന്തി ഉറങ്ങേണ്ടവരാണ്. എന്നിങ്ങനെ നോട്ടീസില്‍ പറഞ്ഞിരുന്നു.

എല്‍ഡിഎഫ് അഴീക്കോട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം പ്രകാശനും സ്ഥാനാര്‍ഥി എം.വി നികേഷ് കുമാറും കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നതിന്‍ പ്രകാരം കെ എം ഷാജിക്ക് കണ്ണൂര്‍ കളക്ടര്‍ നേരത്തെ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. അതേസമയം പരാതിക്കടിസ്ഥാനമായ ലഘുലേഖ താന്‍ പ്രചരിപ്പിച്ചതല്ലെന്നാണ് കെ.എം ഷാജി കോടതിയില്‍ അടക്കം അറിയിച്ചത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018