Politics

‘കെഎം ഷാജിയെ അയോഗ്യനാക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല’; സുപ്രീംകോടതിയെ സമീപിക്കുമെന്ന് കുഞ്ഞാലിക്കുട്ടി; വിധി വസ്തുതാപരമല്ലെന്ന് ചെന്നിത്തല

തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് വര്‍ഗീയമായി വോട്ട് പിടിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നികേഷ് കുമാറിന്റെ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയത്.

കെഎം ഷാജിയെ അയോഗ്യനാക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് മുസ്ലീംലീഗ് അഖിലേന്ത്യാ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഹൈക്കോടതി വിധിയോടെ കേസില്‍ അന്തിമതീരുമാനമായെന്ന് പറയാന്‍ കഴിയില്ലെന്നും വിധിക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ പിഴവ് സംഭവിച്ചിട്ടുണ്ടാകാം. സ്ഥാനാര്‍ത്ഥിയുടെ പേരില്‍ മറ്റാരൊക്കെയോ അച്ചടിച്ച് വിതരണം ചെയ്ത നോട്ടീസാണിത്. കേസില്‍ അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ല. ജിഹാദി പോലെ ആധുനിക സമൂഹത്തില്‍ രൂപപ്പെട്ടിട്ടുള്ള തീവ്രവാദ സമീപനത്തെ വളരെ ശക്തമായി എതിര്‍ക്കുന്ന ഒരു രാഷ്ട്രീയ നേതാവാണ് അദ്ദേഹം. അത്തരത്തിലൊരു നോട്ടീസിറക്കുക എന്നൊരു മണ്ടത്തരം ഒരിക്കലും ഷാജി ചെയ്യില്ല. 
പികെ കുഞ്ഞാലിക്കുട്ടി

വര്‍ഗീയപ്രചരണം നടത്തേണ്ട ആവശ്യം ഷാജിക്കില്ലെന്നും അങ്ങനെയൊരു സാഹചര്യമുണ്ടായിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അദ്ദേഹത്തോട് അഭിപ്രായവ്യത്യാസങ്ങള്‍ ഉള്ളവരുണ്ടായിരിക്കുമെന്നും അത്തരത്തിലുള്ളവരായിരിക്കാം ഇത്തരത്തില്‍ നോട്ടീസിറക്കിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെഎം ഷാജി മതതീവ്രവാദികള്‍ക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള യുവനേതാവാണെന്നും ഇതിനെ നിയമപരമായി തന്നെ നേരിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

ഹൈക്കോടതിക്ക് ബോധ്യപ്പെട്ടത് കൊണ്ട് അവസാനിക്കുന്നില്ലല്ലോ. മതതീവ്രവാദികളുടെ വോട്ട് എനിക്ക് വേണ്ടെന്ന് പറഞ്ഞുക്കൊണ്ട് മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ് അദ്ദേഹം. ആ മണ്ഡലത്തില്‍ 21 ശതമാനമാണ് മുസ്ലീം വിഭാഗങ്ങളുടെ വോട്ട്. അവിടെ അങ്ങനെയൊരു പ്രചാരണം നടത്തേണ്ട ആവശ്യം യുഡിഎഫിന് ഇല്ല. 
രമേശ് ചെന്നിത്തല

ഇതിനേക്കാള്‍ അപ്പുറത്ത് ഇടതുപക്ഷത്തിന്റെ കുതന്ത്രങ്ങള്‍ കണ്ടതാണെന്നും തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ വോട്ട് മാറ്റാന്‍ എന്ത് വൃത്തിക്കേടും എല്‍ഡിഎഫ് കാട്ടുമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. വര്‍ഗീയ വികാരം കുത്തിയിളക്കുന്ന ഒരു നോട്ടീസും യുഡിഎഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയും ഇറക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018