Politics

ഒന്നാം വാര്‍ഷികത്തിന് നോട്ട് നിരോധനത്തെ ആഘോഷിച്ചു; ഇത്തവണ ഒന്നും മിണ്ടാതെ, കണ്ടില്ലെന്ന് നടിച്ച് മോഡിയുടെ മന്ത്രിമാര്‍ 

പ്രധാനമന്ത്രി നരേന്ദ്രമോഡി കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികമായിരുന്നു വ്യാഴാഴ്ച. ഇത്തവണ ബിജെപി ഘടകക്ഷികളുടെ മന്ത്രിമാരായ നേതാക്കള്‍ നോട്ട് നിരോധനത്തെ കുറിച്ച് മൗനം പാലിച്ചു. നോട്ട് നിരോധനത്തിന്റെ രാഷ്ട്രീയ, തെരഞ്ഞെടുപ്പ് പ്രാധാന്യം മനസ്സിലാക്കിയാണ് മൗനം എന്നാണ് വിലയിരുത്തുന്നത്.

26 ക്യാബിനറ്റ് മന്ത്രിമാരില്‍ മൂന്നു പേരാണ് ഘടകക്ഷികളില്‍ നിന്നുള്ളത്. ലോക്ജനശക്തി പാര്‍ട്ടിയുടെ രാംവിലാസ് പാസ്വാന്‍, ശിവസേനയുടെ ആനന്ത് ഗീതെ, അകാലിദളിന്റെ ഹര്‍സിമ്രത് കൗര്‍ എന്നിവരാണ് നോട്ട് നിരോധന വാര്‍ഷികത്തില്‍ മൗനം പാലിച്ചത്. കഴിഞ്ഞ തവണ മൂന്ന് പേരും കള്ളപ്പണ വിരുദ്ധ ദിനമെന്നായിരുന്നു നോട്ട് നിരോധന വാര്‍ഷിക ദിനത്തെ വിശേഷിപ്പിച്ചത്.

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരുമായ രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ്, നിതിന്‍ ഗഡ്ക്കരി, മനേക ഗാന്ധി എന്നിനരും നോട്ട് നിരോധന വാര്‍ഷികത്തിലെ പ്രതികരണത്തില്‍ നിന്ന് ഒഴിഞ്ഞ് നിന്നു. ധനകാര്യവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മാത്രമാണ് പ്രതികരണം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോഡിയും വാര്‍ഷിക ദിനത്തില്‍ ഒന്നും ട്വീറ്റ് ചെയ്തില്ല. ബിജെപി സംഘടന തലത്തിലും പ്രതികരിച്ചില്ല. 2019 ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കവേ നോട്ട് നിരോധനത്തെ കുറിച്ച് സംസാരിച്ച് പൊതുഇടത്തിലെ ചര്‍ച്ചയിലേക്ക് കൊണ്ട് വരേണ്ടതില്ല എന്ന തീരുമാനത്തെ തുടര്‍ന്നാണ് ഇതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018