Politics

‘കേരള കോണ്‍ഗ്രസ് ബി ആയിത്തന്നെ ഇടതുമുന്നണിയില്‍ എത്തും’; എന്‍സിപി ലയനത്തില്‍ എതിര്‍പ്പ് അറിയിച്ച് ഗണേഷ് നേതൃയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

എന്‍സിപിയുമായി ലയിക്കാനുള്ള കേരള കോണ്‍ഗ്രസ് ബിയുടെ നീക്കത്തിനെതിരെ വര്‍ക്കിംഗ് ചെയര്‍മാന്‍ കെബി ഗണേഷ്‌കുമാര്‍ രംഗത്ത്. ലയനം പാര്‍ട്ടിയുടെ അസ്ഥിത്വം ഇല്ലാതാക്കുമെന്നാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ നിലപാട്.

ലയനം സംബന്ധിച്ച് മലബാര്‍ മേഖല നേതൃയോഗത്തില്‍ നിന്ന് ഗണേഷ്‌കുമാര്‍ ഇറങ്ങിപോയി. ലയന വിഷയത്തില്‍ മലബാറിലെ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും യോഗത്തില്‍ നിന്നാണ് ഗണേഷ് ഇറങ്ങിപോയത്. കേരള കോണ്‍ഗ്രസ് ബി ആയി തന്നെ ഇടതുമുന്നണിയുടെ ഭാഗമാകുമെന്ന് ഗണേഷ് പ്രഖ്യാപിച്ച ശേഷമായിരുന്നു ബഹിഷ്‌കരണം. മുന്നണിയില്‍ പ്രവേശിക്കാന്‍ വളഞ്ഞ വഴിയുടെ ആവശ്യമില്ലെന്നും, ഈയിടെയായി മാധ്യമങ്ങളില്‍ കാണുന്ന ഒരേര്‍പ്പാടിനും പാര്‍ട്ടി ഇല്ലെന്നും ഗണേഷ് വ്യക്തമാക്കി. പാര്‍ട്ടിയിലെ ഒരു വിഭാഗം ലയനവിഷയത്തില്‍ ഗണേഷിനൊപ്പമാണെന്നാണ് സുചന.

കേരള കോണ്‍ഗ്രസ് ബിയുമായി ലയിക്കുന്നതിന് എന്‍സിപി ദേശീയ നേതൃത്വം സമ്മതം മൂളിയതോടെയാണ് ബാലകൃഷ്ണപിളളയുടെ നേതൃത്വത്തില്‍ നീക്കം ശക്തമാക്കിയത്. എന്‍സിപിക്ക് സംസ്ഥാന മന്ത്രിസഭയില്‍ സ്ഥാനമില്ലാതിരുന്നപ്പോള്‍ ലയിക്കാനുളള നീക്കം പാളിയിരുന്നു.

ഇടതുമുന്നണി പ്രവേശനമാണ് ബാലകൃഷ്ണപിളളയെ ലയനത്തിന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇടമലയാര്‍ അഴിമതിക്കേസില്‍ പ്രതിയായ പിളളയെ വിഎസ് അച്ചുതാനന്ദനും സിപിഐയും എതിര്‍ക്കുമെന്നാണ് സൂചന.

എന്‍സിപിയില്‍ ലയിച്ചാല്‍ മന്ത്രിസ്ഥാനം ലഭിക്കില്ലെന്ന ആശങ്കയാണ് ഗണേഷ്‌കുമാറിനെ ലയനത്തില്‍ നിന്നും പിന്‍വലിക്കുന്നത്. കോണ്‍ഗ്രസ് ബി ആയി തന്നെ ഇടതുമുന്നണി പ്രവേശനം സാധ്യമായാല്‍ കേരള കോണ്‍ഗ്രസ് ബിക്ക് മന്ത്രിസ്ഥാനം ആവശ്യപെടാനാകും എന്നാണ് ഗണേഷ്‌കുമാറിന്റെ കണക്കുകൂട്ടല്‍.

കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗവുമായും നേരത്തെ ബാലകൃഷ്ണപിളള ലയന നീക്കം നടത്തിയിരുന്നു. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കത്തിലാണ് അന്നത് നടക്കാതിരുന്നത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018