Politics

മധ്യപ്രദേശില്‍ ശരത് യാദവിന്റെ പാര്‍ട്ടിക്ക് സീറ്റ് നല്‍കി കോണ്‍ഗ്രസ്; 2019 മനസ്സില്‍ വച്ച് പുതിയ നീക്കം 

മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ശര്തയാദവിന്റെ പാര്‍ട്ടിയായ ലോക് താന്ത്രിക് ജനതാദളിന് പാര്‍ട്ടിക്ക് മത്സരിക്കാന്‍ ഒരു സീറ്റ് നല്‍കി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റ് നല്‍കിയാണ് ശരത് യാദവിന്റെ പാര്‍ട്ടിയെ സഖ്യത്തിന്റെ ഭാഗമാക്കിയത്. പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമാണ് അമ്പരപ്പിച്ചു കൊണ്ട് കോണ്‍ഗ്രസ് സീറ്റ് എല്‍ജെഡിക്ക് നല്‍കുകയാണെന്ന് പ്രഖ്യാപിച്ചത്.

ടിക്കംഗര്‍ ജില്ലയിലെ ജത്താറ നിയമസഭ സീറ്റാണ് എല്‍ജെഡിക്ക് നല്‍കിയത്. 2013ല്‍ കോണ്‍ഗ്രസാണ് ഇവിടെ ജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ജെഡിയുമായി സഖ്യം സാധ്യമാക്കാനാണ് കോണ്‍ഗ്രസിന്റെ ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്. ഡോ. വിക്രം ചൗധരിയാണ് സ്ഥാനാര്‍ത്ഥി. വിക്രം ചൗധരി ഇന്നലെ പത്രിക സമര്‍പ്പിച്ചു.

കോണ്‍ഗ്രസിന്റെ സിറ്റിംഗ് എംഎല്‍എ ദിനേശ് കുമാര്‍ അഹിര്‍വാറിന് ഇത്തവണ സീറ്റ് നല്‍കാതിരിക്കുകയായിരുന്നു. ബിജെപിയുമായി അഹിര്‍വാര്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നായിരുന്നു ഈ നടപടി. ഇവിടെ അഹിര്‍വാര്‍ സ്വതന്ത്ര സ്ഥാനാര്‍്ത്ഥിയായി മത്സരിക്കുന്നുണ്ട്.

FEATURED

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്
FEATURED STORIES

പ്രളയത്തിന് മുമ്പും ശേഷവും; അതീജീവന പോരാട്ടത്തിലൂടെ കരകയറുന്ന കുറങ്കോട്ട ദ്വീപ്

16 Nov, 2018
ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 
Special Story

ശബരിമല സ്ത്രീപ്രവേശനം; സുപ്രീം കോടതി വിധി, സംക്ഷിപ്ത രൂപം 

10 Nov, 2018
ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  
Special Story

ഹരണ്‍ പാണ്ഡ്യെയെ കൊലപ്പെടുത്തിയതാര്? മോഡിക്കും അമിത് ഷായ്ക്കും തലവേദന സൃഷ്ടിച്ച് കേസ് വീണ്ടും സജീവമാകുമ്പോള്‍  

8 Nov, 2018
‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   
Special Story

‘സജീവ രാഷ്ട്രീയത്തില്‍ ഇടപെടില്ല’ പ്രതിമ അനാച്ഛാദനം ചെയ്യുമ്പോള്‍ സര്‍ദാര്‍ പട്ടേലിന് നല്‍കിയ ഉറപ്പുകള്‍ മറന്നുപോയ ആര്‍ എസ് എസ്സും മോഡിയും   

31 Oct, 2018
നാഗേശ്വര റാവു:  ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍;  വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍;  സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 
Special Story

നാഗേശ്വര റാവു: ആര്‍എസ്എസിന്റെ ഇഷ്ടക്കാരന്‍; വര്‍ഗീയ പ്രസംഗത്തിന് നടപടി നേരിട്ടയാള്‍; സിബിഐയുടെ താല്‍കാലിക ഡയറക്ടറെ കുറിച്ച് അറിയേണ്ടതെല്ലാം 

28 Oct, 2018
 നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍
Special Story

നെഹ്‌റുവിന്റെ ആരാധകന്‍, രാജീവിന്റെ ആശ്രിതന്‍, മോഡിയുടെ വിനീതന്‍ മീ ടുവില്‍ ഒതുങ്ങിയ അക്ബറിന്റെ പല പല ജീവിതങ്ങള്‍

14 Oct, 2018