Politics

രാജസ്ഥാന്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് സ്വന്തമാക്കുമെന്ന് എബിപി സര്‍വ്വേ; മധ്യപ്രദേശില്‍ പോരാട്ടം ഇഞ്ചോടിഞ്ച് 

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് എബിപി ന്യൂസ് സര്‍വ്വേ. സിഎസ്ഡിഎസുമായി ചേര്‍ന്ന് നടത്തിയ സര്‍വ്വേയില്‍ മധ്യപ്രദേശില്‍ പോരാട്ടം ഇഞ്ചോടിഞ്ച് ആയിരിക്കുമെന്നും പറയുന്നു. ചത്തീസ്ഗഡില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വേ ഫലം.

രാജസ്ഥാനില്‍ കോണ്‍ഗ്രസ് 110 സീറ്റ് നേടി അധികാരത്തിലെത്തും. ബിജെപിക്ക് 84 സീറ്റ് സ്വന്തമാക്കാനേ സാധിക്കൂ. മറ്റുള്ളവര്‍ ആറ് സീറ്റ് നേടും. ആകെ 200 സീറ്റുകളാണ് രാജസ്ഥാനില്‍ ഉള്ളത്. കോണ്‍ഗ്രസ് 45% വോട്ട് സ്വന്തമാക്കും. ബിജെപിക്ക് 41% വോട്ട് ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ 14% വോട്ട് നേടുമെന്നാണ് സര്‍വ്വേ ഫലം.

മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് മത്സരം പ്രവചിക്കുമ്പോഴും നേരിയ മുന്‍തൂക്കം ബിജെപിക്ക് സര്‍വ്വേയില്‍ ലഭിച്ചു. ബിജെപിക്ക് 116 സീറ്റ് ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 105 സീറ്റാണ് ലഭിക്കുക. മറ്റുള്ളവര്‍ക്ക് 9 സീറ്റാണ് ലഭിക്കുക. ബിജെപിക്ക് 41% വോട്ട് നേടും. കോണ്‍ഗ്രസിന് 40% വോട്ടാണ് ലഭിക്കുക. മറ്റുള്ളവര്‍ 9% വോട്ട് സ്വന്തമാക്കും.

ചത്തീസ്ഗഡില്‍ ബിജെപി വീണ്ടും അധികാരത്തില്‍ എത്തുമെന്നാണ് സര്‍വ്വേ ഫലം. ബിജെപി 56 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസിന് 25 സീറ്റ് സ്വന്തമാക്കാനെ സാധിക്കൂ. ബിജെപി 43% വോട്ട് നേടുമ്പോള്‍ കോണ്‍ഗ്രസ് 36% വോട്ടാണ് നേടുക. അജിത് ജോഗിയും ബിഎസ്പിയും അടങ്ങുന്ന മറ്റുള്ളവര്‍ 15% വോട്ട് സ്വന്തമാക്കും.

ഇന്നലെ ഇന്ത്യ ടുഡേ പുറത്ത് വന്ന സര്‍വ്വേയിലും ഇതേ ഫലം തന്നെയായിരുന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസ് സ്വന്തമാക്കുമ്പോള്‍ മധ്യപ്രദേശില്‍ കടുത്ത പോരാട്ടം നടക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ചത്തീസ്ഗഡില്‍ ബിജെപി വിജയിക്കുമെന്നും സര്‍വ്വേ പറയുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018