Politics

2013ല്‍ തോല്‍പ്പിച്ച ‘കാരണം’ കൊണ്ട് 2018ല്‍ ചത്തീസ്ഗഡ് സ്വന്തമാക്കാന്‍ തന്ത്രമൊരുക്കി കോണ്‍ഗ്രസ്; സ്വാധീനിച്ചേക്കും എന്ന് നിരീക്ഷകര്‍ 

നവംബര്‍ 11ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ അവസാന ഘട്ടത്തില്‍ തന്ത്രപ്രധാനമായ നീക്കം നടത്തി കോണ്‍ഗ്രസ്. സത്‌നാമി വിഭാഗക്കാരുടെ ആത്മീയ ഗുരുവായ ഗുരു ബല്‍ദാസിനെയും മകന്‍ കുഷ്‌വന്ത് സാഹേബിനെയും കോണ്‍ഗ്രസിലെത്തിച്ചതാണ് ആ നീക്കം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കഴിഞ്ഞ തവണ ബിജെപിക്ക് അധികാരം നേടിക്കൊടുക്കാന്‍ വലിയ തോതില്‍ സഹായിച്ച വ്യക്തിയാണ് ഗുരു ബല്‍ദാസ്. ഇത്തവണ ബല്‍ദാസിനെ ഒപ്പം നിര്‍ത്തി ചത്തീസ്ഗഡ് സ്വന്തമാക്കാനാവുമോ എന്നാണ് കോണ്‍ഗ്രസിന്റെ നോട്ടം.

സത്‌നാമി വിഭാഗക്കാര്‍ ഉള്‍പ്പെടുന്ന ദളിത് വിഭാഗക്കാര്‍ 26ശതമാനമാണ് ചത്തീസ്ഗഡില്‍ ഉള്ളത്. പല സീറ്റുകളിലും നിര്‍ണായകമാണ് ഈ വോട്ടുകള്‍. അതിനാല്‍ ബല്‍ദാസിന്റെ സംഘടനയിലേക്കുള്ള വരവ് ദളിത് സമുദായത്തെ സ്വാധീനിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്.

ബിജെപി ഭരണത്തില്‍ സമുദായത്തിന് ലഭിക്കേണ്ട അംഗീകാരം ലഭിച്ചില്ല. അവസരങ്ങള്‍ ഇല്ലാതാക്കുകയും തങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തടയാനും സാധിച്ചില്ല. 
ഗുരു ബല്‍ദാസ് 

2013 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരു ബല്‍ദാസ് രൂപം കൊടുത്ത സത്‌നാം സേന എന്ന രാഷ്ട്രീയ സംഘടന 21 സീറ്റുകളില്‍ മത്സരിച്ചിരുന്നു. പാര്‍ട്ടിക്ക് സ്വന്തമായി ചിഹ്നം ലഭിച്ചിരുന്നില്ല. ഒറ്റ സീറ്റിലും വിജയിക്കാനും കഴിഞ്ഞില്ല. പക്ഷെ സ്ഥിരമായി കോണ്‍ഗ്രസ് വിജയിച്ചിരുന്ന പട്ടികജാതി സംവരണ സീറ്റുകളില്‍ പരാജയപ്പെടാന്‍ സംഘടന കാരണമായി. ഇതിനാല്‍ ബിജെപിക്ക് നേരത്തെ ലഭിക്കാതിരുന്ന 10 സീറ്റുകളോളം 2013ല്‍ ലഭിക്കാനിടയായി.

പത്തോളം നിയമസഭ സീറ്റുകളില്‍ നല്ല പോലെ സ്വാധീനമുണ്ട് ബല്‍ദാസിന്. ദളിത് വോട്ട് ബാങ്കിന് നേരിട്ട് സ്വാധീനം ചെലുത്താന്‍ കഴിയുന്ന 26 സീറ്റുകളാണ് ചത്തീസ്ഗഡിലുള്ളത്. ഇതില്‍ നിലവില്‍ 13 എണ്ണം ബിജെപിയോടൊപ്പവും 12 എണ്ണം കോണ്‍ഗ്രസിനോടൊപ്പവും ആണ് ഇപ്പോള്‍. ഒരു സീറ്റില്‍ ബിഎസ്പിയും വിജയിച്ചു. ഈ സീറ്റുകളില്‍ ഭൂരിപക്ഷവും ഗുരു ബല്‍ദാസിനെ ഒപ്പം നിര്‍ത്തി വിജയിക്കാം എന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. മറ്റൊരു ആത്മീയ നേതാവായ രുദ്രകുമാറിന് ഒരു സീറ്റും കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. ബല്‍ദാസിന്റെ കോണ്‍ഗ്രസിലേക്കുള്ള വരവ് ബിജെപിയെ മാത്രമല്ല ബിഎസ്പിയെയും ബാധിച്ചേക്കും.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018