Politics

ടിപ്പു സുല്‍ത്താനെ സ്തുതിച്ച രാഷ്ട്രപതി എന്താ വിഡ്ഡിയാണോ?; ബിജെപിയെ പരിഹസിച്ച് ഡികെ ശിവകുമാര്‍ 

കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ബിജെപിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍. ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷം നടക്കുന്ന വേദിയില്‍ വച്ചായിരുന്നു ശിവകുമാറിന്റെ ബിജെപി പരിഹാസം.

ടിപ്പു കര്‍ണാടകയിലാണ് ജനിച്ചത്. ഞങ്ങള്‍ കര്‍ണാടകക്കാരാണ്. ഇന്ത്യയുടെ രാഷ്ട്രപതി കര്‍ണാടക നിയമസഭയില്‍ വന്ന് ടിപ്പുവിനെ സ്തുതിച്ച് സംസാരിച്ചിട്ടുണ്ട്. ജയന്തി ആഘോഷം തുടരുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.അങ്ങനെ ചെയ്യാന്‍ അദ്ദേഹം ഒരു വിഡ്ഡിയാണോ?. അങ്ങനെയാണെങ്കില്‍ ബിജെപി രാഷ്ട്രപതിയോട് ആവശ്യപ്പെടണം ആ പ്രസംഗം പിന്‍വലിക്കാന്‍. അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനോട് ടിപ്പു ജയന്തി ആഘോഷിക്കുന്നത് വിലക്കാന്‍ ആവശ്യപ്പെടണം. ബിജെപി ഇക്കാര്യത്തില്‍ വെറുതെ രാഷ്ട്രീയം കളിക്കുകയാണ്. 
ഡികെ ശിവകുമാര്‍. 

2017ലാണ് രാഷ്ട്രപതി ടിപ്പു സുല്‍ത്താനെ സ്തുതിച്ച് പ്രസംഗിച്ചത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി ദീരോധത്തമായ മരണമാണ് അദ്ദേഹം സ്വന്തമാക്കിയത്. അദ്ദേഹം മൈസൂര്‍ റോക്കറ്റുകള്‍ വികസിപ്പിക്കുകയും യുദ്ധങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തു. ഇൗ വിദ്യ പിന്നീട് യൂറോപ്യന്‍മാര്‍ എടുക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ബിജെപി പ്രതിഷേധിക്കുന്നുണ്ട്. ഞങ്ങള്‍ ജയന്തി ആഘോഷം ആരംഭിച്ചത് മുതല്‍. ഇത്തവണ പ്രതിഷേധത്തിന്റെ ശക്തി അവര്‍ കൂട്ടിയത് വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടാണ്. എന്ത് കൊണ്ട് നേരത്തെ യെദ്യൂരപ്പ, ജഗദീഷ് ഷെട്ടാര്‍, ആര്‍ അശോക തുടങ്ങിയ ബിജെപി നേതാക്കളുടെ നേതൃത്വത്തില്‍ ടിപ്പു സുല്‍ത്താനെ ആഘോഷിച്ചിരുന്നു?. ഇപ്പോള്‍ എന്ത് കൊണ്ട് എതിര്‍ക്കുന്നു?. പ്രതിപക്ഷത്തെ കണക്കിലെടുക്കാതെ ടിപ്പു സുല്‍ത്താനെ ആഘോഷിക്കുക തന്നെ ചെയ്യും. സമുദായ സൗഹാര്‍ദം തകര്‍ക്കരുതെന്ന് ഞാന്‍ ബിജെപിയോട് അഭ്യര്‍ത്ഥിക്കുകയാണ്.  
സമീര്‍ അഹമ്മദ് ഖാന്‍, കര്‍ണാടക ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി 

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ആരോഗ്യപ്രശ്‌നങ്ങളാല്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയ്യ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നത്. പരമേശ്വരയ്യ സിംഗപ്പൂരില്‍ പോയതിനാല്‍ ഡികെ ശിവകുമാറാണ് ഉദ്ഘാടന വേദിയില്‍ എത്തിയത്. അതിനെ കുറിച്ച് ശിവകുമാര്‍ പ്രതികരിച്ചു. ഞാനിവിടെയുണ്ട്. ഞാനും സര്‍ക്കാരിന്റെ ഭാഗമാണെന്നായിരുന്നു ശിവകുമാറിന്റെ പ്രതികരണം.

ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യ സമര സേനാനിയാണെന്ന് ചൂണ്ടിക്കാട്ടി 2015 മുതലാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരിക്കെ കോണ്‍ഗ്രസാണ് ടിപ്പു ജയന്തി ആഘോഷത്തിന് തുടക്കമിട്ടത്. ഇതിനെ കുമാരസ്വാമി അന്ന് അനുകൂലിച്ചിരുന്നില്ല. പിന്നീട് കോണ്‍ഗ്രസിന്റെ ആവശ്യത്തെ സഖ്യസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018