Politics

കുടുംബ വാഴ്ച ബിജെപിയില്‍ ഒട്ടും കുറവല്ല; മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ മക്കളേയും മരുമക്കളേയും തിരുകി കയറ്റാന്‍ നേതാക്കളുടെ വടംവലി     

മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ മക്കളേയും മരുമക്കളേയും സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ പോര്. മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗോര്‍, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വജയി വാര്‍ഗിയ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കുടുംബക്കാര്‍ക്ക് സുരക്ഷിത മണ്ഡലത്തില്‍ സീറ്റ് ഉറപ്പാക്കി. ഇവരെ കൂടാതെ കൂടുതല്‍ നേതാക്കള്‍ മക്കളെയും മറ്റ് ബന്ധുക്കളെയും സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസിലെ കുടുംബ വാഴ്ചയ്‌ക്കെതിരെ നിരന്തര പ്രചാരണം നടത്തുമ്പോഴാണ് ബിജെപി പട്ടികയിലും നേതാക്കളുടെ മക്കളും സ്വന്തക്കാരും ഇടം പിടിക്കുന്നത്. ഈ മാസം 28 നാണ് മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ്.

ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയിവാര്‍ഗിയയുടെ മകന്‍ ആകാശ് ഇന്‍ഡോര്‍-3 മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുക. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കാലതാമസം വരുത്തുന്നത് കൂടുബവാഴ്ചയ്ക്ക് വേണ്ടിയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മകന്‍ എവിടെ നിന്നാലും വന്‍ വിജയം നേടുമെന്ന് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വരുന്നതിന് മുന്‍പ് വിജയവാര്‍ഗിയ പ്രസ്താവിച്ചിരുന്നു.

ആകാശ് നേടിയെടുത്ത സീറ്റില്‍ ലോക്‌സഭ സ്പീക്കറും ഇന്‍ഡോര്‍ എംപിയുമായ സുമിത്ര മഹാജനും കണ്ണുണ്ടായിരുന്നു. മഹാജന്റെ മകന്‍ മാന്‍ഡാലയ്ക്കുവേണ്ടിയായിരുന്നു കരുനീക്കം. ഇത് പാര്‍ട്ടി അംഗികരിച്ചില്ല. മുതിർന്ന പാര്‍ട്ടി നേതാക്കളെ കണ്ട് മഹാജന്‍ നവംബര്‍ അഞ്ചിന് ചര്‍ച്ചനടത്തിയിരുന്നെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.

മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗോറിന്റെ മരുമകള്‍ കൃഷ്ണയാണ് കുടുംബ വാഴ്ചയില്‍ സീറ്റ് ലഭിച്ച മറ്റൊരു വ്യക്തി. ഗോവിന്ദപുരത്താണ് ഇവര്‍ മത്സരിക്കുക. ശിവരാജ് ചൗഹാന്റെ മന്ത്രി സഭയില്‍ അംഗമായിരുന്ന ഗോര്‍, പ്രായമായതിനെ തുര്‍ന്നാണ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ അനന്തരവന്‍ അനൂപ് മിശ്രയും സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്.

കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയ പ്രേം ചന്ദ്ര ഗുദ്ദുവും മകന് സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എംഎല്‍എ മാരുടെ മക്കള്‍ക്ക് സീറ്റ് നല്‍കില്ല എന്ന് ബിജെപി പറയുന്നുണ്ടെങ്കിലും സുര്‍ഖി സീറ്റ് ലക്ഷമി നരായണന്‍ യാദവിന്റെ മകന്‍ സുധീര്‍ യാദവ് ഉറപ്പാക്കികഴിഞ്ഞു.

മന്ത്രി ഗൗരിശങ്കര്‍ സെജ്‌വാളിന്റെ മകനും ഹര്‍ഷന്‍ സിംഗും അവരവരുടെ മണ്ഡലങ്ങളില്‍ സീറ്റിനായി യുദ്ധത്തിലായിരുന്നു. മകന്‍ ദേവേന്ദ്രയ്ക്ക് ലോക്‌സഭയില്‍ പ്രാതിനിധ്യമാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നരേന്ദ്രസിംഗ് ടൊമറും രംഗത്തെത്തിയിരുന്നു. ഗ്വാ ളിയാറില്‍ സീറ്റ് ലഭിക്കണമെന്നാണ് ടോമര്‍ ആവശ്യപ്പെട്ടത്.

കുടുംബാംഗങ്ങളെ മത്സരിപ്പിക്കാന്‍ നേതാക്കള്‍ കച്ചമുറുക്കുന്നത് ശിവരാജ്‌സിങ് ചൗഹാനെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇക്കാര്യം പാര്‍ട്ടി കേന്ദ്രനേതൃത്വത്തെ അറിയിക്കുകയും ചെയ്തു. ചില നേതാക്കള്‍ക്ക് സീറ്റ് മാത്രമാണ് ലക്ഷ്യന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അവരുടെ സാന്നിധ്യം മന്ത്രിസഭയ്ക്ക് ദോഷമാണ് ഉണ്ടായത്. അത്തരത്തിലുള്ളവര്‍ക്ക് സീറ്റ് നല്‍കുന്നത് ദോഷം ചെയ്യുമെന്നും ശിവരാജ് ചൗഹാന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. പക്ഷെ, മധ്യപ്രദേശിലെ ബിജെപിയില്‍ കുടുംബ വാഴ്ചയ്ക്ക് ഒട്ടും കുറവുവന്നില്ല.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018