Politics

രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് തിരികെ അധികാരത്തിലെത്തും; അഞ്ച് സംസ്ഥാനങ്ങളിലും മുന്നേറ്റമുണ്ടാക്കുമെന്ന് സി വോട്ടര്‍ സര്‍വ്വേ 

അഞ്ചു സംസ്ഥാനങ്ങളിലേക്ക് നവംബര്‍, ഡിസംബറിലായി നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാക്കുമെന്ന് സി വോട്ടര്‍ സര്‍വ്വേ. രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ തെലങ്കാനയില്‍ ടിആര്‍എസിനെ പിന്തള്ളി ടിഡിപി-കോണ്‍ഗ്രസ് സഖ്യം ഭരണം പിടിക്കുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍. കനത്ത പോരാട്ടം നടക്കുന്ന ഛത്തീസ്ഗഡിലും മിസോറാമിലും ആര്‍ക്കും കേവല ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് പ്രവചനം.

രാജസ്ഥാനില്‍ നിലവില്‍ ഭരണത്തിലിരിക്കുന്ന ബിജെപി 45 സീറ്റുകളില്‍ മാത്രമായിരിക്കും വിജയിക്കുക എന്നും കോണ്‍ഗ്രസ് 145 സീറ്റുകളോടെ അധികാരത്തില്‍ എത്തുമെന്നും സര്‍വെ പറയുന്നു. ബിജെപിക്ക് 39.7% വോട്ടും പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസിന് 47.9% വോട്ടും ലഭിക്കും.

മധ്യപ്രദേശിലെ 230 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് 42.3% വോട്ടുകളോടെ 116 സീറ്റ് നേടി കേവലഭൂരിപക്ഷം ഉറപ്പിക്കുമെന്നും ബിജെപിക്ക് 41.5% വോട്ടോടെ 107 സീറ്റുകള്‍ മാത്രമേ നേടാനാകൂ എന്നും സര്‍വെ പറയുന്നു.

119 സീറ്റുകളുള്ള തെലങ്കാനയില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയ ടിഡിപി നീക്കത്തില്‍ 64 സീറ്റുകള്‍ നേടി സഖ്യം അട്ടിമറി വിജയം കരസ്ഥമാക്കും.

മിസോറാമില്‍ ഒരു പാര്‍ട്ടിക്കും അധികാരത്തിലെത്താനുളള ഭൂരിപക്ഷമുണ്ടാകില്ലെന്നും മിസോറാം നാഷണല്‍ ഫ്രണ്ട് 17 സീറ്റുകള്‍ നേടുമെന്നും സര്‍വെയിലുണ്ട്. കോണ്‍ഗ്രസിന് 12 സീറ്റുകളും സോറാം പീപ്പില്‍സ് മൂവ്‌മെന്റിന് ഒമ്പത് സീറ്റുകളും ലഭിച്ചേക്കും.

ഛത്തീസ്ഗഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നാണ് സര്‍വേയിലൂടെ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് 42.2% വോട്ടോടെ 41 സീറ്റുകളും ബിജെപി 41.6% വോട്ടോടെ 43 സീറ്റുകളും മറ്റുളള പാര്‍ട്ടികള്‍ 16.2% വോട്ടോടെ ആറ് സീറ്റുകള്‍ നേടുമെന്നും സര്‍വെ പറയുന്നു. നേരത്തെ പുറത്തുവന്ന എബിപി, ഇന്ത്യാടുഡേ സര്‍വെകളിലും കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം.

ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലുങ്കാന എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളില്‍ നവംബര്‍ 12 മുതല്‍ ഡിസംബര്‍ ഏഴ് വരെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11ന് ആയിരിക്കും.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018